വേനല്‍ക്കാലത്തെ പ്രതിരോധിക്കാന്‍ ഉപയോഗിക്കേണ്ട പഴങ്ങളും പച്ചക്കറികളും

വേനല്‍ക്കാലത്ത് ശരീരത്തിലെ ജലം മുഴുവന്‍ വിയര്‍പ്പിലൂടേയും മറ്റും നഷ്ടപ്പെടുന്നു. ഈ കാലയളവില്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കുകയും പഴവര്‍ഗങ്ങള്‍ ധാരാളം ആഹാരത്തില്‍ ഉള്‍കൊള്ളിക്കേണ്ടതുമാണ്. വേനല്‍കാലത്ത് കഴിക്കേണ്ട പഴവര്‍ഗങ്ങളും പച്ചക്കറികളും ഏതൊക്കെ എന്ന് നോക്കാം
തണ്ണിമത്തന്‍- തണ്ണിമത്തനില്‍ 92 ശതമാനവും വെള്ളം അടങ്ങിയിരിക്കുന്നു. വേനല്‍ക്കാലത്ത് വളരെ സുലഭമായി ലഭിക്കുന്ന പഴവര്‍ഗമാണിത് . തണ്ണിമത്തന്‍ ജൂസാക്കിയോ അല്ലാതേയോ കഴിക്കാം. ജൂസാക്കി കഴിക്കുമ്പോള്‍ നാരങ്ങയും ഇഞ്ചിയും ചേര്‍ത്ത് കഴിക്കുന്നെങ്കില്‍ ഉത്തമനായിരിക്കും
വെള്ളെരിക്ക-പച്ചക്കറിവര്‍ഗത്തില്‍ പെടുന്ന ഒന്നാണ് വെള്ളെരിക്ക. വെള്ളെരിക്കയില്‍ 96 ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു. വെള്ളരിക്ക വേവിച്ചും അല്ലാതേയും കഴിക്കാവുന്നതാണ്. ശരീരത്തിന് കേടുവരുത്തുന്ന ഒന്നും തന്നെ ഇതില്‍ അടങ്ങിയിട്ടില്ല. ശരീരത്തിനാവശ്യമുള്ള വിറ്റാമിനുകളായ വിറ്റാമിന്‍ ബി6, വിറ്റാമിന്‍ കെ എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇതുകൂടാതെ വേനല്‍ക്കാലത്തെ സൗന്ദര്യ സംരക്ഷണത്തിനും വെള്ളരിക്ക് ഉത്തമമാണ്
സ്‌റ്റ്രോബെറി- സ്‌ട്രോബെറിയില്‍ 92 ശതമാനം വെള്ളം അടങ്ങിയിരിക്കുന്നതുകൂടാതെ ധാരാളം ഫൈബറും, വിറ്റാമിന്‍ സിയുംഅടങ്ങിയിരിക്കുന്നു. ഇതിന്റെ രുചി ആരെയും ആകര്‍ഷിക്കുന്നതാണ് . പലതരത്തിലുള്ള പാനീയങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ അതില്‍ സ്‌ട്രോബറി അരച്ച് ചേര്‍ക്കാരുണ്ട്. ഇങ്ങനെ ഇത് കഴിക്കുന്നതും ശരീരത്തിന് ഉത്തമാണ്.
ചീര-വേനല്‍ക്കാലത്ത് ഇലക്കറികള്‍ കഴിക്കുന്നത് ശരീരം ഹൈഡ്രേറ്റായി ഇരിക്കുന്നതിന് സഹായിക്കുന്നു. ചീരയില്‍ 91.4% ജലത്തിന്റെ അംശം ഉണ്ട്. ഇതുകൂടാതെ പൊട്ടാസ്യം ഫൈബര്‍, അങ്ങനെ ശരീരത്തിനാവശ്യമായ പോഷകഘടകങ്ങള്‍ ധാരാളം ഇതില്‍ അടങ്ങിയിരിക്കുന്നു
കോളീഫഌര്‍-കോളീഫ്‌ളവറില്‍ ജലത്തിന്റെ അളവ് 92.1% ആണ്. ഇതുകൂടാതെ ഇതില്‍അടങ്ങിയിരിക്കുന്ന വിറ്റാമിന്‍സും മിനെറെല്‍സും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും കാന്‍സര്‍വരെ തടയും എന്നും പഠനം തെളിയിച്ചിട്ടുള്ളതാണ്.
വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് വെള്ളം ധാരാളം കുടിക്കുക എന്നുള്ളത്. ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
https://www.facebook.com/Malayalivartha