സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇതൊന്നും അറിയാതെ സ്മാർട്ട് ഫോൺ ഉപയോഗിക്കരുത്

രാവിലെ എഴുന്നേറ്റയുടനും രാത്രി കിടക്കുന്നതിനു മുൻപ്പും നമ്മിൽ പലരും കൈയ്യിൽ എടുക്കുന്നത് സ്മാർട്ട് ഫോണായിരിക്കും. ഏകാന്തത ബോറടി എന്നിവയിൽ നിന്നുമൊക്കെ രക്ഷ നേടാൻ പലരും സ്മാർട്ട് ഫോണിനെ ആശ്രയിക്കുന്നു . ജോലി സംബന്ധമായ ആവശ്യങ്ങള്‍ മുതല്‍ വിനോദോപാധി എന്ന നിലയില്‍ വരെ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്ന കാലത്തിലൂടെയാണ് കടന്നു പോകുന്നത്. സോഷ്യല്‍ മീഡിയ ഉപയോഗങ്ങള്‍ക്കും ചാറ്റിംഗ് , ബ്രൗസിംഗ് തുടങ്ങിയ സേവനങ്ങള്‍ക്കുമായാണ് കൂടുതലായി ഉപയോഗിക്കുന്നത് . ചുരുക്കി പറഞ്ഞാൽ ഫോണില്ലാതെ ഒരു നിമിഷം പോലും ഇരിക്കാൻ നമ്മുക്ക് കഴിയില്ല. മൊബൈൽ സാങ്കേതിക വിദ്യ തീർച്ചയായും ആകർഷണീയവും നിരവധി ഉപയോഗങ്ങൾ ഉള്ളതുമാണ്. എന്നാൽ അത് ഉപയോഗിക്കുന്നത് നമ്മുടെ ശീലങ്ങളും പെരുമാറ്റവും മെച്ചപ്പെടുത്താൻ ആയിരിക്കണം. കൂടുതൽ സമയം സ്മാർട്ട് ഫോണിനു മുൻപിൽ ഇരിക്കുന്നത് അലസത, വ്യായാമമില്ലായ്മ, ഹൃദ്രോഗം, വിവിധതരം കാൻസറുകൾ, സന്ധികൾക്കും എല്ലുകൾക്കും ഉണ്ടാകുന്ന രോഗങ്ങൾ ഇവയ്ക്കെല്ലാം കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ദിവസം അഞ്ച് മണികൂറിലധികം ഫോൺ ഉപയോഗിക്കുന്നത് പൊണ്ണത്തടിക്കുള്ള സാധ്യത കൂട്ടുന്നു.മാത്രമല്ല ജീവിതശൈലീ രോഗങ്ങളായ ഹൃദ്രോഗത്തിനുള്ള സാധ്യത വർധിക്കാനും ഫോണുപയോഗം കാരണമാകുമത്രേ.
പാട്ട് കേള്‍ക്കാനും സമയം നോക്കാനും ആശയ വിനിമയം നടത്താനും അലാം വയ്ക്കാനും തുടങ്ങി പല പല വലിയ ആവശ്യങ്ങൾക്കും മൊബൈല്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. ആശയവിനിമയത്തിന്റെ നൂതനസാങ്കേതികവിദ്യയിലേക്ക് കുതിച്ചുയരുന്ന സ്മാർട്ട് ഫോൺ ഒരു വ്യക്തിയിൽ ചെലുത്തുന്ന സ്വാധീനം വലുതാണ്. എന്നാൽ ഈ സ്വാധീനത നമ്മിൽ പലരെയും അടിമത്വത്തിലേക്കു കൂട്ടി കൊണ്ട് പോകുന്നു. നമ്മിൽ പലരും സ്മാർട് ഫോണിന്റെ അടിമകളാണ്. പലരും ആത്മാർത്ഥമായി അതിൽ നിന്നും രക്ഷ നേടാൻ ആഗ്രഹിക്കുന്നു. അങ്ങനെയുള്ളവർക്ക് പരീക്ഷിക്കാവുന്ന വഴികൾ ഇവയാണ്. നോട്ടിഫിക്കേഷന്‍ വരുമ്പോഴാണ് പലപ്പോഴും നമ്മുടെ കൈ സ്മാര്‍ട്ട് ഫോണിലേക്ക് നീളുന്നത്. ഇടക്കിടെ നോട്ടിഫിക്കേഷന്‍ വന്നാല്‍ ഇടക്കിടെ ഫോണെടുക്കേണ്ടി വരും. അത്യാവശ്യം ഇല്ലാത്ത ആപ്പുകളില്‍ നിന്നുള്ള നോട്ടിഫിക്കേഷന്‍ കസ്റ്റമൈസ് ചെയ്തുവെക്കലാണ് അടിമത്വത്തിൽ നിന്നും രക്ഷ നേടാനുള്ള ആദ്യപടി. ദിവസം 20 തവണയില്‍ കൂടുതല്‍ ഫോണെടുത്ത് നോക്കില്ല എന്ന് തീരുമാനിക്കുക. സംഭവം കുറച്ച് കടുപ്പമാണ്. പക്ഷേ ശ്രമിച്ചാൽ നടക്കും. ക്രമേണ ശീലവുമാകും. എന്ന് കരുതി കോളുകള്‍ വന്നാല്‍ എടുക്കാതിരിക്കരുത്.
ഫോണ്‍ നോക്കി നോക്കിയങ്ങനെ ഉറങ്ങിപ്പോകുന്നതാണോ നിങ്ങളുടെ പതിവ്. എങ്കില്‍ അതിനൊരു മാറ്റം വേണം. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് സ്മാര്‍ട്ട് ഫോണ്‍ ഓഫ് ചെയ്ത് വെച്ച് നോക്കൂ. ആദ്യം കുറച്ച് ദിവസം ഉറക്കം ശരിയായില്ല എന്ന് തോന്നും. പതുക്കെ അതും ശരിയാകും. മേല്‍പ്പറഞ്ഞ സൂത്രങ്ങളെല്ലാം പരീക്ഷിച്ച് നോക്കിയിട്ടും കാര്യം നടക്കുന്നില്ലെങ്കില്‍ ഒരു അടവ് കൂടിയുണ്ട്. സ്മാര്‍ട്ട് ഫോണ്‍ മാറ്റിവെച്ച് ഒരു ബേസിക് ഫീച്ചര്‍ ഫോണ്‍ ഉപയോഗിച്ച് തുടങ്ങുക. കുറച്ച് ദിവസങ്ങൾ കഴിഞ്ഞിട്ട് വീണ്ടും സ്മാര്‍ട്ട് ഫോണിലേക്ക് തിരിച്ചുവരാം. സ്മാർട്ട് ഫോൺ വന്നതിന് പിന്നാലെ നമ്മിൽ ഉണ്ടായ മാറ്റങ്ങൾ നിങ്ങൾ പലയിടത്തു നിന്നും കേട്ടിട്ടുണ്ടാകും. വ്യക്തി ബന്ധങ്ങളിൽ അകൽച്ച. പരസ്പരം ആശയ വിനിമയം നടത്താതിരിക്കുക. അങ്ങനെ പല പല മാറ്റങ്ങൾ. നല്ല മാറ്റങ്ങൾ അല്ല ഇതൊക്കെയെന്നു നമ്മുക്കറിയാം.ഫോണിനെ മുഴുവനായും മാറ്റി വയ്ക്കാനല്ല പറയുന്നത് മറിച്ചു നമ്മുടെ കയ്യിൽ കിട്ടുന്ന സൗകര്യങ്ങൾ വിവേകത്തോടെയും മിതമായും ഉപയോഗിക്കാൻ ശ്രമിക്കുക.
https://www.facebook.com/Malayalivartha