ട്രെയിനിൽ നിന്നും ചാലക്കുടിപ്പുഴയിലേക്ക് വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി...

ട്രെയിനിൽ നിന്നും ചാലക്കുടിപ്പുഴയിലേക്ക് വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാസർകോട് സ്വദേശി അച്യുതാനന്ദ ഷേണായി ആണ് വ്യാഴാഴ്ച രാവിലെ വേണാട് എക്‌സ്പ്രസ്സിൽ നിന്നും പുഴലേക്ക് വീണത്. 40 വയസായിരുന്നു.
ദൂരെ വെച്ച് സംഭവം കണ്ടു നിന്ന നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് യൂണിറ്റിലെ സ്‌കൂബ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്ന് വെള്ളിയാഴ്ച സ്‌കൂബാ ടീം മണിക്കൂറുകൾ തിരച്ചിൽ നടത്തിയാണ് പടിഞ്ഞാറ് ചാലക്കുടിയിലെ കുടുങ്ങാപ്പുഴകടവ് പരിസരത്തുനിന്ന് മൃതദേഹം മുങ്ങിയെടുത്തത്.
അങ്കമാലിയിലെ കരയാംപറമ്പിൽ ഒരു ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അച്യുതാനന്ദ ഷേണായി നാട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha






















