വേനൽകാലമെത്തി; തൊഴിലാളികൾക്ക് ഉച്ച വിശ്രമ സമയം അനുവദിച്ച് യു.എ.ഇ, ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ച്ചക്ക് 12.30 മുതൽ മൂന്ന് മണി വരെ തൊഴിലാളികൾക്ക് വിശ്രമം

എന്നും തൊഴിലാളികൾക്കൊപ്പം നിലകൊള്ളുന്ന ഗൾഫ് രാഷ്ട്രങ്ങളിൽ എല്ലാംതന്നെ തൊഴിലാളികൾക്കായുള്ള നിയമങ്ങളാണ് നിലകൊള്ളുന്നത്. ഇതേതുടർന്ന് ഗൾഫ് രാഷ്ട്രങ്ങളിൽ കടുത്ത വേനൽകാലമെത്തിയതോടെ തൊഴിലാളികൾക്ക് ഉച്ച വിശ്രമ സമയം അനുവദിച്ച് യു.എ.ഇ. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ജോലി സമയം അധികൃതർ പുനഃക്രമീകരിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ ഉച്ചക്ക് 12.30 മുതൽ മൂന്ന് മണി വരെ തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കണമെന്ന് മാനുഷിക ശേഷി വകുപ്പ് മന്ത്രി നാസിർ ബിൻ താനി അൽ ഹംലി വെളിപ്പെടുത്തുകയുണ്ടായി. എന്നാൽ, എമർജൻസി മേഖലയിൽ ജോലി ചെയ്യുന്നവരെ ഇതിൽ നിന്നൊഴിവാക്കുകയും ചെയ്തിട്ടുണ്ട്.
ഇത്തരം ജോലികളിൽ മുഴുകിയിരിക്കുന്ന തൊഴിലാളികൾക്ക് ആവശ്യമായ സംരക്ഷണം നൽകണമെന്ന് മന്ത്രാലയം നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. കുടിവെള്ളവും പ്രഥമ ശുശ്രൂഷക്കുള്ള സൗകര്യവും കോവിഡ് പ്രതിരോധ സംവിധാനവും ഇവർക്കായി ഒരുക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇടവേളകൾ നൽകുന്ന സമയത്ത് വെയിൽ ഏൽക്കാതെ തൊഴിലാളികൾക്ക് വിശ്രമിക്കുന്നതിന് സൗകര്യം ഒരുക്കേണ്ടതുണ്ട്. എട്ട് മണിക്കൂറിൽ കൂടുതൽ തൊഴിലാളികളെ ജോലി െചയ്യിപ്പിച്ചാൽ അതിന് ശേഷം വരുന്ന ഒാരോ മണിക്കൂറും അധിക സമയമായി പരിഗണിക്കുന്നതായിരിക്കും. നിബന്ധനകൾ ലംഘിച്ചാൽ 5,000 മുതൽ 50,000 ദിർഹം വരെ പിഴ അടക്കേണ്ടി വരുമെന്നും മന്ത്രാലയം നിർദേശിക്കുകയുണ്ടായി.
ഇനിവരുന്ന ദിവസങ്ങളിൽ യു.എ.ഇയിൽ ചൂട് കൂടുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ േകന്ദ്രം മുന്നറിയിപ്പ് നൽകുകയുണ്ടായി. അബൂദബിയിൽ 43 ഡിഗ്രി വരെയും ദുബൈയിൽ 41 ഡിഗ്രി വരെയും കൂടുമെന്നാണ് അറിയിപ്പ് വ്യക്തമാക്കുന്നത്. നിലവിൽ ശരാശരി 38 ഡിഗ്രിയാണ് ചൂട് അനുഭവപ്പെടുന്നത് എന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
https://www.facebook.com/Malayalivartha

























