നിർണായക പ്രഖ്യാപനവുമായി സൗദി; ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രവാസികൾക്ക് കനത്ത തിരിച്ചടി, വിമാന യാത്രാ വിലക്ക് തുടരുമെന്ന് അറിയിപ്പ്

പ്രവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ വാർത്ത പുറത്ത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്ത് യാത്രാ വിലക്ക് തുടരുമെന്ന് സൗദി. മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സിയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. യാത്രാവിലക്ക് പൂര്‍ണമായും നീക്കം ചെയ്യുന്ന തീയതി ബുധനാഴ്ച പ്രഖ്യാപിക്കുമെന്നാണ് കഴിഞ്ഞ ദിവസം സൗദി പ്രാദേശിക മാധ്യമ-ങ്ങള്‍ റിപ്പോര്‍ട്ട് ചെയ് തിരുന്നത്. അതനുസരിച്ച് എല്ലാവരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ആ ശുഭ വർത്തയ്ക്കായി പ്രവാസികളും നല്ല പ്രതീക്ഷയിലായിരുന്നു.
സെപ്തംബർ മാസത്തിലാണ് സൗദി അറേബ്യ കൊറോണ വ്യാപനത്തെ തുടർന്നുള്ള വിമാന യാത്രാ വിലക്ക് ഭാഗികമായി നീക്കിത്തുടങ്ങിയത്. അന്ന് വിമാന സർവീസുകൾ ഭാഗികമായി നീക്കിയതോടെ കൊറോണ വ്യാപനം കൂടുതൽ റിപ്പോർട്ട് ചെയ്ത ഇന്ത്യയടക്കം ചില രാജ്യങ്ങളൊഴികെ എല്ലായിടത്തേക്കും സർവീസ് തുടങ്ങുകയുണ്ടായി. എന്നാൽ വിമാന സർവീസ് പൂർണമായും പുനരാരംഭിക്കുക ജനുവരിയിലാണെന്നും ഇതിൻ്റെ തിയതി ഡിസംബറിൽ പ്രഖ്യാപിക്കുമെന്നും സൗദി വ്യക്തമാക്കുകയുണ്ടായി. ഇതു പ്രകാരം ഇന്നാണ് ആഭ്യന്തര മന്ത്രാലയം വിമാന സർവീസുകൾ കൃത്യമായി തുടങ്ങുന്ന തിയതി അറിയിക്കുക എന്ന് സൗദിയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി.
അതേസമയം കൊറോണ വ്യാപനത്തെ തുടർന്ന് ഒമ്പത് മാസം മുമ്പാണ് വിദേശ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇതിനിടയില്‍ സെപ്തംബര്‍ 15ന് വിലക്ക് ഭാഗികമായി നീക്കം ചെയ്തുകൊണ്ടുള്ള തീരുമാനം പുറത്ത് വന്നു. ഇതേ തുടര്‍ന്ന് കര, വ്യോമ, കടല്‍ കവാടങ്ങള്‍ യാത്രക്കാര്‍ക്കായി തുറന്നിരുന്നു. എന്നാലും മിക്ക വിദേശരാജ്യങ്ങളുമായുള്ള യാത്രാവിലക്കും കോമേഴ്സ്യല് വിമാനസര്‍വിസ് നിരോധനവും നിലനില്‍ക്കുകയാണ്. പൂർണമായും രാജ്യം വാതിലുകൾ തുറക്കുവാൻ കാത്തിരിക്കുകയാണ് പ്രവാസികൾ.
https://www.facebook.com/Malayalivartha