നാം ഒന്ന് നമുക്ക് ഒന്ന് എന്ന തീരുമാനത്തിൽ മാതാപിതാക്കൾ ; എന്നാൽ ഈ തീരുമാനത്തിന്റെ അനന്തര ഫലം അനുഭവിക്കേണ്ടി വരുന്നത് ആ ഒരു കുട്ടിയും ; ഒറ്റ കുട്ടിയുള്ള മാതാപിതാക്കൾ അറിയാൻ...

നാം ഒന്ന് നമുക്ക് ഒന്ന് എന്ന ചിന്തയുള്ള പല ദമ്പതിമാരും നമുക്കിടയിൽ ഉണ്ട്. അത് കൊണ്ട് തന്നെ പലരും ഒരു കുഞ്ഞിൽ തന്നെ സംതൃപ്തി അടയാൻ ശ്രമിക്കും. പണ്ടൊക്കെ കൂട്ട് കുടുംബങ്ങളായിരുന്നു ധാരാളം ഉണ്ടായിരുന്നത്. എന്നാൽ ഇതൊക്കെ ഇന്ന് മാറി കുടുംബത്തിലെ അംഗ സംഖ്യ കുറഞ്ഞിരിക്കുന്നു. എന്നാൽ അച്ഛനും അമ്മയും മക്കളും മാത്രം അടങ്ങുന്ന അണുകുടുംബം ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളുടെ സ്വഭാവത്തെയാണ് എന്ന് മറക്കേണ്ട. കുട്ടികൾ അനുസരണവും, പരസ്പര ബഹുമാനവും , ഷെയറിംഗ്, സ്നേഹം തുടങ്ങിയ പല കാര്യങ്ങളും പഠിക്കാതെ പോകുന്നതിനുള്ള പ്രധാന കാരണം അണുകുടുംബങ്ങളിലെ ജീവിതമാണ് എന്ന് പറയാതെ വയ്യ. അച്ഛനും അമ്മയും ജോലിക്ക് പോയാൽ പിന്നെ കുട്ടികളുടെ ജീവിതം സ്‌കൂളിലും ഡേ കെയറുകളിലുമായിരിക്കും. ട്യൂഷൻ ക്ലാസുകൾ വന്നതോടെ മാതാപിതാക്കൾ മക്കളുടെ ഉത്തരവാദിത്വങ്ങളിൽ നിന്നും അകലുകയാണ്. അണുകുടുംബങ്ങളിലെ മാതാപിതാക്കൾ തന്നെയാണ് കുട്ടികളുടെ സ്വഭാവ വൈകല്യത്തിനുള്ള കാരണവുമായി മാറുന്നത്.
മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കേണ്ട പ്രായത്തിൽ ജോലിത്തിരക്ക് കാരണം ടിവി, മൊബൈൽ, കമ്പ്യൂട്ടർ തുടങ്ങിയവയുടെ മുന്നിൽ അവർ മക്കളെ പിടിച്ചിരുത്തും. അണുകുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ വളർച്ചാ കാലഘട്ടത്തിൽ പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇപ്പോഴും ടിവിയിൽ നോക്കിയിരിക്കുന്നത് മാതാപിതാക്കൾ അവസാനിപ്പിക്കുക. എത്ര തിരക്കുണ്ടെങ്കിലും കുട്ടികൾക്കൊപ്പം ഇരിന്ന് അവരുടെ വിശേഷങ്ങളും പരാതികളും സങ്കടങ്ങളും പങ്കുവയ്ക്കാനും സമയം കണ്ടെത്തുക. കുട്ടികൾക്കായി പാചകം ചെയ്യാവുന്നതാണ്. കുഞ്ഞുങ്ങൾക്ക് വേണ്ടി അവർക്കിഷ്ടമുള്ള വിഭവങ്ങൾ ഉണ്ടാക്കി കൊടുക്കാവുന്നതാണ്. മാത്രമല്ല അവർക്കൊപ്പം ഇരുന്ന് കഴിക്കുകയും ചെയ്യണം. പങ്ക് വയ്ക്കാൻ കുട്ടികളെ പഠിപ്പിക്കുക. അണു കുടുംബങ്ങളിൽപ്പെട്ട കുട്ടികൾക്ക് മറ്റുള്ളവരുമായി പങ്ക് വയ്ക്കാനോ ഒന്നിനും അറിയില്ലായിരിക്കും. കാരണം ഒറ്റയ്ക്ക് വളരുന്നതിനാൽ ആ പ്രശ്നം അവരിൽ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അണുകുടുംബങ്ങളിലെ കുഞ്ഞുങ്ങളിൽ കണ്ടുവരുന്ന ഏറ്റവും വലിയ ദുശീലമാണ് അവർ ആർക്കും ഒന്നും കൊടുക്കുന്നില്ല എന്നത്.
സ്‌കൂളിൽ സുഹൃത്തുക്കളുമായി ഭക്ഷണം, അവശ്യ വസ്തുക്കൾ എന്നിവ പങ്കിടുന്നതിനുള്ള പരിശീലനം വീട്ടിൽ നിന്ന് തന്നെ അവർക്ക് കൊടുക്കുക. ഇല്ലെങ്കിൽ സ്വന്തം കാര്യം മാത്രം നോക്കുന്ന, സ്വാർത്ഥരായി കുഞ്ഞുങ്ങൾ മാറും എന്ന കാര്യം ഉറപ്പാണ്. കുട്ടികൾ എല്ലാ ബന്ധുക്കളെയും അറിഞ്ഞിരിക്കണം - അച്ഛനും അമ്മക്കും അപ്പുറം തനിക്ക് പ്രിയപ്പെട്ട മറ്റ് ആളുകൾ ഉണ്ടെന്നു കുഞ്ഞുങ്ങൾ അറിഞ്ഞിരിക്കേണ്ടുന്നത് അത്യാവശ്യമാണ് . സംസാരിച്ച് വളരട്ടെ - കുഞ്ഞുങ്ങൾക്ക് കളിപ്പാട്ടങ്ങളും പുത്തനുടുപ്പുകളും മാത്രമല്ല. അവർക്ക് അവരുടെ കുഞ്ഞു സന്തോഷങ്ങളും സങ്കടങ്ങളും പറയാൻ ആളുകൾ വേണം. കാര്യം പറയാനോ സംസാരിക്കാനോ കൂടെ പിറപ്പുകൾ ഇല്ലാത്തതിനാൽ മാതാപിതാക്കൾ ആ കുറവ് പരിഹരിച്ച് കൊടുക്കുക. ഒറ്റ കുട്ടികൾ വീട്ടിൽ ഏകാന്തത അനുഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരത്തിൽ ഏകാന്തതയിലേക്ക് നിങ്ങളുടെ പൊന്നോമന തള്ളപ്പെടാതിരിക്കാൻ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടുന്നത് മാതാപിതാക്കൾ തന്നെയാണ് എന്ന കാര്യം മറക്കാതിരിക്കുക.
https://www.facebook.com/Malayalivartha