ചെറുപ്പക്കാരുടെ മരണനിരക്ക് കുട്ടികളുടേതിനെക്കാള്‍ കൂടുതല്‍

ആരോഗ്യവും രോഗപ്രതിരോധശേഷിയും ഏറ്റവും കൂടുതലുള്ള വളര്‍ച്ചാകാലഘട്ടമാണു കൗമാരം. എന്നാല്‍, ഈ പ്രായക്കാരുടെ മരണനിരക്കു കുട്ടികളുടേതിനെക്കാള്‍ രണ്ടുമടങ്ങോളമാണെന്നു സര്‍വേ റിപ്പോര്‍ട്ട്. പ്രമുഖ മാഗസിനായ ദി ലാന്‍സെറ്റാണു റിപ്പോര്‍ട്ടു പ്രസിദ്ധീകരിച്ചത്. വികസിത, വികസ്വര, ദരിദ്രഗണത്തില്‍പെടുന്ന അന്‍പതോളം രാജ്യങ്ങളില്‍ നിന്നും ശേഖരിച്ച വസ്‌തുനിഷ്‌ഠമായ കണക്കുകളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട്. 1-9 വയസ്സുള്ള കുട്ടികളുടെ മരണനിരക്കില്‍ കഴിഞ്ഞ അന്‍പതുവര്‍ഷം കൊണ്ട് 80-93 ശതമാനത്തിന്റെ കുറവുണ്ടായത്രെ. പക്ഷേ, 15-24 പ്രായപരിധിയുള്ളവരുടെ മരണനിരക്കില്‍ 41-48 ശതമാനത്തിന്റെ കുറവുമാത്രമാണ് ഈ കാലഘട്ടത്തില്‍ രേഖപ്പെടുത്തിയത്. അക്രമം, ആത്മഹത്യ, അപകടം എന്നിവയാണു ബഹുഭൂരിക്ഷം യുവാക്കളുടെയും ജീവന്‍ അപഹരിക്കുന്നത്. തികച്ചും ദരിദ്രമായ ആഫ്രിക്കന്‍ രാജ്യങ്ങള്‍ സര്‍വേയില്‍ ഉള്‍പ്പെട്ടിട്ടില്ല. അവിടെ നിന്നും വ്യക്തമായ വിവരങ്ങള്‍ ലഭിക്കാത്തതാണു കാരണം. കമ്യൂണിസ്റ്റു ഭരണകൂടങ്ങള്‍ നിലനിന്നരാജ്യങ്ങളില്‍ 1990കളില്‍ യുവാക്കളുടെ ആത്മഹത്യാനിരക്കു മൂര്‍ധന്യത്തിലെത്തിയത്രെ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൊണ്ട് ഇതില്‍ കാര്യമായ കുറവുണ്ടായി. വികസിതരാജ്യങ്ങളിലും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യുവാക്കളുടെ ആത്മഹത്യാനിരക്കു കുറവു രേഖപ്പെടുത്തിവരുന്നു- റിപ്പോര്‍ട്ടു ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha