പങ്കാളി നിങ്ങളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നുണ്ടോ?
നിങ്ങള്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്നയാളാണ് നിങ്ങളുടെ പങ്കാളി. എന്നാല്‍ അവര്‍ എത്രത്തോളം നിങ്ങളെ ബഹുമാനിക്കുന്നുണ്ടെന്നും നിങ്ങളെ വിവിധ രീതിയില്‍ ചൂഷണം ചെയ്യുന്നുണ്ടെന്നും ആലോചിച്ചിട്ടുണ്ടോ? പല സ്ത്രീകളും താങ്കള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്ന് അറിയുന്നില്ല എന്നാണ് സൈക്കോളജിസ്റ്റ് ആയ ഒരു ഡോക്ടര്‍ പറയുന്നത്. ഇന്ത്യന്‍ സ്ത്രീകള്‍ ഭര്‍ത്താവിനെ വളരെയധികം അനുസരിക്കുന്നവരായാണ് കരുതപ്പെടുന്നത്.
അതുകൊണ്ടു തന്നെ ഭര്‍ത്താവിന് തങ്ങളുടെ ശരീരത്തില്‍ എന്തും ചെയ്യാനുള്ള അധികാരം ഉണ്ടെന്നും കരുതപ്പെടുന്നു. സ്ത്രീകള്‍ നാണം കുണുങ്ങികളും ഭര്‍ത്താവില്‍ നിന്നും ലൈംഗികത ആവശ്യപ്പെടുന്നത് തെറ്റായും കരുതുന്നു. എന്നാല്‍ അത് ശരിയല്ല. പങ്കാളികള്‍ പരസ്പരം സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ തുറന്നു പറയണം. ആരോഗ്യകരമായ ലൈംഗികത എന്നത് രണ്ടു പ്രായപൂര്‍ത്തിയായ വ്യക്തികള്‍ അവര്‍ക്ക് ഉചിതമായ രീതിയില്‍ ബന്ധപ്പെടുന്നതാണ്.
നിങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത രീതിയില്‍ ഒരാള്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ അത് ചൂഷണമാണ് .നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത രീതിയില്‍ ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്നതോ ,അത്തരത്തിലുള്ള വസ്ത്രധാരണമോ ,നിര്‍ബന്ധിച്ചുള്ള ലൈംഗികതയോ എല്ലാം ചൂഷണവും വിവാഹേതര പീഢനവുമാണ്. ചൂഷകര്‍ സാധാരണയായി ഇരകളെ കുറ്റം പറയും .ഇത് അവരില്‍ തെറ്റിദ്ധാരണ ഉണ്ടാക്കും .
ഭാര്യയുടെ ചുമതല ഭര്‍ത്താവിനെ സന്തോഷിപ്പിക്കുക എന്നതാണ് .നിങ്ങള്‍ക്കത് കഴിയാത്തതിനാല്‍ അദ്ദേഹത്തിന് ബലം പ്രയോഗിക്കേണ്ടി വരുന്നു എന്ന രീതിയില്‍ നിങ്ങള്‍ ചിന്തിക്കുന്നുവെങ്കില്‍ നിങ്ങള്‍ മനസ്സിലാക്കുക നിങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നു. ലൈംഗികതയ്ക്ക് വേണ്ടി നിര്‍ബന്ധിക്കുക ,സമ്മര്‍ദ്ദം ഉണ്ടാക്കുക ,അണുബാധയും എസ് റ്റി ഡി യും തടയാനായി ഗര്‍ഭനിരോധനഉപാധികള്‍ ഉപയോഗിക്കാന്‍ അനുവദിക്കാതിരിക്കുക എന്നിവയെല്ലാം തെറ്റാണ് . വിവാഹ ശേഷം ലൈംഗികത നിഷേധിക്കുന്നത് ,അല്ലെങ്കില്‍ മോശമായി കരുതുന്നത് ,ഒരാളെ നിര്‍ബന്ധിക്കുന്നത് എല്ലാം ചൂഷണത്തില്‍ ഉള്‍പ്പെടും .
https://www.facebook.com/Malayalivartha