മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോയ്ക്ക് ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്‌നസില്ലെന്ന് പരാതി

മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ റോഡ് ഷോയ്ക്ക് ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്‌നസില്ല എന്ന പരാതിയുമായി ബിജെപി പ്രവര്‍ത്തകന്‍ രംഗത്ത്. പ്രധാനമന്ത്രി നടത്തിയ എന്‍.എച്ച് 66 ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ അവഗണിച്ചതിനെ തുടര്‍ന്നായിരുന്നു റോഡ് ഷോ. കോഴിക്കോട് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബു ആണ് പരാതി നല്‍കിയത്.
റോഡ്‌ഷോയ്ക്ക് കെ.എല്‍ 01 9069 നമ്പറിലുള്ള തുറന്ന വാഹനമായിരുന്നു ഉപയോഗിച്ചിരുന്നത്. എന്‍.എച്ച് 66മണിക്കൂറില്‍ പതിനായിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന സ്ഥലത്തായിരുന്നു റോഡ് ഷോ നടത്തിയത്. അതിനാല്‍ ഫിറ്റ്‌നസ് ഇല്ലാത്ത വാഹനം ഓടിക്കുന്നത് കുറ്റകരമാണെന്നും യാതൊരു സുരക്ഷയും ഇല്ലാതെ ഇങ്ങനെ യാത്ര നടത്തിയത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയും നിയമലംഘനവുമാണെന്നും പരാതിയില്‍ പറയുന്നു. നിയമലംഘനം നടത്തിയ വാഹനം ഉടന്‍ കസ്റ്റഡിയിലെടുക്കണമെന്നും മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha























