കോളണോസ്‌കോപ്പിയും എന്‍ഡോസ്‌കോപ്പിയും

കോളണോസ്‌കോപ്പിയിലുടെ കുടലിലെ വിവിധ രോഗങ്ങളുടെ വിശദമായ പരിശോധന സാധ്യമാകുന്നു. മലദ്വാരത്തിലൂടെ ക്യാമറ ഘടിപ്പിച്ച ഉപകരണം കടത്തിയുളള പരിശോധനാ രീതിയാണിത്. ഇതിലുടെ കുടലിലെ രോഗാവസ്ഥകളായ കാന്‍സര്‍, പോളിപ്പുകള്‍, കുടലിലെ ക്ഷയം, നീര്‍ക്കെട്ട്, പഴുപ്പ്, രക്തസ്രാവം എന്നിവ കണ്ടു പിടിക്കാനാവും ചികിത്സയ്‌ക്കു വിധേയനാകുന്ന രോഗി തലേദിവസം കൂടല്‍ കഴുകനുളള മരുന്നു കഴിച്ച് രാവിലെ പരിശോധനയ്‌ക്ക് തയാറാവണം. ചിലപ്പോള്‍ ചെറിയ അനസ്‌തേഷ്യ വേണ്ടി വന്നേക്കാം ഏതാണ്ട് അഞ്ചു മുതല്‍ പത്തു മിനിറ്റുവരെ പരിശോധനയ്‌ക്കു വേണ്ടിവരുന്നു.
വായിലൂടെ കടത്തുന്ന ക്യാമറയുടെ സഹായത്തോടെ രോഗനിര്‍ണയം സാധ്യമാക്കുന്ന ചികിത്സാ രീതിയാണിത്. അന്നനാളം, ആമാശയം, ചെറുകുടല്‍ എന്നിവിടങ്ങളിലുണ്ടാകുന്ന മുഴകളും വ്രണങ്ങളും കൃത്യമായി കണ്ടുപിടിക്കാന്‍ സാധിക്കുന്നു. ലിവര്‍ സിറോസിസ് മൂലം അന്ന നാളത്തിലെ ചെറുഞരമ്പുകള്‍ പൊട്ടിയുണ്ടാകുന്ന രക്തസ്രാവം എന്‍ഡോസ്‌കോപ്പിയിലൂടെ കരിച്ചോ ക്ലിപ്പ് ചെയ്‌തോ തടയാം.
https://www.facebook.com/Malayalivartha