ഹൃദയസംബന്ധമായ അസുഖങ്ങളെ തടയാന്‍ ഡാര്‍ക്ക് ചോക്ലേറ്റ്

ചോക്ലേറ്റുകളോട് പ്രിയം തോന്നാത്തവര്‍ വളരെ ചുരുക്കമാണ്. ചോക്ലേറ്റ് കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് പണ്ടുള്ളവര്‍ പറയുന്നത്. എന്നാല്‍ ചോക്ലേറ്റ് കഴിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളെ ഒരുപരിധിവരെ തടയാന്‍് ഇടയാക്കുമെന്ന് ഇപ്പോള്‍ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നു.
ഡാര്ക്ക് ചോക്ലേറ്റുകളില് അടങ്ങിയിരിക്കുന്ന ഫ്‌ളെവനോയിഡുകള് ഹൃദയസംബന്ധമായ അസുഖങ്ങള് തടയാന് സഹായകമാകുമെന്ന് പഠനം. ഇക്കാരണത്താല്‍് പല പ്രമുഖ ചോക്ലേറ്റ് നിര്‍മ്മാണ കമ്പനികളും ചോക്ലേറ്റിലെ കൊക്കോയുടെ അളവ് കൂട്ടാന്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ഡാര്‍ക്ക് ചോക്ലേറ്റുകള്‍ക്കാണ് ആവശ്യക്കാരേറെയുളളത്.
60 ശതമാനത്തിലധികം കൊക്കോ അടങ്ങിയ ചോക്ലേറ്റുകളാണ് ഡാര്‍ക്ക് ചോക്ലേറ്റുകള്‍. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവ കുറയ്ക്കുമെന്നാണ് പറയുന്നത്. മസ്തിഷ്‌ക്കത്തിലേക്കും ഹൃദയത്തിലേക്കുമുളള രക്തയോട്ടം കൂട്ടാനും ഇത് സഹായിക്കുമെന്നാണ് പഠനത്തില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha