Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

ഈറ്റ് റൈറ്റ് കേരള: സേഫ് ഫുഡ് ഫോര്‍ ബെറ്റര്‍ ലൈഫ് - ദ്വിദിന പരിപാടി

05 FEBRUARY 2026 06:49 AM IST
മലയാളി വാര്‍ത്ത
സംസ്ഥാനത്ത് സുരക്ഷിതവും പോഷക സമൃദ്ധവുമായ ഭക്ഷണ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണ രീതിയിലൂടെ ജീവിതശൈലി രോഗങ്ങള്‍ തടയുന്നതിനുമായി ഈറ്റ് റൈറ്റ് കേരള: സേഫ് ഫുഡ് ഫോര്‍ ബെറ്റര്‍ ലൈഫ് (EAT RIGHT KERALA - Safe Food for Better Life) എന്ന പേരില്‍ ഫെബ്രുവരി 6, 7 തീയതികളില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് ദ്വിദിന സംസ്ഥാനതല പരിപാടി സംഘടിപ്പിക്കുന്നു. ഉദ്ഘാടനം ഫെബ്രുവരി 6ന് ഉച്ചയ്ക്ക് 11.30 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

കുട്ടികളിലും മുതിര്‍ന്നവരിലും ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തുന്നതിനും ജീവിതശൈലീ രോഗങ്ങള്‍ തടയുന്നതിനും അത് വഴി ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി മില്ലറ്റ് റെസിപ്പി കോമ്പറ്റീഷന്‍, വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, നാഷണല്‍ മീറ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഹൈദരാബാദുമായി സഹകരിച്ച് മാംസവ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പരിശീലന പരിപാടി, വൈബ് ഫോര്‍ വെല്‍നസിന്റെ ഭാഗമായി ഓഫീസ് യോഗ, ഫുഡ് ഫെസ്റ്റ്, ഭക്ഷ്യ സുരക്ഷാ ബോധവല്‍കരണത്തിനായി വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍, കള്‍ച്ചറല്‍ പ്രോഗ്രാം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഭക്ഷ്യസുരക്ഷാ വകുപ്പ് തയ്യാറാക്കിയ മാസ്‌ക്കോട്ട് റിലീസ്, സംസ്ഥാനത്തെ ജില്ലകളുടെ ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും മികച്ച പ്രവര്‍ത്തനം നടത്തുന്ന ജില്ലകളെ തിരഞ്ഞെടുക്കുന്നതിനുമായുള്ള ഡിസ്ട്രിക്ട് ഫുഡ്‌സേഫ്റ്റി ഇന്‍ഡക്‌സ് പ്രഖ്യാപനം, ഭക്ഷ്യവിഷബാധകളില്‍ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ക്കുള്ള നിര്‍ദ്ദേശ പുസ്തകത്തിന്റെ പ്രകാശനം എന്നിവയുമുണ്ടാകും. 2024-25 വര്‍ഷം മികച്ച ഭക്ഷ്യ സുരക്ഷാ പ്രവര്‍ത്തനം നടത്തിയ ജില്ലകള്‍ക്കും, സര്‍ക്കിളുകള്‍ക്കും, ഭക്ഷ്യ സുരക്ഷാ ലാബുകള്‍ക്കും, ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ക്കും അവാര്‍ഡുകള്‍ വിതരണം ചെയ്യും.

ഫെബ്രുവരി 6ന് രാവിലെ 10 മണി മുതല്‍ safe food practices food sector stake holders എന്ന വിഷയത്തില്‍ സെമിനാര്‍ ഉണ്ടായിരിക്കും. KHRA, Bakers, caterers, classified hotel asosciation, കുടുംബശ്രീ യൂണിറ്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മില്ലറ്റ് മാര്‍വെല്‍സ് 2026 എന്ന പേരില്‍ 30 ഓളം ടീമുകള്‍ പങ്കെടുക്കുന്ന മില്ലറ്റ് മേളയും സംഘടിപ്പിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള എക്‌സിബിഷന്‍ സ്റ്റാളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ കൂടാതെ ഡ്രഗ്, എന്‍എച്ച്എം, ഫിഷറീസ്, അഗ്രികള്‍ച്ചര്‍, മില്ലറ്റ് സംരംഭകര്‍ നാഷണല്‍ മീറ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഹൈദരാബാദ് എന്നിവര്‍ സ്റ്റാളുകള്‍ ക്രമീകരിക്കുന്നു .

ഉച്ചയ്ക്ക് 2.30 മുതല്‍ നാഷണല്‍ മീറ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഹൈദരാബാദിന്റെ പങ്കാളിത്തത്തോടെ 'From Slaughter to Plate- Best and Innovative Practices for Safe and Sustainable Meat production എന്ന വിഷയത്തില്‍ നാഷണല്‍ മീറ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഹൈദരാബാദിലെ വിദഗ്ദര്‍ ട്രെയിനിങ് ക്ലാസ് നയിക്കുന്നു. ഈ ട്രെയിനിങ് സെഷനില്‍ സംസ്ഥാനത്തെ മാംസ വ്യാപാരികള്‍, മാംസ സംസ്‌കരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, സംരംഭകര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്നു.

രണ്ടാം ദിവസമായ ഏഴിന് രാവിലെ 10 മണി മുതല്‍ വൈബ് ഫോര്‍ വെല്‍നസിന്റെ ഭാഗമായി നാഷണല്‍ ആയുഷ് മിഷനുമായി സഹകരിച്ച് ഓഫീസ് യോഗ സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 10.30 മുതല്‍ Low Salt, Low Sugar, Low Fat എന്ന വിഷയത്തില്‍ ആരോഗ്യ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാര്‍ നടത്തുന്നു. ഇതില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (5 hours ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (5 hours ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (5 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (5 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (5 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (5 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (5 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (6 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (6 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (6 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (8 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (8 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (9 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (9 hours ago)

Malayali Vartha Recommends