അര്‍ബുദം കണ്ടെത്താന്‍ ചെലവുകുറഞ്ഞ കടലാസ് പരിശോധന

അര്‍ബുദ നിര്‍ണയത്തിന് ചെലവുകുറഞ്ഞ കടലാസ് പരിശോധനയുമായി ഇന്ത്യന്‍ ഗവേഷക. വിഖ്യാതമായ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി പ്രൊഫസര്‍ സംഗീതാ ഭാട്ടിയയാണ് അര്‍ബുദം കണ്ടെത്താനുളള വിപ്ലവകരമായ പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ഗര്‍ഭധാരണ പരിശോധന പോലെ ലളിതമാണ് പുതിയ അര്‍ബുദ പരിശോധന. സൂക്ഷ്‌മമായ നാനോ കണങ്ങള്‍ പ്രോട്ടയായിസ് എന്ന ട്യൂമര്‍ പ്രോട്ടീനുകളുടെ സാന്നിധ്യം കണ്ടെത്തുകയാണ് ചെയ്യുന്നത്. വിദഗ്‌ധരുടെ സഹായമില്ലാതെ ആര്‍ക്കും പരിശോധന നടത്താമെന്നതാണ് വലിയ സവിശേഷത.
https://www.facebook.com/Malayalivartha