അര്‍ബുദം കൃത്യമായി തിരിച്ചറിയാന്‍ ഇനി രക്തപരിശോധനയും

ഏതുതരം അര്‍ബുദമാണ് രോഗിക്കുളളതെന്നും അത് എത്രത്തോളം മൂര്‍ച്ഛിച്ചിട്ടുണ്ടെന്നും കണ്ടെത്താന്‍ രക്തപരിശോധന വഴി കഴിയുമെന്ന് പുതിയ ഗവേഷണഫലം. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് അര്‍ബുദത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന രക്തപരിശോധന വികസിപ്പിച്ചെടുത്തത്.
അര്‍ബുദ കോശങ്ങള്‍ തുടര്‍ച്ചയായി വിഭജിക്കുകയും മൃതമാകുകയും ചെയ്യുന്നു. മൃതകോശങ്ങളുടെ ഡി.എന്‍.എ രക്തത്തില്‍ കലരുന്നു. രക്തത്തിലെ ഡി.എന്‍.എകളെ പഠനം നടത്തി. അര്‍ബുദകോശങ്ങളെക്കുറിച്ച് മനസ്സിലാക്കാവുന്നതാണ്. ഇവയില്‍ നിന്ന് അര്‍ബുദബാധയുടെ അളവ്, ചികിത്സയോട് ശരീരത്തിന്റെ പ്രതികരണം, ചികിത്സാകാലയളവില്‍ അര്‍ബുദത്തിനുണ്ടാകുന്ന വ്യതിയാനം എന്നിവ പഠിക്കാമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. രക്തത്തില്‍ പതിനായിരക്കണക്കിന് ഡി.എന്‍.എകളില്‍ നിന്ന് അര്‍ബുദബാധിതമായവരെ തിരിച്ചറിയാനുളള സാങ്കേതിക വിദ്യ തങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഈ സാങ്കേതിക വിദ്യയ്‌ക്ക്‌് സി.എ.പി.പി.സീക് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. അസുഖം കണ്ടെത്തിയവരില്‍ പുരോഗതി വിലയിരുത്താനും അര്‍ബുദ സംശയമുളളവര്‍ക്ക് പരിശോധന നടത്താനും ഇതുപയോഗപ്പെടുത്താമെന്ന് ശാസ്‌ത്രജ്ഞര്‍ പറയുന്നു. ഗവേഷണ ഫലം നാച്വര്‍ മെഡിസിന്‍ മാഗസിനില്‍ പ്രസിദ്ധപ്പെടുത്തുന്നുണ്ട്.
https://www.facebook.com/Malayalivartha