പ്രവാസികളെ ആകർശിക്കാൻ കൂടുതൽ പദ്ധതികൾ; എന്നാൽ വിമാനമില്ല, വിദേശ നിക്ഷേപകരെ ആകർഷിക്കുന്ന പ്രമുഖ കേന്ദ്രമായി കുവൈത്ത്

വിദേശ നിക്ഷേപകരെ ആകർഷിക്കുന്ന പ്രമുഖ കേന്ദ്രമായി കുവൈത്ത് മാറുമെന്ന് യുഎൻ സെക്രട്ടറി ജനറലിന്റെ പ്രതിനിധിയും കുവൈത്തിലെ റസിഡന്റ് കോ-ഓർഡിനേറ്ററുമായ ഡോ. താരീഖ് അൽ ഷെയ്ഖ് രംഗത്ത് എത്തിയിരിക്കുകയാണ്. യുഎന്നും കുവൈത്ത് ആസൂത്രണ വികസന കൗൺസിലും ചേർന്ന് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുകയാണ്. എണ്ണയെ ആശ്രയിച്ചുള്ളതാണ് കുവൈത്തിലെ വരുമാനത്തിൽ വലിയ പങ്കുമെന്നതാണ്. ഇത്തരത്തിൽ 2018ലെ കണക്കനുസരിച്ച് എണ്ണ കയറ്റുമതിയിലൂടെ 20.4 ബില്യൻ ദിനാർ ആണ് വരുമാനം.
അതോടൊപ്പം തന്നെ വിഷൻ-2035 എന്ന പദ്ധതിയിലൂടെ കുവൈത്ത് ലക്ഷ്യമിടുന്ന വരുമാനത്തിലെ വൈവിധ്യം ഉൾപ്പെടെ വിവിധ പദ്ധതികളാണ്. ഈ ലക്ഷ്യം പൂർത്തീകരിക്കാനായാൽ ജിസിസി മേഖലയിലെ സാമ്പത്തിക, സാംസ്കാരിക, വാണിജ്യ മേഖലയിലെല്ലാം കുവൈത്തിന്റെ സ്ഥാനം മെച്ചപ്പെടുകയും ചെയ്യുന്നതാണ്. ഇതിലൂടെ ഒട്ടേറെ വിദേശ നിക്ഷേപകരെ ആകർഷിക്കുന്ന അവസ്ഥയും അതുവഴി സംജാതമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എണ്ണ വരുമാനത്തിലൂടെ മാത്രം ലക്ഷ്യത്തിലെത്താൻ കഴിയില്ല എന്നതാണ് ഇതിലേക്ക് എത്തിച്ചേരുന്നത്. ആയതിനാൽ തന്നെ ലക്ഷ്യ പൂർത്തീകരണത്തിനുള്ള പാത ദൈർഘ്യമുള്ളതാണ്.
https://www.facebook.com/Malayalivartha