അപകടകാരിയായ കൊഴുപ്പിനു കാരണം കണ്ടെത്തി

മനുഷ്യരിലുണ്ടാകുന്ന ഹൃദ്രോഗം , അര്‍ബുദം ,ദുര്‍മേദസുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ എന്നിവയ്‌ക്ക് കാരണമാകുന്ന കൊഴുപ്പിന്റെ ഉത്ഭവം ശാസ്‌ത്രജ്ഞന്മാര്‍ കണ്ടെത്തി. ഇത് നിയന്ത്രിക്കാനായാല്‍ മനുഷ്യനെ ബാധിക്കുന്ന പല അസുഖങ്ങള്‍ക്കും മരുന്നു കണ്ടുപിടിക്കാനാവുമെന്ന് ശാസ്‌ത്രജ്ഞന്മാര്‍ പറയുന്നു.
വൃക്കകകള്‍, ഹൃദയം, കുടല്‍ എന്നിവയ്‌ക്കു ചുറ്റും അടിഞ്ഞുകൂടുന്ന വിസറല്‍ ഫാറ്റ് എന്ന ഈ കൊഴുപ്പ് ഗര്‍ഭപാത്രത്തില്‍ വച്ചു തന്നെ ഭ്രൂണത്തിലെ ചില കോശങ്ങളുടെ സ്വാധീനത്തില്‍ രൂപം കൊള്ളുന്നുവെന്ന് എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ ശാസ്‌ത്രജ്ഞര്‍ പറയുന്നു.
ഈ കോശങ്ങള്‍ക്ക് ഡബ്ല്യൂ ടി വണ്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ശരീര ഭാരം കുറവായവരിലും കണ്ടു വരുന്നതുകൊണ്ട് കൊഴുപ്പുകളിലെ നിശബ്‌ദ കൊലയാളി എന്നാണ് ഇത് അറിയപ്പെടുന്നത്. ജനനത്തിനു ശേഷം ഭക്ഷണത്തിലെ പ്രത്യേകതകളും കൂടിയാകുമ്പോള്‍ അപകടകാരിയായ ഈ കൊഴുപ്പ് ആന്തരികാവ.യവങ്ങളുടെ ചുറ്റും അടിഞ്ഞുകൂടുകയും മാരകമായ പല അസുഖങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.
തൊലകള്‍ക്കടിയില്‍ രൂപം കൊള്ളുന്ന പതിവ് കൊഴുപ്പ് ഇത്രത്തോളം അപകടകാരിയാകുന്നില്ല. ജനനത്തനുശേഷമാണ് വിസറല്‍ ഫാറ്റ് രൂപം കൊള്ളുന്നതെങ്കിലും കോശങ്ങള്‍ ഭ്രൂണത്തില്‍ വച്ചു തന്നെ രൂപം കൊള്ളുന്നുവെന്നത് അത്ഭുതകരമാണെന്ന് എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ ശാസ്‌ത്രജ്ഞന്‍ പ്രൊഫ.നിക്ക് ഹേസ്റ്റി അഭിപ്രായപ്പെടുന്നു.
https://www.facebook.com/Malayalivartha