സ്ത്രീപുരുഷ വിവാഹപ്പൊരുത്തത്തിന്റെ യാഥാർഥ്യങ്ങൾ ... വിവാഹപ്പൊരുത്തത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ...

പുരുഷനും സ്ത്രീയും തമ്മിൽ വിവാഹം കഴിക്കുന്നതിനു ജ്യോതിഷത്തിൽ പൊരുത്തം ആവശ്യമുണ്ടെന്ന് നിർദ്ദേശിക്കുന്നു. നക്ഷത്രപ്പൊരുത്തവും പാപസാമ്യവും വേണമെന്നാണ് ആചാര്യന്മാരുടെ അഭിപ്രായം. പാപസാമ്യം എന്നാൽ ഇരുവരുടെയും ജാതകത്തിലെ പാപഗ്രഹങ്ങളുടെ നിലകളിലെ തുലനം ചെയ്യലാണ്. അല്ലെങ്കിൽ പാപം സമയം ചെയ്യലാണ്. ലഗ്നാലും ചന്ദ്രാലും ശുക്രാലും 1, 2, 4, 7, 8, 12 ഭാവങ്ങളിൽ ചൊവ്വ തുടങ്ങിയ പാപഗ്രഹങ്ങൾ നിന്നാൽ പങ്കാളിയുടെ ജാതകത്തിലെ അതെ രീതിയിൽ ഗ്രഹങ്ങൾ നില നിൽക്കണം. അല്ലാതെ വന്നാൽ അത് വിവാഹജീവിതത്തിൽ കല്ലുകടിയായി മാറാൻ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha