Widgets Magazine
27
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭക്തർക്ക് സു​ഗമദർശനം....ശബരിമലയിൽ ദർശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷത്തോടടുക്കുന്നു....


സങ്കടക്കാഴ്ചയായി... വെൽഡിങ് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം


മുൻകൂറായി പണമടക്കാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കരുത്..... സ്വകാര്യ ആശുപത്രികൾക്കും കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി, ക്ലിനിക്കൽ ഫീസുകൾ പ്രദർശിപ്പിക്കണം, പരാതികൾ ഡിജിപിക്ക് നേരിട്ടു നൽകാം...


ഇന്ത്യയുടെ ഉറി ജലവൈദ്യുതി നിലയം പാക്കിസ്ഥാൻ ലക്ഷ്യമിട്ടതായി സിഐഎസ്എഫ്...സിഐഎസ്എഫ് ഈ ആക്രമണങ്ങളെ ഫലപ്രദമായി തടുത്തു...പാകിസ്ഥാന്റെ ഒരു പ്ലാൻ കൂടി പൊളിച്ചടുക്കി ഇന്ത്യയുടെ ചുണക്കുട്ടികൾ..


യുഎഇക്ക് സംഗീതാദരവുമായി എആർ റഹ്മാനും ബുർജീൽ ഹോൾഡിങ്സും; റഹ്മാൻ ചിട്ടപ്പെടുത്തി, ബുർജീൽ ആശയമേകിയ ഗാനം 'ജമാൽ അൽ ഇത്തിഹാദ്' ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ നവംബർ 29-ന് അവതരിപ്പിക്കും...

'അവർ വയസ്സുളള മകളോട് അച്ഛൻ നാട്ടിലേക്ക് വരുമ്പോൾ എന്താ കൊണ്ട് വരേണ്ടത് എന്ന് ചോദിച്ചു. കൊഞ്ചി കൊഞ്ചി അവൾ പറഞ്ഞ സാധനങ്ങൾ വാങ്ങുവാൻ സുരേഷ്കുമാർ പോയതാണ്, കണ്ണൂർ പാച്ചേനി സ്വദേശിയായ സുരേഷ് കുമാറിന്റെ മരണമാണ് പ്രവാസികളിൽ ഹൃദയം നുറുക്കുന്ന വേദനയായി മാറിയിരിക്കുന്നത്...' വേദനയായി ആ കുറിപ്പ്

14 SEPTEMBER 2021 03:58 PM IST
മലയാളി വാര്‍ത്ത

വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് തിരിക്കാൻ കാത്തിരുന്ന പ്രവാസി കണ്ണീരോർമയാകുന്നു. അങ്ങനെ കാണാൻ കൊതിയോടെ കാത്തിരുന്നവർക്കു മുന്നിലെത്തിയത് മരണവാർത്തയായിരുന്നു. പ്രവാസിയായ കണ്ണൂർ പാച്ചേനി സ്വദേശിയായ സുരേഷ് കുമാറിന്റെ മരണമാണ് പ്രവാസികളിൽ ഹൃദയം നുറുക്കുന്ന വേദനയായി മാറിയിരിക്കുന്നത്. തന്റെ 6 വയസ്സുളള പൊന്നുമകളോട് അച്ഛൻ നാട്ടിലേക്ക് വരുമ്പോൾ എന്താ കൊണ്ട് വരേണ്ടത് എന്ന് ചോദിച്ചു.

കൊഞ്ചി കൊഞ്ചി അവൾ പറഞ്ഞ സാധനങ്ങൾ വാങ്ങാവാൻ സുരേഷ്കുമാർ പോയതാണ്. പക്ഷേ വിധിയുടെ തീരുമാനം മറ്റൊന്നായി. പ്രിയപ്പെട്ടവരെ തനിച്ചാക്കി മരണത്തിന്റെ ലോകത്തേക്ക് സുരേഷ് പോയ്മറഞ്ഞു. സാമൂഹ്യ പ്രവർത്തകനായ അഷ്റഫ് താമരശ്ശേരിയാണ് ആ വിയോഗ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:

6 വയസ്സുളള മകളോട് അച്ഛൻ നാട്ടിലേക്ക് വരുമ്പോൾ എന്താ കൊണ്ട് വരേണ്ടത് എന്ന് ചോദിച്ചു. കൊഞ്ചി കൊഞ്ചി അവൾ പറഞ്ഞ സാധനങ്ങൾ വാങ്ങുവാൻ സുരേഷ്കുമാർ പോയതാണ്, ചെറിയൊരു തലചുറ്റൽ പോലെ തോന്നി,കൂടെയുണ്ടായാരുന്ന സുഹൃത്ത് താങ്ങി അവിടെ ഒഴിഞ്ഞ് കിടന്ന കസേരയിൽ ഇരുത്തിയെങ്കിലും വീണ്ടും അവിടെ തളർന്ന് വീഴുകയാരിരുന്നു. ആംബുലൻസ് വിളിച്ച് വരുത്തി അശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല.

കണ്ണൂർ പാച്ചേനി സ്വദേശി 41 വയസ്സുളള സുരേഷ്കുമാർ കഴിഞ്ഞ കുറച്ച് കാലമായി ഇവിടെ പ്രവാസം നയിച്ച് വരുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്.മകളോട് വലിയ സ്നേഹമായിരുന്നു.അവൾക്ക് ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങുന്നതിന് മുമ്പ് സുരേഷ് കുമാർ മറ്റൊരു ലോകത്തേക്ക് യാത്രയായി,ഇനി ആര് ഈ കുഞ്ഞുമോൾക്ക് കളിപ്പാട്ടങ്ങൾ വാങ്ങിച്ച് കൊടുക്കുവാൻ,അഥവാ ഇനി ആരെങ്കിലും എന്തെങ്കിലും വാങ്ങിച്ച് കൊടുത്താലും സ്വന്തം അച്ഛനോളം വരുമോ?

ഇന്നലെ എംബാമിംഗ് സെൻ്ററിൽ ഞാൻ കണ്ടത്,ഒട്ടനവധി ചെറുപ്പക്കാരായ കൂട്ടുകാരന്മാരുടെ കണ്ണ്നീരാണ്. അവരുടെ ആത്മമിത്രത്തെ നഷ്ടപ്പട്ട വേദനയിലായിരുന്നു എല്ലാപേരും.

നിഴല്‍പോലെ നമ്മോടൊത്ത് കൂടെ ഉണ്ടായിരുന്നവൻ, തൊട്ടടുത്ത കട്ടിലില്‍ ഇന്നലെവരെ കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് ഉറങ്ങാന്‍ കിടന്നവൻ, ഒരുപാട് പ്രതീക്ഷകള്‍,അതിലേറെയും സ്വപ്‌നങ്ങള്‍,അതൊക്കെ ബാക്കി വെച്ച് അവരുടെ പ്രിയപ്പെട്ട സുഹൃത്ത് ഒരിക്കലും തിരിച്ച് വരാൻ കഴിയാതെ മറ്റൊരുലോത്തേക്ക് യാത്രയായി.

അഷ്റഫ് താമരശ്ശേരി

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരന്തരപ്പിള്ളിയിൽ ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ  (10 minutes ago)

ട്രഷറർ എന്ന് വിളിച്ചിരുന്നു  (19 minutes ago)

സംസ്ഥാനത്ത് അടുത്ത നാലുദിവസം മഴയ്ക്ക്  (34 minutes ago)

ഒരു അക്കം മാത്രമേ ആവർത്തിക്കുന്നുള്ളൂ  (37 minutes ago)

സ്വകാര്യ ബസുകളിലെ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കി....  (54 minutes ago)

ഗൂഢാലോചനയാണ് റിപ്പോർട്ട് പുറത്തുകൊണ്ടുവന്നത്  (55 minutes ago)

ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു.  (1 hour ago)

ശബരിമലയിൽ ദർശനം നടത്തിയവരുടെ  (1 hour ago)

പരസ്യമായി തിരിച്ചറിഞ്ഞിട്ടില്ല  (1 hour ago)

തൊഴിലിടങ്ങളിൽ മേലധികാരിയുടെ പ്രീതി ലഭിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മം നടക്കും.  (1 hour ago)

വെൽഡിങ് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ലെവൽ 5 അഗ്നിബാധ  (1 hour ago)

വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത് 23 പവനും വജ്ര മോതിരവും പണവും.... പൊലീസ് അന്വേഷണം ആരംഭിച്ചു.  (1 hour ago)

സർക്കാർ, സ്വകാര്യ മേഖലകളിലെ എല്ലാ ആശുപത്രികൾക്കും ഉത്തരവ് ബാധകം... മുൻകൂറായി പണമടക്കാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കരുത്  (2 hours ago)

മുന്നറിയിപ്പ്...സംസ്ഥാനത്ത് ഈ വര്‍ഷം എലിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 350 കടന്നു... ഈ മാസം മാത്രം മരിച്ചത് 35 പേർ... 42 പേർ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചും മരിച്ചു  (10 hours ago)

Malayali Vartha Recommends