കൊറോണ ബാധ; യുഎഇയിൽ ചികിത്സയിൽകഴിഞ്ഞ മലയാളി യുവാവ് മരിച്ചു, മലയാളികളുടെ എണ്ണം 100 കടന്നു

കൊറോണ വൈറസ്ഡ് പിടിമുറുക്കിയ ഗൾഫ് രാഷ്ട്രങ്ങളിൽ നിരവധിപേരാണ് മരിക്കുന്നത്, പ്രത്യേകിച്ച് മലയാളികൾ. എന്നാൽ തന്നെയും യുവാക്കളുടെ മരണം ഏറെ വേദനയാണ് നൽകുന്നത്. ഇന്നലെ മാത്രം 7 മലയാളികളാണ് വിവിദ രാഷ്ട്രങ്ങളിലായി മരിച്ചത്. ഇപ്പോഴിതാ മണ്ണാർക്കാട് സ്വദേശി യു.എ.ഇയിൽ കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി ജമീഷ് അബ്ദുൽ ഹമീദ് ആണ് മരിച്ചത്. 26 വയസാണ്. കോവിഡ് പോസിറ്റിവ് ആയതിനെ തുടർന്ന് ഷാർജ കുവൈത്ത് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മണ്ണാർക്കാട് നെല്ലിപ്പുഴ തിട്ടുമ്മൽ ചെറുവനങ്ങാട് വീട്ടില്‍ പരേതനായ ഇബ്രാഹിമിന്റെ മകനാണ് ഇദ്ദേഹം.
അതോടൊപ്പം തന്നെ ദിനംപ്രതി കൊറോണ ബാധിതർ ഉയരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മരണനിരക്കും ഇതിനോടകം തന്നെ ഉയരുകയാണ്. പ്രത്യേകിച്ച് പ്രവാസലോകത്ത് മരിക്കുന്ന മലയാളികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഗള്‍ഫില്‍ ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് ഏഴ് മലയാളികളാണ് മരിച്ചത്. എന്നാൽ മരിച്ചവരിൽ ഏറെയും യുവാക്കളാണ്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 100 കടക്കുകയുണ്ടായി.
എന്നാൽ ഇതിൽ പ്രവാസി മലയാളികൾ ഏറ്റവും കൂടുതൽ രോഗബാധിതരാകുന്ന യു.എ.ഇയിലാണ് ആറ് മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒപ്പം ഒരാൾ കുവൈത്തിലും മരിച്ചതായി വ്യക്തമാക്കി. കോഴിക്കോട് വടകരക്ക് സമീപം തിരുവള്ളൂർ ചാലിക്കണ്ടി വെള്ളൂക്കര റോഡിലെ ഉണ്ണ്യേച്ച്കണ്ടി അബ്ദുറഹ്മാൻ, മലപ്പുറം പെരുമ്പടന്ന പാലപ്പെട്ടി ആശുപത്രിക്ക് സമീപം കാക്കനാട് ഖാലിദിന്‍റെ മകന്‍ ത്വാഹ, കാസർകോട് ഉടുമ്പുന്തല സ്വദേശി ഒറ്റതയ്യിൽ മുഹമ്മദ് അസ്‍ലം, മാള പുത്തൻചിറ പിണ്ടാണിക്കുന്ന് ഉണ്ണികൃഷ്ണൻ, കൊണ്ടോട്ടി പുളിക്കൽ കൊട്ടപ്പുറം കൊടികുത്തി പറമ്പ് റഫീക്,ആലപ്പുഴ വണ്ടാനം വഞ്ചിക്കൽ മാതാ നിലയത്തിൽ ജോഫി ബി ജോബ് എന്നിവരാണ് യു.എ.ഇയിൽ മാത്രം മരിച്ചത്.
അതേസമയം 10 വര്‍ഷമായി ഷാര്‍ജ നാഷനല്‍ പെയിൻറ്സിന് സമീപം മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്ന ത്വാഹ റാസല്‍ഖൈമയിലാണ് മരിച്ചത്. 32 വയസാണ്. തുടർന്ന് ഖബറടക്കം റാസല്‍ഖൈമയില്‍ തന്നെയാണ് നടന്നത്. അതേസമയം ദുബൈയിലെ സ്വകാര്യ സ്ഥാപനത്തിൽ പി.ആർ.ഒ ആയിരുന്നു കാസർകോട് സ്വദേശി മുഹമ്മദ് അസ്ലം. 32 വയസ് . മാള സ്വദേശി ഉണ്ണികൃഷ്ണൻ ഷാർജയിലാണ് മരിച്ചത്. 55 വയസുണ്ട് ഇദ്ദേഹത്തിന്. ഇത്തരത്തിൽ നിരവധി മലയാളികളാണ് ഗൾഫ് രാഷ്ട്രങ്ങളിൽ ദിനംപ്രതി മരിക്കുന്നത്.
https://www.facebook.com/Malayalivartha