Widgets Magazine
14
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...


ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ ആക്രമണം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവേ...


കുഞ്ഞ് അനഘയ്ക്കും അമിതയ്ക്കും ഇനി സുരക്ഷിത തണൽ; തുണ - സിഎംഎൻ ട്രസ്റ്റുകളുടെ സ്നേഹവീടിന് തറക്കല്ലിട്ടു- സന്ദീപ് വാചസ്പതി


കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു..ഗണേഷ് കുമാറിന്റേത് ഏകാധിപത്യ പ്രവണത..


ബിജെപി കൗൺസിലർ സിമി ജ്യോതിഷിനെതിരെ ആക്രമണം.. എൽഡിഎഫ് വാർഡായ അമ്പലത്തറ ബിജെപി പിടിച്ചെടുത്തതിലെ വൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിൽ... ശക്തമായി പ്രതിഷേധിക്കുമെന്ന് ബി ജെ പി..

ആന്റിബയോട്ടിക് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാഴികക്കല്ല്; 83 ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍, 5 ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകള്‍

14 MARCH 2026 07:36 PM IST
മലയാളി വാര്‍ത്ത

എല്ലാ മാനദണ്ഡങ്ങളും പാലിച്ച 83 ആശുപത്രികള്‍ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളും 5 പഞ്ചായത്തുകള്‍ ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകളുമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതില്‍ പ്രാഥമിക തലത്തിലുള്ള 73 ആശുപത്രികളും, ദ്വിതീയ തലത്തിലുള്ള 4 ആശുപത്രികളും, തൃതീയതലത്തിലുള്ള ഒരു ആശുപത്രിയും ഉള്‍പ്പെടുന്നു. ആന്റിബയോട്ടിക് സ്മാര്‍ട്ട് ആകാന്‍ നിഷ്‌കര്‍ഷിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്നത് സ്ഥാപനത ലത്തിലും, ബ്ലോക്ക് തലത്തിലും, ജില്ലാതലത്തിലും, സംസ്ഥാന തലത്തിലും വിലയിരുത്തലിന് ശേഷമാണ് ഇവയെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആയി പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് ആന്റിബയോട്ടിക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ലോകത്താദ്യമായി ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍, ആന്റിബയോട്ടിക് സാക്ഷര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്ന ആശയങ്ങള്‍ കാര്‍സാപ്പിന്റെ (കേരള ആന്റി മൈക്രോബിയില്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) ഭാഗമായി രൂപീകരിച്ചിരുന്നു. ഇതിനായി സമഗ്രമായ ഒരു പ്രവര്‍ത്തന മാര്‍ഗ്ഗരേഖ സംസ്ഥാനം പുറത്തിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍ക്കും ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകള്‍ക്കും രൂപം നല്‍കിയത്.

2024ല്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായ കാക്കോടിയേയും, ഒഴലപ്പതിയെയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആയി പ്രഖ്യാപിച്ചിരുന്നു. വണ്‍ ഹെല്‍ത്ത് എന്ന ആശയത്തില്‍ അധിഷ്ഠിതമായാണ് ആന്റിബയോട്ടിക് സ്മാര്‍ട്ട് (സാക്ഷര) പഞ്ചായത്തുകള്‍ എന്ന ആശയം സംസ്ഥാനം മുന്നോട്ടുവച്ചത്. ഇതിന്റെ ഭാഗമായാണ് ആന്റിബയോട്ടിക് സാക്ഷര കേരളം പദ്ധതിയുടെ ഭാഗമായി ഇതിനായുള്ള മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിച്ചത്. കോഴിക്കോട് ജില്ലയിലെ കക്കോടി, ആലപ്പുഴ ജില്ലയിലെ പാണാവള്ളി, തകഴി, വീയപുരം, ചെട്ടികുളങ്ങര എന്നീ പഞ്ചായത്തുകളാണ് ആന്റിബയോട്ടിക് സ്മാര്‍ട്ട് പഞ്ചായത്തുകള്‍ എന്ന നേട്ടം കൈവരിച്ചത്.

കേരളത്തിലെ തൃതീയ തലത്തിലെ ആദ്യത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രി എന്ന നേട്ടം എറണാകുളം ജനറല്‍ ആശുപത്രി കൈവരിച്ചു. മാത്രമല്ല ദ്വിതീയ തലത്തിലെ ആദ്യത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍ എന്ന നേട്ടം ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി, ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി, ആലപ്പുഴ ജില്ലാ ആശുപത്രി, ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി എന്നിവ കൈവരിച്ചു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളെയും, എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും സമയബന്ധിതമായി ആന്റിബയോട്ടിക് സ്മാര്‍ട്ട് ആക്കുക എന്നതാണ് ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സോനം വാങ്ചുകിന്റെ തടവ് ശിക്ഷ ഉടനടി റദ്ദാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം  (1 hour ago)

ആന്റിബയോട്ടിക് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാഴികക്കല്ല്; 83 ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍, 5 ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകള്‍  (1 hour ago)

മീനമാസ പൂജയ്ക്കായി ശബരിമല നടതുറന്നു  (1 hour ago)

സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആദരിക്കും  (2 hours ago)

മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോയ്ക്ക് ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്‌നസില്ലെന്ന് പരാതി  (2 hours ago)

കുപ്പികളിലും കാനുകളിലും പെട്രോള്‍ ഡീസല്‍ നല്‍കിയാല്‍ കര്‍ശന നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ ജന പ്രീതി വർധിക്കുന്നു; അതിനുള്ള കാരണം സർക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

യുദ്ധം എത്ര മാരകമാണെന്നറിയാന്‍ മുറ്റത്ത് മിസൈല്‍ വീഴണമെന്നില്ലെന്ന് മീനാക്ഷി അനൂപ്  (3 hours ago)

ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ ആക്രമണം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവേ...  (3 hours ago)

കുഞ്ഞ് അനഘയ്ക്കും അമിതയ്ക്കും ഇനി സുരക്ഷിത തണൽ; തുണ - സിഎംഎൻ ട്രസ്റ്റുകളുടെ സ്നേഹവീടിന് തറക്കല്ലിട്ടു- സന്ദീപ് വാചസ്പതി  (3 hours ago)

K B GANESH KUMAR താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു  (4 hours ago)

ആക്രമണം ആസൂത്രിതം;  (5 hours ago)

"എന്നെ റേഷൻ ഇല്ലാത്ത ജനപ്രതിനിധിയായി പ്രഖ്യാപിക്കണം!" : സർക്കാരിനെ വെല്ലുവിളിച്ച് ശ്രീനാദേവി കുഞ്ഞമ്മ; റേഷൻ കാർഡ് റദ്ദാക്കിയതിൽ രാഷ്ട്രീയ പോര് മുറുകുന്നു...  (5 hours ago)

കുഴിമാടം തോണ്ടി മുജ്തബയെ പുറത്തെടുക്കാൻ ഇറാനികൾ..! ഇറാനിൽ കോടികൾ കൊണ്ട് തള്ളി അമേരിക്ക..! പെന്റഗൺ പറഞ്ഞ പ്ലാൻ  (5 hours ago)

Malayali Vartha Recommends