Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി


ഞങ്ങളുടെ മാളൂട്ടി ഇങ്ങനെ ചെയ്യില്ല..അലറി കരഞ്ഞ് പപ്പയും അമ്മയും..വിശ്വസിക്കാനാകാതെ നാട്ടുകാർ..അനിലയെ വില്ലത്തിയാക്കാനുള്ള കാരണം..ഒന്നും പുറത്തു വിടാതെ അമേരിക്കയിൽ പോലീസ്..


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

കുട്ടികളിലെ വൃക്കരോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും സമഗ്ര പദ്ധതി 'പ്രതീക്ഷ'

13 MARCH 2026 07:27 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം...

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി

  സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു...തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരിക്ക് രോ​ഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ

ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ

കുട്ടികളിലെ ഗുരുതര വൃക്കരോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് 'പ്രതീക്ഷ' (PRATIKSHA - Pediatric Renal Assessment, Treatment and Intervention in Kerala State) എന്ന പേരില്‍ പുതിയ സമഗ്ര പദ്ധതി ആവിഷ്‌കരിച്ചു. കുട്ടികളിലെ വൃക്കരോഗങ്ങള്‍ നേരത്തെ തിരിച്ചറിയുകയും സമയബന്ധിതമായ ചികിത്സയും ഇടപെടലുകളും ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ ഗുരുതര വൃക്കരോഗത്തിന്റെ തീവ്രത കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം ലോക വൃക്ക ദിനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.

രോഗം വൈകി തിരിച്ചറിയുന്നതും അതിനാല്‍ ഡയാലിസിസ്, വൃക്കമാറ്റിവയ്ക്കല്‍ പോലുള്ള ഉയര്‍ന്ന ചെലവുള്ള ചികിത്സകളിലേക്ക് എത്തേണ്ടി വരുന്നതും ഒരു വലിയ പൊതുജനാരോഗ്യ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഇത്തരം അവസ്ഥകള്‍ കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ആരോഗ്യപരവും സാമ്പത്തികവുമായ ജീവിതത്തെ ഗൗരവമായി ബാധിക്കുന്നു.

ഗര്‍ഭകാലം മുതല്‍ തന്നെ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ കണ്ടെത്തി ഇടപെടല്‍ നടത്തുന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഒബ്‌സ്‌ടെട്രീഷ്യന്‍, പീഡിയാട്രീഷ്യന്‍, പീഡിയാട്രിക് നെഫ്രോളജിസ്റ്റ്, പീഡിയാട്രിക് സര്‍ജന്‍ എന്നിവരടങ്ങിയ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ ഗര്‍ഭകാലം, ജനനാനന്തര ഘട്ടം, ചികിത്സാനന്തര പരിചരണം എന്നിവ ഉള്‍പ്പെടുന്ന സമഗ്രമായ പരിചരണ സംവിധാനം പദ്ധതിയിലൂടെ ഉറപ്പാക്കുന്നു.

ഡിസ്ട്രിക്ട് എര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍ വഴി അപകട സാധ്യതയുള്ള കുഞ്ഞുങ്ങളെയും കുട്ടികളെയും രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യുന്നതാണ് പ്രവര്‍ത്തനരീതി. തിരുവനന്തപുരം എസ്.എ.ടി, ആശുപത്രി സംസ്ഥാനതല പീഡിയാട്രിക് നെഫ്രോളജി ഹബ്ബായി പ്രവര്‍ത്തിക്കും.

ഗുരുതര വൃക്കരോഗം നേരത്തെ കണ്ടെത്തല്‍, രോഗ വ്യാപനം മന്ദഗതിയിലാക്കാനുള്ള ചികിത്സകള്‍, ദീര്‍ഘകാല ചികിത്സാ പിന്തുണ, കൂടാതെ ആവശ്യമുള്ളവര്‍ക്ക് സമഗ്രമായ റീനല്‍ റീപ്ലേസ്‌മെന്റ് പ്രോഗ്രാം എന്നിവ ശക്തിപ്പെടുത്തുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഹൃദ്യം പോര്‍ട്ടല്‍ വഴി ഈ പദ്ധതി ബന്ധിപ്പിച്ച് കൂടുതല്‍ കാര്യക്ഷമമായ നിരീക്ഷണവും തുടര്‍പരിചരണവും ഉറപ്പാക്കും.

കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന ഒരു പ്രധാന ഇടപെടലായിരിക്കും 'പ്രതീക്ഷ' പദ്ധതി. ഗുരുതര വൃക്കരോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിലൂടെ കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭാവി നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന പ്രതീക്ഷ.

ലോക വൃക്ക ദിനത്തോടനുബന്ധിച്ച് എസ്.എ.ടി. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ കിഡ്നി ട്രാന്‍സ്പ്ലാന്റ് ടീമിനെ ആദരിച്ചു. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൗണ്‍സിലര്‍ എസ്.എസ്. സിന്ധു, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.വി. വിശ്വനാഥന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.കെ. ജബ്ബാര്‍, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ബിന്ദു, കെ. സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, പീഡിയാട്രിക് നെഫ്രോളജി വകുപ്പ് മേധാവി ഡോ. സൂസന്‍ ഉതുപ്പ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഉഷാദേവി കെ.ബി., ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. രാഹുല്‍ യു.ആര്‍., ആര്‍.എം.ഒ ഡോ. ഷെര്‍മിന്‍ നെസ്രിന്‍, എസ്.എ.ടി. ചീഫ് നഴ്സിംഗ് ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക്... കൊച്ചി മെട്രോ റെയില്‍ മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു....  (1 hour ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം...  (1 hour ago)

തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിൽ ഇന്നു മുതൽ മൊബൈൽ ഫോൺ കൊണ്ടുപോകുന്നതിന് വിലക്ക്...  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്...  (2 hours ago)

ആ രാത്രിയിൽ അവിടെ സംഭവിച്ചത്..  (2 hours ago)

എന്തൊരു വിധിയിത്? 2018ൽ വാഹനാപകടത്തിൽ കണ്മുന്നിൽ ജിജിക്ക് ഭാര്യയെ നഷ്ടമായി; 8 വർഷങ്ങൾക്കുശേഷം അന്യനാട്ടിൽ വച്ച് മകൾ ആൻ മേരിയും അകാലത്തിൽ നഷ്ടമായി; ജിജി മാത്യുവിനെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവർ ; അനിലേ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്  (2 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്  (2 hours ago)

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്  (3 hours ago)

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം...  (3 hours ago)

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി ന  (3 hours ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു...  (3 hours ago)

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു  (3 hours ago)

ഛത്തീസ്ഗഢിൽ നദിയിൽ മുങ്ങി മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും...  (3 hours ago)

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?  (4 hours ago)

Malayali Vartha Recommends