Widgets Magazine
19
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജാമ്യാപേക്ഷയുമായി ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ.. കോടതിയുടെ നിലപാട് രാഹുലിന് നിർണ്ണായകമാകും..ജയിൽവാസം തുടരുമോ..?


ലൈംഗികാതിക്രമ ആരോപണം..അപമാന ഭാരത്തിലായ യുവാവ് ജീവനൊടുക്കിയത്..രാഹുൽ ഈശ്വർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി..23 ലക്ഷം പേരാണ് ഞായറാഴ്ച ഉച്ചവരെ ഈ വിഡിയോ കണ്ടത്..


ഫ്രണ്ടിന്‍റെ വില മനസിലായി... യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന സമാധാന സമിതിയിൽ ഇന്ത്യയ്ക്കും ക്ഷണം, പലസ്തീനും ഇസ്രയേലിനും സ്വീകാര്യമായ രാജ്യം


വീണ്ടും അതിക്രൂരമായ കൊലപാതകം.. ദമ്പതികളെ വെട്ടിക്കൊന്നു..കൊച്ചുമകനെ ഗുരുതര പരുക്കേറ്റ നിലയില്‍ കണ്ടെത്തി.. വളര്‍ത്തു മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍..


കേരളത്തിൽ ഇന്നും മഴയുണ്ടോ ? സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല...ഇടിമിന്നൽ ജാഗ്രതാ നിർദേശം..

കൊച്ചി മെട്രോയുടെ കിടിലന്‍ കാഴ്ചകളിലേക്ക് സ്വാഗതം!

27 MAY 2017 05:41 PM IST
മലയാളി വാര്‍ത്ത

റോഡിനു നടുവിലെ തൂണില്‍ ഉറപ്പിച്ച പാലത്തിലൂടെ കുതിച്ചുപായുന്ന ട്രെയിന്‍, റോഡിനു മധ്യത്തില്‍ മുകളിലായി മെട്രോ സ്‌റ്റേഷന്‍. റോഡിനു ഇരുവശങ്ങളില്‍നിന്നും സ്‌റ്റേഷനിലേക്ക് കയറാന്‍ പടവുകളും എസ്‌കലേറ്ററും ലിഫ്റ്റും. സ്‌റ്റേഷനകത്ത് വിമാനത്താവളത്തിനൊപ്പമുള്ള ആഡംബരം. ഇതൊരു കാണേണ്ട കാഴ്ച മാത്രമല്ല, അനുഭവിക്കേണ്ട യാത്രകൂടിയാണ്.

ഒന്നുറപ്പ്, കൊച്ചി മെട്രോ രാജ്യത്ത് ഇതുവരെ നിര്‍മിച്ചിട്ടുള്ള ഏതു മെട്രോയെക്കാളും മികച്ചതാണ്. കൊച്ചിയിലെ വേള്‍ഡ്ക്ലാസ് മെട്രോ കാഴ്ചകളിലേക്ക് സ്വാഗതം.

റെയില്‍വേ സ്‌റ്റേഷനുമായോ, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുമായോ മെട്രോ സ്‌റ്റേഷനെ താരതമ്യം ചെയ്യരുത്. റോഡില്‍ നിന്നു പടികള്‍ കയറി ഒന്നാം നിലയിലെത്തുമ്പോള്‍ കമനീയമായ കാഴ്ചകളാണ് വരവേല്‍ക്കുന്നത്. പശ്ചിമ ഘട്ടത്തിന്റെ അഴക് ഇതള്‍വിരിക്കുന്ന കാഴ്ചകള്‍. ഓരോ സ്‌റ്റേഷനും ഓരോ വിഷയങ്ങളാണ് പ്രമേയം.



കൊച്ചിയുടെ പഴമയും വാണിജ്യ സംസ്‌കാരവും സമുദ്ര സഞ്ചാരപ്പെരുമയും പൂക്കളും പക്ഷികളും മല്‍സ്യങ്ങളുമെല്ലാം സ്‌റ്റേഷനുകളില്‍ പുനര്‍ജനിക്കുന്നു. ഇത്തരമൊന്ന് മറ്റെങ്ങുമില്ല. ടിക്കറ്റ് കൗണ്ടറില്‍ നിന്നും സിംഗിള്‍ ടിക്കറ്റും സ്മാര്‍ട്കാര്‍ഡ് രൂപത്തിലുള്ള ടിക്കറ്റും ലഭിക്കും. ടിക്കറ്റ് എടുത്ത് തൊട്ടുമുകളിലേക്ക് കയറിയാല്‍ പ്ലാറ്റ്‌ഫോം. അങ്ങോട്ട് കടക്കാന്‍ ചെറിയ വിക്കറ്റ് ഗേറ്റ് നല്‍കിയിരിക്കുന്നു. കാര്‍ഡ് 'സൈ്വപ്' ചെയ്യുമ്പോള്‍ ഗേറ്റ് തുറക്കും. പ്ലാറ്റ്‌ഫോമില്‍ കയറിയാല്‍ ട്രെയിന്‍ എത്തുമ്പോള്‍ അകത്തുകയറാം.

 

ട്രെയിന്റെ വാതില്‍ തുറക്കുമ്പോള്‍ ചെണ്ടകൊട്ടും മേളവും കേള്‍ക്കാം. മലയാളിക്ക് പരിചയമുള്ളൊരു മ്യുസിക് ഇട്ടതാണെന്നു മാത്രം. ട്രെയിന്‍ സ്‌റ്റേഷനിലെത്തുമ്പോള്‍, ആ സ്‌റ്റേഷന്റെയും സമീപപ്രദേശങ്ങളുടെയും പ്രത്യേകതകള്‍ എല്‍ഇഡി സ്‌ക്രീനില്‍ സൂം ചെയ്തു കാണിക്കും. മറ്റൊരു മെട്രോയിലും ഇത്തരമൊരു സൗകര്യമില്ല. തൊട്ടടുത്ത സ്‌റ്റേഷന്റെ അറിയിപ്പും ട്രെയിനിലുണ്ടാകും.

രാജ്യാന്തര നിലവാരമുള്ള ഇന്റീരിയറാണ് ട്രെയിനില്‍ ഒരുക്കിയിരിക്കുന്നത്. ഫുള്‍ എയര്‍ കണ്ടീഷന്‍ഡ് ആണ് കൊച്ചി മെട്രോ. കുലുക്കമോ ബഹളമോ ഒച്ചപ്പാടോ ഇല്ല. ഏറ്റവും ആധുനികമായ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ കോച്ചുകളാണ് മെട്രോയുടേത്. സീറ്റ് 136 മാത്രമേ ഉള്ളൂവെങ്കിലും നില്‍പ്പുയാത്രപോലും തൃപ്തികരമായിരിക്കും. ഇരുന്നും നിന്നുമായി 975 പേര്‍ക്ക് യാത്രചെയ്യാം.



മെട്രോ പാളം ഉറപ്പിക്കാന്‍ റോഡിനു നടുവില്‍ പണിതിരിക്കുന്ന കോണ്‍ക്രീറ്റ് തൂണ്‍ പൂമരമാകും. വെര്‍ട്ടിക്കല്‍ ഗാര്‍ഡനാണ് ഈ കോണ്‍ക്രീറ്റ് തൂണുകളില്‍ ഒരുക്കുന്നത്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള അറുനൂറോളം തൂണുകളില്‍ ഓരോ ആറാമത്തെ തൂണും ഇതുപോലെയുള്ള ലംബപൂന്തോട്ടമായിരിക്കും. ഇടയിലുള്ള തൂണുകളില്‍ പരസ്യവും. ആലുവ മുതല്‍ പേട്ടവരെ ഇത്തരത്തില്‍ 4000 തൂണുകളാണ് മെട്രോയ്ക്ക് ഉള്ളത്.



പരിസ്ഥിതിസൗഹൃദ നിര്‍മാണത്തിന്റെ ഭാഗമായി കൊച്ചി മെട്രോയുടെ സ്‌റ്റേഷനുകളിലും മുട്ടം യാര്‍ഡിലും മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നു. ഈ സോളാര്‍ പാനലുകളെല്ലാം കൂടെ എകദേശം 2.3 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും.

കൊച്ചി മെട്രോയുടെ 11 സ്‌റ്റേഷനുകള്‍

കൊച്ചി മെട്രോ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 11 സ്‌റ്റേഷനുകളാണുള്ളത്. ആദ്യ സ്‌റ്റേഷന്‍ ആലുവയും അവസാനത്തേത് പാലാരിവട്ടവുമാണ്. എല്ലാ സ്‌റ്റേഷനുകളും മികവുറ്റ രീതിയിലാണ് കെഎംആര്‍എല്‍ ഒരുക്കിയിരിക്കുന്നത്. ഓരോ സ്‌റ്റേഷന്റേയും രൂപകല്‍പ്പനയ്ക്ക് അടിസ്ഥാനമായ വിഷയങ്ങളും അവയുടെ പ്രത്യേകതകളും അറിയാം.

1. പെരിയാറിന്റെ പെരുമയില്‍ ആലുവ

കൊച്ചി മെട്രോയുടെ ആലുവ സ്‌റ്റേഷന്‍ പെരിയാറിനും കേരളത്തിലെ നദികള്‍ക്കുമുള്ള സമര്‍പ്പണമാണ്. നദികളുടെ ചിത്രങ്ങള്‍ക്കൊപ്പം സ്‌റ്റേഷനിലെ തറകളും നദീജലസമ്പത്ത് അടയാളപ്പെടുത്തുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

2. ഹരിതഭംഗിയില്‍ പുളിഞ്ചോട്

ഹരിതകേരളത്തെ സമ്പന്നമാക്കുന്ന വിവിധ നാണ്യവിളകളും വൃക്ഷലതാദികളും ഒത്തുചേരുന്ന ഒരിടമാണ് പുളിഞ്ചോട്. പുല്‍മേടുകളുടെ സൗന്ദര്യവും ശാന്തതയും ഘോരവനത്തിന്റെ മോഹിപ്പിക്കുന്ന വന്യതയും മനോഹരമായി ചിത്രീകരിച്ചിരിക്കുകയാണ് പുളിഞ്ചോട് മെട്രോ സ്‌റ്റേഷനില്‍.

3. വ്യവസായകേന്ദ്രമായിരുന്ന കമ്പനിപ്പടി

കൊച്ചി മെട്രോയുടെ മൂന്നാമത്തെ സ്‌റ്റേഷനായ കമ്പനിപ്പടിയെ അലങ്കരിക്കുന്നത് കേരളത്തിന്റെ സ്വന്തം പശ്ചിമഘട്ടത്തിന്റെ ചിത്രങ്ങളാണ്. മനുഷ്യരും മലനിരകളും തമ്മിലുള്ള ബന്ധത്തിന്റെ ചിത്രീകരണവും കമ്പനിപ്പടി സ്‌റ്റേഷനില്‍ കാണാം.

4. കരഗതാഗത മാര്‍ഗങ്ങളുടെ സംഗമം : അമ്പാട്ടുകാവ്

അമ്പാട്ടുകാവ് എന്ന പേരിലെ കാവിനെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ ഉരഗവര്‍ഗ്ഗങ്ങളെയാണ് ഈ സ്‌റ്റേഷന്റെ സൗന്ദര്യവത്ക്കരണത്തിനു വിഷയമാക്കുന്നത്. പാമ്പുകളുടെ രാജാവ് എന്നറിയപ്പെടുന്ന രാജവെമ്പാല മുതല്‍ പാവം നീര്‍ക്കോലി വരെയുള്ള വിവിധയിനം ഇഴജീവികളുടേയും ഒച്ചുകളുടേയും വൈവിധ്യമാര്‍ന്ന ആവിഷ്‌ക്കാരങ്ങള്‍ അമ്പാട്ടുകാവ് സ്‌റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്.

5. മുട്ടം : മെട്രോയുടെ നിയന്ത്രണകേന്ദ്രം



കൊച്ചി മെട്രോയുടെ ഡിപ്പോയും ഓപ്പറേഷന്‍ കണ്ട്രോള്‍ യൂണിറ്റും സ്ഥിതി ചെയ്യുന്നത് മുട്ടത്താണ്. അതുകൊണ്ട് തന്നെ കൊച്ചി മെട്രോ പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലവും മുട്ടം തന്നെ. കേരളത്തിന്റെ പക്ഷി സമ്പത്ത് വിശദമാക്കുന്ന രീതിയിലാണ് മുട്ടം സ്‌റ്റേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പീലി നിവര്‍ത്തിയാടുന്ന മയിലുകളും നിറങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന പഞ്ചവര്‍ണ്ണക്കിളികളും തുടങ്ങി വിവിധയിനം പക്ഷികളുടെ ചിത്രങ്ങളാല്‍ മനോഹരമാണ് മുട്ടം സ്‌റ്റേഷന്‍.

6. കരുത്തോടെ കളമശ്ശേരി

കളമശ്ശേരി സ്‌റ്റേഷനു പശ്ചിമഘട്ടം വിഷയമാകുന്നു. വനാന്തരങ്ങളും ജീവജാലങ്ങളും മരങ്ങളുടെ തണലുമെല്ലാം കോറിയിട്ട് കാടിന്റെ പ്രതീതി ഉളവാക്കുന്ന വിധത്തിലാണ് കളമശ്ശേരിയിലെ സ്‌റ്റേഷന്‍ അലങ്കാര ഘടന.



7. കുസാറ്റിലെ നാവികസംസ്‌ക്കാരം

കേരളത്തിന്റെ പ്രാചീന ജലഗതാഗതസംസ്‌ക്കാരത്തിന്റെ ആവിഷ്‌കാരങ്ങളാണ് ഈ സ്‌റ്റേഷനെ മനോഹരമാക്കുന്നത്. കച്ചവട സാധ്യത തിരിച്ചറിഞ്ഞ് കേരളത്തിലെത്തിയ വിദേശീയരുടെ നാവികചരിത്രവും കേരളത്തിന്റെ തനതായ നാവിക സംസ്‌ക്കാരവും ഇവിടെ ചിത്രീകരിച്ചിരിക്കുന്നു.

8. പഴയ പാലത്തിന്റെ ഓര്‍മ്മയില്‍ പത്തടിപ്പാലം

കേരളത്തിലെ മത്സ്യസമ്പത്താണ് പത്തടിപ്പാലം സ്‌റ്റേഷനില്‍ വരച്ചിട്ടിരിക്കുന്നത്. കടല്‍ത്തീരങ്ങള്‍ ധാരാളമുള്ള കേരളത്തില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ മത്സ്യബന്ധനത്തെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. ഭക്ഷണത്തിനുപയോഗിക്കുന്ന മത്സ്യങ്ങളുടേയും അലങ്കാരമത്സ്യങ്ങളുടേയും ചിത്രങ്ങളും പെയിന്റിംഗുകളും ഇവിടെ കാണാം.

9. തിരക്കേറിയ ഇടപ്പള്ളി

പണ്ട് കേരളത്തിന്റെ പെരുമ വിദേശരാജ്യങ്ങളില്‍ എത്തിച്ചിരുന്നത് നമ്മുടെ സുഗന്ധദ്രവ്യങ്ങളാണ്. ഏലവും, കുരുമുളകുമൊക്കെ അടങ്ങുന്ന ആ സുഗന്ധദ്രവ്യങ്ങളുടെ നേര്‍ചിത്രങ്ങളാണ് ഇടപ്പള്ളി സ്‌റ്റേഷനില്‍ ഒരുക്കിയിരിക്കുന്നത്. നാടിന്റെ പൈതൃകവും ചരിത്രവും സമന്വയിപ്പിച്ച് അറിവ് പകരുന്നരീതിയില്‍ മിഴിവേറിയ കാഴ്ച്ചകളാണ് ഇവിടെയുള്ളത്.

10. ചങ്ങമ്പുഴയുടെ കൃഷ്ണപിള്ള

മലയാളത്തെ പ്രണയിച്ച സാഹിത്യകാരന്മാരോടും ഭാഷാപണ്ഡിതന്മാരോടുമുള്ള ആദരസൂചകമായാണ് കൊച്ചി മെട്രോയുടെ ചങ്ങമ്പുഴ സ്‌റ്റേഷന്റെ രൂപകല്‍പ്പന. മലയാളമണ്ണിലെ കലയുടേയും സാഹിത്യത്തിന്റേയും ചരിത്രം വിളിച്ചോതുന്ന ഒട്ടനവധി ചിത്രങ്ങള്‍ ഇവിടെ ഒരുക്കിയിരിക്കുന്നു.

11. വര്‍ണ്ണശബളമായി പാലാരിവട്ടം

കൊച്ചി മെട്രോ പദ്ധതിയുടെ ആദ്യഘട്ടത്തിലെ അവസാന സ്‌റ്റേഷനാണ് പാലാരിവട്ടം. വര്‍ണ്ണാഭമായ പൂക്കളുടെ ദൃശ്യങ്ങളാണ് പാലാരിവട്ടം മെട്രോ സ്‌റ്റേഷന് ചാരുതയേകുന്നത്. കേരളത്തിന്റെ പൂക്കളെ കണ്ണിനിമ്പം പകരുന്ന വര്‍ണ്ണങ്ങളില്‍ സ്‌റ്റേഷന്‍ ഭിത്തികളിലും ഗ്ലാസ്സ് ചുവരുകളിലും പകര്‍ത്തി വെച്ചിരിക്കുന്നു.
(

ആലുവയില്‍നിന്നും പാലാരിവട്ടം വരെ 13 കിലോമീറ്ററാണ് മെട്രോ ആദ്യം ഓടുന്നത്. രണ്ടോ മൂന്നോ മാസത്തിനുശേഷം എംജി റോഡില്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെ. ഒരുവര്‍ഷത്തിനുള്ളില്‍ തൃപ്പൂണിത്തുറ വരെ 26.5 കിലോമീറ്ററിലേക്ക് മെട്രോ ഓടിയെത്തും. ഇതിനൊപ്പം തന്നെ കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നിന്നു കാക്കനാട് ഇന്‍ഫോ പാര്‍ക്കിലേക്കുള്ള മെട്രോ നിര്‍മാണവും ആരംഭിക്കും. കൊച്ചി ഇനി പഴയ കൊച്ചിയല്ല, സ്വാഗതം, പുതിയ മെട്രോ കൊച്ചിയിലേക്ക്!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Rahul-Mamkoottathil- സെഷൻസ് കോടതിയിലും ഇന്ന് തീപാറും  (1 hour ago)

അവൻ അങ്ങനെ ഒന്നും ചെയ്യില്ല സാറേ ..നെഞ്ച് പൊട്ടി കരഞ്ഞ് ദീപക്കിന്റെ ഉറ്റവർ; എന്റെ പൊന്നു മുത്തേ നീ എന്തിനാ ഇങ്ങനെ ചെയ്തേ എന്ന് കരഞ്ഞ് അമ്മ; അപമാന ഭാരത്തിലായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിയമനടപടിക്ക  (1 hour ago)

ഡിജിപിക്ക് പരാതി നൽകി രാഹുൽ ഈശ്വർ  (4 hours ago)

ഫ്രണ്ടിന്‍റെ വില മനസിലായി... യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന സമാധാന സമിതിയിൽ ഇന്ത്യയ്ക്കും ക്ഷണം, പലസ്തീനും ഇസ്രയേലിനും സ്വീകാര്യമായ രാജ്യം  (4 hours ago)

ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു  (4 hours ago)

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം  (5 hours ago)

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ ശക്തികള്‍ കടന്നാക്രമിക്കുന്ന സംഭവങ്ങള്‍ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി  (12 hours ago)

കോതമംഗലത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു; വിവാഹത്തിന് പോയ സംഘം സഞ്ചരിച്ച ബസിനാണ് തീപിടിച്ചത്  (12 hours ago)

നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍ കുഴഞ്ഞു വീണു മരിച്ച കുഞ്ഞിന്റെ കയ്യില്‍ 3 പൊട്ടല്‍  (12 hours ago)

തമിഴക വെട്രി കഴകം നേതാവ് വിജയ്ക്ക് വീണ്ടും ഹാജരാകാന്‍ വിജയ്ക്ക് സിബിഐയുടെ സമന്‍സ്  (13 hours ago)

ഡല്‍ഹിയില്‍ നിന്ന് ബാഗ്‌ഡോഗ്രയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി  (13 hours ago)

ഇതെല്ലാം റെയില്‍വേയുടെ തെറ്റാണോ അതോ യാത്രക്കാരുടെ തെറ്റാണോ? പുത്തന്‍ വന്ദേഭാരത് സ്ലീപ്പറില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞ് യാത്രക്കാര്‍  (14 hours ago)

2027 കലോത്സവം അടുത്ത വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും  (14 hours ago)

കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (15 hours ago)

ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ നാട് ഒന്നടങ്കം പ്രതിഷേധത്തിൽ....പോലീസിന്റെ അനാസ്ഥയ്ക്കെതിരെയും രൂക്ഷവിമർശനമാണ് ഉയരുന്നത്  (15 hours ago)

Malayali Vartha Recommends