ശരീരഭാരം കുറയ്ക്കാന്‍ ഓട്‌സ്

ഭാരം കുറഞ്ഞ് ശരീരം സുന്ദരമാകാന്‍ ദിവസവും രാവിലെ സ്ഥിരമായി ഓട്‌സ് കഴിച്ചാല്‍ മതിയെന്നാണ് പഠന റിപ്പോര്‍ട്ട്.
അമേരിക്കയിലെ മൗണ്ട് സിനായി സെന്റ് ലൂക്ക്‌സ് ആസ്പത്രിയിലെ ഡോക്ടര്‍ അലന്‍ ഗില്‍ബര്‍ട്ടും സംഘവുമാണ് ഓട്‌സ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായകമാകുമെന്ന് കണ്ടെത്തിയിരിക്കുന്നത്. പ്രഭാത ഭക്ഷണമായി ഓട്‌സ് ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും നല്ലത്. രാവിലെ ഓട്‌സ് കഴിക്കുന്നത് ശരീരത്തിനാവശ്യമായ ഊര്‍ജ്ജം നല്‍കുന്നതിനൊപ്പം വിശപ്പും കുറയ്ക്കുമെന്ന് പഠനത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha