നിയമസഭ തിരഞ്ഞെടുപ്പില്‍ അഖില്‍ മാരാര്‍ തൃക്കാക്കരയില്‍ മത്സരിക്കും

നിയമസഭ തിരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ സംവിധായകന്‍ അഖില്‍ മാരാര്‍ ട്വന്റി20 സ്ഥാനാര്‍ഥിയാകും. തിരുവമ്പാടിയില്‍ സണ്ണി തോമസും തൃക്കരിപ്പൂരില്‍ രവി കുളങ്ങരയുമാണ് സ്ഥാനാര്‍ഥികള്‍. അടൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ബാബു ദിവാകരന്‍ കുന്നത്തുനാട്ടില്‍ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബാണ് പ്രഖ്യാപനം നടത്തിയത്.
നഗര കേന്ദ്രീകൃതമായ മണ്ഡലമായ തൃക്കാക്കര വര്‍ഷങ്ങളായി കോണ്‍ഗ്രസാണ് കൈവശം വച്ചിരിക്കുന്നത്. അഖില്‍ മാരാരിലൂടെ എന്‍ഡിഎ മണ്ഡലം പിടിച്ചെടുക്കുമെന്ന് സാബു എം. ജേക്കബ് പറഞ്ഞു. ട്വന്റി20 പാര്‍ട്ടിയുടെ മുഴുവന്‍ സ്ഥാനാര്‍ഥി നിര്‍ണയവും പൂര്‍ത്തിയായെന്നും അടുത്ത ദിവസം പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ രവി കുളങ്ങര എന്‍സിപി അജിത്ത് പവാര്‍ വിഭാഗം കാസര്‍കോട് ജില്ലാ മുന്‍ പ്രസിഡന്റും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമ സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥി സണ്ണി തോമസ്, ശരത് പവാര്‍ എന്‍സിപി പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ യുവജന വിഭാഗത്തിന്റെ സംഘടന ചുമതലയുണ്ടായിരുന്ന ദേശീയ നേതാവായിരുന്നു. നിലവില്‍ ട്വന്റി20 പാര്‍ട്ടിയുടെ മലബാര്‍ മേഖല കോര്‍ഡിനേറ്ററാണ്.
https://www.facebook.com/Malayalivartha





















