Widgets Magazine
19
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്; സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും


ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി


പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ


ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല.. യുഎഇയിൽ ഈദ് പ്രാർഥനകൾ പള്ളികളിൽ മാത്രമായിരിക്കുമെന്ന് അറിയിപ്പ്.... ഖത്തറിലും സമാന നിർദേശം നൽകി


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...

നാഷണല്‍ കിക്ക് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഡോ. അനുവിന് 2 സ്വര്‍ണ മെഡലുകള്‍

27 APRIL 2025 07:06 AM IST
മലയാളി വാര്‍ത്ത

ജയ്പൂരില്‍ നടന്ന നാഷണല്‍ കിക്ക് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഡോ. അനുവിന് രണ്ട് സ്വര്‍ണ മെഡലുകള്‍. 60/70 കിലോഗ്രാം കാറ്റഗറിയില്‍ പോയിന്റ് ഫൈറ്റ് വിഭാഗത്തിലും റിംഗ് വിഭാഗത്തിലുമാണ് സ്വര്‍ണ മെഡലുകള്‍ നേടിയത്. കോട്ടയം കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസി. സര്‍ജനാണ് ഡോ. അനു. കേരളത്തിന് അഭിമാനകരമായ പോരാട്ടം നടത്തി 2 സ്വര്‍ണ മെഡലുകള്‍ നേടിയ ഡോ. അനുവിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

രണ്ടു കുഞ്ഞുങ്ങളുടെ അമ്മയെന്ന ഉത്തരവാദിത്വം, ഔദ്യോഗിക ജീവിതത്തിലെ തിരക്കുകള്‍ എന്നിവയ്ക്കിടയില്‍ കിക്ക് ബോക്സിങ്ങിനോടുള്ള അഭിനിവേശത്തെ ചേര്‍ത്ത് പിടിച്ച ഡോക്ടറാണ് അനു. സമ്മര്‍ദം ഒഴിവാക്കാനും സ്വയം പ്രതിരോധത്തിനും വേണ്ടി ഒരു വ്യായാമം എന്ന നിലയിലാണ് കോട്ടയത്ത് ഡോ. അനു ബോക്സിംഗ് പരിശീലനത്തിന് പോയത്. ഡോ. വന്ദനയുടെ വിയോഗമാണ് സ്വയം പ്രതിരോധത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. 3 വര്‍ഷം കൊണ്ട് ഒരു പ്രൊഫഷണല്‍ ബോക്സിംഗ് താരത്തെ പോലെയായി. ഇതോടെയാണ് ദേശീയതല കിക്ക് ബോക്സിംഗ് മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചത്.

ഡോ. അനുവിന് 35 വയസ് പ്രായമുണ്ട്. അതേസമയം ബോക്സിംഗ് മത്സരത്തില്‍ പങ്കെടുത്തവരെല്ലാം 25ല്‍ താഴെ പ്രായമുള്ളവരായിരുന്നു. 'വെറുതേ ഇടിമേടിച്ച് പഞ്ചറാകാനാണോ വന്നതെന്ന്' പലരും അടക്കം പറഞ്ഞ് ചിരിച്ചു. ഫെഡറല്‍ ബാങ്ക് മാനേജര്‍ കൂടിയായ ഭര്‍ത്താവ് ജിഷ്ണു ആത്മവിശ്വാസം നല്‍കി. പിടിച്ച് നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായാല്‍ കുഴപ്പമില്ല, ടൈം ഔട്ട് വിളിച്ച് മതിയാക്കാന്‍ ഉപദേശിച്ചു. അതേസമയം മത്സരത്തിനായി ബോക്സിംഗ് കളത്തിലേക്ക് ഇറങ്ങിയതോടെ കളിയാക്കിയവര്‍ വിയര്‍ത്തു. ഡോ. അനുവിന്റെ കിക്കുകള്‍ തടുക്കാനാകാതെ അവരെല്ലാം തോറ്റു. ഡോ. അനുവിന് 2 വിഭാഗങ്ങളില്‍ സ്വര്‍ണമെഡല്‍.

ഗുരുവും കേരള കിക്ക് ബോക്സിംഗ് അസോസിയേഷന്‍ പ്രസിഡന്റുമായ സന്തോഷ് കുമാറിന്റെ പരിശീലനം തന്റെ വിജയത്തില്‍ ഏറെ പങ്കുവഹിച്ചതായി ഡോ. അനു പറഞ്ഞു. മുമ്പ് രണ്ട് സിസേറിയനുകള്‍ അടുപ്പിച്ച് കഴിഞ്ഞതിനാല്‍ ശാരീരികമായി ഏറെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. മനസിലെ ആഗ്രഹവും നല്ല പരിശീലനവുമുണ്ടെങ്കില്‍ എവിടേയും വിജയിക്കാനാകും. പ്രായം തടസമല്ലെങ്കില്‍ കൂടുതല്‍ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാനാണ് താത്പര്യമെന്നും ഡോ. അനു പറഞ്ഞു.

തിരുവനന്തപുരം കാരക്കോണം മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസും പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും പിജിയും നേടിയ ശേഷമാണ് ആരോഗ്യ വകുപ്പില്‍ ജോലി കിട്ടുന്നത്. കെജിഎംഒഎ കോട്ടയം ജോയിന്റ് സെക്രട്ടറി കൂടിയാണ് ഡോ അനു. രണ്ട് മക്കള്‍ ആദിശേഷന്‍ (6) ബാനി ദ്രൗപദി (4).

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ല  (3 hours ago)

ഇറാനിലെ പ്രകൃതിവാതക കേന്ദ്രത്തിനുനേരെ ഇസ്രയേല്‍ ആക്രമണം  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  (4 hours ago)

നേപ്പാളില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് അപകടം  (4 hours ago)

വിഎസിന്റെ മകന്‍ അരുണ്‍കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി  (4 hours ago)

അൽ നഹ്യാന്റെ പ്രഖ്യാപനം..! സൗദിയിൽ വമ്പൻ നീക്കം പ്രവാസികൾക്ക് അറിയിപ്പ് ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും  (5 hours ago)

മലപ്പുറത്തെ കിനാവിന്റെ രാജകുമാരനെ തൂക്കി പോലീസ്...താടി നല്ല ഷെയ്പ്പ് ചെയ്ത് ഹാഫ് ഫെയ്‌ഡ്‌ മുടി വെട്ടിയൊരു മൊഞ്ചൻ  (5 hours ago)

യുദ്ധത്തിനിടെ ഇന്ത്യയുടെ മാനുഷിക സഹായം ഇറാന് മരുന്നുകൾ നൽകി....  (5 hours ago)

ഇറാനെ ഞെട്ടിച്ച് ഇസ്രയേൽ, രണ്ട് ദിവസത്തിൽ മൂന്നാമത്തെ കൊലപാതകം? ഇറാൻ ഇന്റലിജൻസ് മേധാവി ഖാത്തിബിനെ വധിച്ചെന്ന് ഇസ്രയേൽ  (5 hours ago)

ശ്രീനാദേവി കുഞ്ഞമ്മ കോടതിയിലേക്ക് ..!ശത്രുക്കളുടെ കടുംവെട്ട് വോട്ടര്‍ പട്ടികയില്‍ നിന്നും പേരുവെട്ടി...! തുരത്തിയടി തുടങ്ങി  (5 hours ago)

അഞ്ച് ദിവസം മുൻപ് ടെഹ്‌റാനിൽ ട്രംപിനെ വെല്ലുവിളിച്ചു...Target Attack രാത്രിക്ക് രാത്രി ലാരിജാനിയുടെ മയ്യത്ത്..! ഇറാൻ വിറയ്ക്കുന്നു കൊട്ടിക്കലാശം..!  (6 hours ago)

പാലക്കാട്, കൊടുവള്ളി സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍.ഡി.എഫ്  (6 hours ago)

കേന്ദ്ര ഇന്റലിജൻസിന്റെ റിപ്പോർട്ടിൽ ഇടതു - വലതു മുന്നണികളിൽ ഞ്ഞെട്ടൽ... താമര വിരിയുന്നത് നേമത്ത് മാത്രമല്ല?  (6 hours ago)

തളിപ്പറമ്പില്‍ സിപിഎം പടയൊരുക്കം ശ്യാമളയെ സഖാക്കള്‍ തോല്‍പ്പിക്കും എംവി ഗോവിന്ദന്‍ വെള്ളം കുടിക്കും പോസ്റ്റര്‍ ഒട്ടിക്കാനും സഖാക്കളില്ല  (6 hours ago)

ലാരിജാനി കൊല്ലപ്പെട്ടതോടെ ഇറാനെ ഇസ്രായേല്‍ തീര്‍ത്തു നെതന്യാഹുവിന്റെ ഉത്തരവില്‍ വന്‍ നേതാക്കളെ വധിക്കുന്നു  (6 hours ago)

Malayali Vartha Recommends