പരിശുദ്ധ കന്യാമറിയത്തെ അവഹേളിച്ചു; ന്യൂസ് ഗിൽ ലോക് ഡൗൺ ചെയ്യാൻ ജസ്റ്റീസ് വി ഷിർസി കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് ഉത്തരവു നൽകിയിട്ടും മതസ്പർദ്ധ വളർത്തുന്നതും കന്യാമറിയത്തെ അവഹേളിച്ചുമുള്ള ലേഖനങ്ങൾ തുടരുന്നു ; ന്യൂസ് ഗിൽ ബ്ലോക്ക് ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിന് എതിരെ കോടതി അലക്ഷ്യഹർജി

പരിശുദ്ധ കന്യാമറിയത്തെ അവഹേളിച്ച് , വൃത്തികെട്ട രീതിയിൽ കന്യാമറിയത്തെ ചിത്രീകരിച്ച് ലേഖനം പ്രസിദ്ധീകരിച്ച വെബ് ന്യൂസ് പോർട്ടൽ ആയ ന്യൂസ് ഗിൽ ലോക് ഡൗൺ ചെയ്യാൻ ജസ്റ്റീസ് വി ഷിർസി കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് ഉത്തരവു നൽകിയിരുന്നു. ഉത്തരവ് നിലവിലുണ്ടെങ്കിലും മതസ്പർദ്ധ വളർത്തുന്നതും കന്യാമറിയത്തെ അവഹേളിച്ചുമുള്ള ലേഖനങ്ങൾ തുടരുകയാണെന്ന് ഹർജിക്കാരൻ അഭിഭാഷകൻ ജോൺസൺ മനയാനി കോടതിയിൽ ബോധിപ്പിച്ചു. കേരളത്തിലെ എല്ലാ ക്രൈസ്തവർക്കും, കത്തോലിക്കനായ തനിക്കും ഇതു വേദനയും, നൈരാശ്യവും ഉണ്ടാക്കുന്നുണ്ടെന്നു ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
ഉത്തരവ് നടപ്പിലാക്കാത്തതിന്റെ കാരണം കോടതി ആരാഞ്ഞപ്പോൾ കേരള സർക്കാർ അഭിഭാഷകൻ ഇത് കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിൽ വരുന്നതാണെന്ന് കോടതിയിൽ ബോധിപ്പിച്ചു. അതിനെ തുടർന്നാണ്് ഹൈക്കോടതി കേന്ദ്രസർക്കാരിനോട് കോടതി ഉത്തരവ് ഉടൻ നടപ്പിലാക്കി ആ വിവരം കോടതിയെ ധരിപ്പിക്കുവാനായി റിട്ട് ഹർജികൾ 10 .6.2020 ലേക്ക് കൂടുതൽ വാദത്തിനായി മാറ്റി. കാഞ്ഞാർ സ്വദേശിയായ ജോമോനും പൊതുപ്രവർത്തകനായ പാലാ സ്വദേശി ജയിംസ് വടക്കുനും നൽകിയ രണ്ടു വ്യത്യസ്ത റിട്ട് ഹർജികളിലാണ് മേൽനടപടികൾ..
https://www.facebook.com/Malayalivartha