വിസക്കച്ചവടത്തിനുള്ള വഴികള്‍ പരിപൂര്‍ണമായി അടയുന്നു; ഇനിമുതൽ കടുക്കും, തൊഴില്‍ വിപണിയില്‍ കൃത്രിമം തടയുന്നതിന് വേണ്ടി നടപടികള്‍ ശക്തമാക്കാന്‍ കുവൈത്ത് മാന്‍പവര്‍ അതോറിറ്റി

തൊഴില്‍ വിപണിയില്‍ കൃത്രിമം തടയുന്നതിന് വേണ്ടി നടപടികള്‍ ശക്തമാക്കാന്‍ കുവൈത്ത് മാന്‍പവര്‍ അതോറിറ്റി രംഗത്ത് എത്തിയിരിക്കുകയാണ്. കൊറോണ വ്യാപനത്തിന് പിന്നാലെ വിലക്കുകൾ നീക്കി പഴയ നിലയിലേക്ക് എത്തുമ്പോൾ നിബന്ധനകൾ കൂടുതൽ കടുപ്പിക്കുകയാണ് അധികൃതർ. അതായത് ഇപ്പോഴത്തെ വ്യവസ്ഥ അനുസരിച്ച് വിസക്കച്ചവടത്തിനുള്ള വഴികള്‍ പരിപൂര്‍ണമായി അടയ്ക്കുക എന്നതാണ് അധികൃതരുടെ ലക്ഷ്യം. വ്യാപാര ലൈസന്‍സുകള്‍ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
അതോടൊപ്പം തെന്നെ രേഖകളില്‍ മാത്രമുള്ള സ്ഥാപനങ്ങളുടെ മറവില്‍ വീസ സമ്പാദിച്ച് വിദേശികളെ കുവൈത്തില്‍ എത്തിക്കുന്ന പ്രവണത പൂര്‍ണമായും ഇല്ലാതാക്കാനാണ് നീക്കം. ഓരോ ലൈന്‍സുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് അനിവാര്യമായ തൊഴില്‍ ശേഷി സംബന്ധിച്ച കണക്കെടുപ്പ് അതോറിറ്റി ചെയ്‌തേക്കുന്നതാണ്. സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള കരാര്‍ കമ്പനികളുമായും കൃത്യമായ കണക്കെടുപ്പ് നടത്തുന്നതായിരിക്കും.
അതേസമയം, രാജ്യത്ത് വിവിധ മേഖലകളില്‍ വിദേശികളെ കൊണ്ടുവരുന്നതിന് വീസ അനുവദിക്കണമെന്ന ആവശ്യവുമായി സമീപിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായി മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























