എബി രക്‌തഗ്രൂപ്പുകാരുടെ ശ്രദ്ധയ്‌ക്ക്

എബി ടൈപ്പ് രക്‌തഗ്രൂപ്പുകാരില്‍ ഓര്‍മക്കുറവ് പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍. ടൈപ്പ് എ, ടൈപ്പ് ബി, ടൈപ്പ് എബി, ടൈപ്പ് ഒ എന്നിങ്ങനെ നാലു ഗ്രൂപ്പുകളാണ് രക്‌തത്തിനുള്ളത്. ഇതിനു പുറമേ ആര്‍എച്ച് എന്നൊരു ഘടകം കൂടിചുവന്ന രക്‌താണുക്കളുടെ പ്രതലത്തില്‍ കാണുന്നുണ്ട്. ഇത്തതരത്തിലുള്ളവരെ ആര്‍എച്ച് പോസിറ്റാവായി കരുതുന്നു. ഏറ്റവും കൂടുതല്‍ പേരില്‍ കണ്ടുവരുന്നത് ഒ പോസിറ്റീവ് ഗ്രൂപ്പും ഏറ്റവും കുറവ് എബി നെഗറ്റീവുമാണ്.
ബര്‍ലിങ്‌ടണ്‍ യൂണിവേഴ്‌സിറ്റി ഓഫ് വെര്‍മണ്ട് കോളജ് ഓഫ് മെഡിസിനിലെ ഡോ. മേരി കഷ്‌മാന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് എബി ഗ്രൂപ്പികാരില്‍ ഡിമന്‍ഷ്യ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നു കണ്ടെത്തിയത്. ഇത്തരക്കാര്‍ക്ക് മറ്റു ഗ്രൂപ്പുകാരെ അപേക്ഷിച്ച് ചിന്താശേഷിയും ഓര്‍മശക്‌തിയും കുറവായിരിക്കും. ഇതു പിന്നീട് ഡിമന്‍ഷ്യയിലേക്കു നയിക്കുന്നതായാണു പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതിനായി 3000 പേരെ മൂന്നു വര്‍ഷത്തോളം നിരീക്ഷണ വിധേയമാക്കിയിരുന്നു.
https://www.facebook.com/Malayalivartha