ഗൾഫിൽ വീണ്ടും ഒമിക്രോൺ; കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണ്‍ ഒമാനില്‍! സ്ഥിരീകരിച്ചത്, യുകെയിൽ ആദ്യമരണം സ്ഥിരീകരിച്ചതോടെ ജാഗ്രതയിൽ ലോകം

ഗൾഫ് രാഷ്ട്രങ്ങളിൽ ഒമിക്രോൺ പടരുന്നു. സൗദിയിലാണ് ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചത്. പിന്നാലെ യുഎഇ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലും തുടരെ തുടരെ കേസ് സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ ഒമാനില്‍ കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. രാജ്യത്തിന്റെ പുറത്തുനിന്നെത്തിയ രണ്ട് സ്വദേശികളിലാണ് ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.
അതോടൊപ്പം തന്നെ ലോകത്തെ നടുക്കി കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ബാധിച്ച് യുകെയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒമിക്രോൺ ബാധിച്ച ആളുകൾ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നുണ്ട്. നിർഭാഗ്യവശാൽ ഒരാൾ മരിച്ചു. പലരും കരുതുന്നത് പോലെ ഇത് അത്ര നിസ്സാരമല്ല. പുതിയ വകഭേദത്തെ തരണം ചെയ്യാനുള്ള മികച്ച വഴി എല്ലാവരും ബൂസ്റ്റർ വാക്സീൻ എടുക്കുകയാണെന്നും ബോറിസ് ജോൺസൺ മാധ്യമങ്ങളോട് വ്യക്തമാക്കി.
കൂടാതെ പടിഞ്ഞാറൻ ലണ്ടനിലെ ഒരു വാക്സിനേഷൻ ക്ലിനിക്ക് സന്ദർശിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രി പ്രസ്താവന നടത്തിയത്. യുകെയിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയ 10 പേരാണ് ആശുപത്രിയിൽ ഉള്ളതെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് അറിയിച്ചിരുന്നു.
അതേസമയം ഡെല്‍റ്റ വകഭേദത്തേക്കാള്‍ അതിതീവ്ര വ്യാപന ശേഷിയുള്ള വേരിയന്റാണ് ഒമൈക്രോണ്‍ കൊവിഡെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അത് മാത്രമല്ല, വാക്‌സിന്‍ കൊണ്ടുള്ളപ്രതിരോധത്തെ മറികടക്കാനുള്ള കരുത്ത് ഒമൈക്രോണിനുണ്ടെന്ന് സംഘടന പറയുന്നു. അതേസമയം ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചതോടെ ലോകരാജ്യങ്ങളും ഒമൈക്രോണ്‍ ഭീതിയിലാണ്. എന്നാല്‍ ഇതിനൊരു ആശ്വാസകരമായ കാര്യം കൂടി ലോകാരോഗ്യ സംഘടന പറഞ്ഞിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഗുരുതരമായിരിക്കില്ലെന്നാണ് ഇതുവരെ ലഭിച്ച ഡാറ്റയില്‍ നിന്ന് മനസ്സിലാവുന്നതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
ഈ വര്‍ഷം കണ്ടെത്തിയ ഡെല്‍റ്റ വേരിയന്റിനായിരുന്നു വ്യാപന ശേഷി വളരെ കൂടുതല്‍ ഉണ്ടായിരുന്നത്. ഇതിനുപിന്നാലെ ലോകത്തുള്ള ബഹുഭൂരിപക്ഷം കേസുകളും ഡെല്‍റ്റയെ തുടര്‍ന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതും. എന്നാല്‍ ഒമിക്രോണ്‍ ഇതിനെ മാറ്റിമറിക്കുമെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ വേരിയന്റ് അന്‍പതിലേറെ തവണ ജനിതകമാറ്റം വന്നവയാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നതാണ്. അതിതീവ്ര വ്യാപനമുള്ളതുകൊണ്ട് തന്നെയാണ് പല രാജ്യങ്ങളും യാത്രാ വിലക്കുകള്‍ കൊണ്ടുവന്നത്. ഡിസംബര്‍ ഒൻപത് വരെയുള്ള കണക്കുകള്‍ പ്രകാരം ഒമൈക്രോണ്‍ 63 രാജ്യങ്ങളിലേക്ക് പടര്‍ന്നിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
ദക്ഷിണാഫ്രിക്കയിലാണ് ഇത്തരത്തിൽ തീവ്രവ്യപണമുള്ള വകഭേദം കണ്ടെത്തിയിരിക്കുന്നത്. കൂടാതെ ബ്രിട്ടനിലും ഒമിക്രോണ്‍ സാന്നിധ്യം ശക്തമാണ്. ഡെല്‍റ്റ വേരിയന്റും ബ്രിട്ടനില്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യവും കാണുവാൻ സാധിക്കും.
വാക്‌സിൻ കൊണ്ട് പ്രതിരോധിക്കാൻ സാധിക്കുമോ എന്നത് ഇതുവരെ തെളിയിച്ചിട്ടില്ല. ആയതിനാൽ തന്നെ എത്രത്തോളം തീവ്രതയേറിയതാണ് ഒമിക്രോണെന്ന് പറയാന്‍ ഇപ്പോഴത്തെ ഡാറ്റ മതിയാവില്ലെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നത്. നവംബര്‍ 24നാണ് ദക്ഷിണാഫ്രിക്ക ഒമൈക്രോണിനെ കുറിച്ച് ലോകാരോഗ്യ സംഘടനയെ ഔദ്യോഗികമായി അറിയിക്കുന്നത്. ഇതിനുപിണാലെ 63 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇപ്പോൾ പറഞ്ഞതൊക്കെയും യുകെ മുൻനിർത്തിയുള്ള പാദനമാണെങ്കിലും ഇന്ത്യയ്ക്ക് ജാഗ്രതാ നിർദ്ദേശം നല്കിയിരിക്കുകയാണ് ലോകാരോഗ്യസംഘടന.
https://www.facebook.com/Malayalivartha

























