വേനല്‍ക്കാലത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

വേനല്‍ക്കാലത്തു ചൂടു കൂടുന്നതിനാല്‍ ശരീരത്തിന്റെ ജലാംശം നഷ്ടപ്പെടുകയും അതോടൊപ്പം രോഗപ്രതിരോധ ശേഷി കുറയുകയും ചെയ്യും. അതിനാല്‍ ഉഷ്ണകാലത്തു പകര്‍ച്ചവ്യാധികള്‍ സ്വാഭാവികമാണ്. നേത്രരോഗങ്ങള്‍ (ചെങ്കണ്ണ്), മൂത്രാശയരോഗങ്ങള്‍, തലചുറ്റല്‍ എന്നിവ സാധാരണയായി കണ്ടുവരാറുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വേനല്‍ക്കാല രോഗങ്ങള്‍ തടയാം. ആയൂര്‍വേദ വിധി പ്രകാരം രണ്ടു നേരം കുളിക്കുക, ഉച്ചവെയില്‍ കൊള്ളുന്നത് ഒഴിവാക്കുക, ഭക്ഷണത്തില്‍ എരിവ്, പുളി എന്നിവ കുറയ്ക്കുക, കുളിക്കാന്‍ ത്രിഫലപ്പൊടിയോ പയറുപൊടിയോ ഉപയോഗിക്കുക, ത്വക് രോഗമുള്ളവര്‍ സോപ്പ് ഒഴിവാക്കുക, പിണ്ഡതൈലം, നാല്‍പാമരാദി തൈലം എന്നിവ തേച്ചു കുളിക്കുക, വേപ്പിന്‍തൊലി/ കണിക്കൊന്നത്തൊലി/ നാല്‍പാമരത്തോല് ഇട്ട വെന്തവെള്ളം കുളിക്കാന്‍ ഉപയോഗിക്കുക തുടങ്ങിയവയാണ്.
കുട്ടികളില്‍ വേനല്‍ക്കാലത്തു കണ്ടുവരുന്ന ചൂടുകുരുവിനു നാല്‍പാമരത്തില്‍ വെന്തവെള്ളം ഉപയോഗിച്ചു കുളിക്കുന്നതും നാല്‍പാമരാദി തൈലം പുരട്ടുന്നതും ഫലപ്രദമാണ്. കുടിക്കാന്‍ രാമച്ചം, നന്നാറി, ചന്ദനം, പതിമുഖം എന്നിവ ഇട്ട് വെന്തവെള്ളം ഉപയോഗിക്കാം. മോരുംവെള്ളം, നാരങ്ങാവെള്ളം, തിളപ്പിച്ചാറ്റിയ വെള്ളം, കരിക്കിന്‍വെള്ളം എന്നിവയും ഉപയോഗിക്കാം .ജലാംശം കൂടുതലുള്ള വിഷവിമുക്ത ഫലവര്‍ഗങ്ങളും സലാഡുകളും (വെള്ളരിക്ക) ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ശുദ്ധജലം ഉപയോഗിച്ച് ഇടയ്ക്കിടെ കണ്ണു കഴുകുന്നതു നല്ലതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha