ഗൾഫ് രാഷ്ട്രങ്ങൾക്ക് മുന്നിൽ മാസ്സായി ഇന്ത്യ; സൗദിയെ പിന്തള്ളി ഇന്ത്യയുടെ നീക്കം, കഴിഞ്ഞ മൂന്നു മാസത്തിനിടെ 5.7 ശതമാനം വളർച്ച കൈവരിച്ച് 2021ലെ മൂന്നാം പാദത്തിലെ ഏറ്റവും മികച്ച സാമ്പത്തിക പ്രകടനം നടത്തിയ ജി 20 രാജ്യങ്ങളിൽ സൗദി അറേബ്യ രണ്ടാം സ്ഥാനത്ത്! 12.7 ശതമാനം വളർച്ച നേടി ഇന്ത്യ ഒന്നാമത്
കൊറോണ വ്യാപനത്തിന് പിന്നാലെ സാമ്പത്തികമായി ലോകരാഷ്ട്രങ്ങൾ തകർന്നിരുന്നു. വിമാനങ്ങൾ നിശ്ചലമായപ്പോൾ പല പ്രധാന വരുമാനങ്ങളും നിലയ്ക്കുകയായിരുന്നു. കയറ്റുമതിയും ഇറക്കുമതിയും സാരമായി ബാധിച്ചു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും കോറോണയുടെ പുതിയ വകഭേദമായ ഒമിക്രോൺ എത്തുമ്പോൾ ആശങ്കയാണ് ഉണ്ടാകുന്നത്. എന്നാൽ നമ്മുടെ രാജ്യത്തെ തേടി ഒരു സന്തോഷ വാർത്ത എത്തുകയാണ്. എത്തും വമ്പന്മാരെ പിന്തള്ളി ഇന്ത്യ ഒന്നാമത് എത്തിയിരിക്കുകയാണ്.
അതായത് കഴിഞ്ഞ മൂന്നു മാസത്തിനിടെ 5.7 ശതമാനം വളർച്ച കൈവരിച്ച് 2021ലെ മൂന്നാം പാദത്തിലെ ഏറ്റവും മികച്ച സാമ്പത്തിക പ്രകടനം നടത്തിയ ജി 20 രാജ്യങ്ങളിൽ സൗദി അറേബ്യ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. എന്നാൽ 12.7 ശതമാനം വളർച്ച നേടി ഇന്ത്യയാണ് ഒന്നാം സ്ഥാനത്താണ് നിൽക്കുന്നത്. ജി 20 രാജ്യങ്ങളും രാജ്യാന്തര നാണ്യ നിധിയും പുറപ്പെടുവിച്ച സൂചികകളുടെ അടിസ്ഥാനത്തിൽ ലോകത്തിലെ പ്രധാന സമ്പദ്‌വ്യവസ്ഥകളേക്കാൾ വേഗത്തിൽ സൗദി കോവിഡ് പ്രത്യാഘാതങ്ങളിൽ നിന്ന് കരകയറിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതോടൊപ്പം തന്നെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള പദ്ധതികളുടെ ഫലമാണ് ഈ നേട്ടം. ഇതനുസരിച്ച് എണ്ണ ഇതര മേഖലകളിൽ ശക്തമായ വളർച്ചയാണ് രാജ്യം രേഖപ്പെടുത്തുന്നത്. കൂടാതെ ഒപെക് സഖ്യം രൂപപ്പെടുത്തിയ കരാറടിസ്ഥാനത്തിൽ, ഉയർന്ന ഉൽപാദനത്തോടെ എണ്ണ മേഖലയിലും വളർച്ചയുണ്ടായി.
പല വമ്പന്മാരെയും പിന്തള്ളിയാണ് ഇന്ത്യയും സൗദിയും ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇന്ത്യക്കും സൗദിക്കും പുറമെ മറ്റു രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചാ നിരക്ക് ഇങ്ങനെ: അർജന്റീന 4.1%, ഫ്രാൻസ് 3%, തുർക്കി 2.7%, ഇറ്റലി 2.6%, അമേരിക്ക 2.3%, ജർമ്മനി 1.7%, സ്വിറ്റ്സർലൻഡ് 1.7%, ഇന്തോനേഷ്യ 1.55%, കാനഡ 1.3%, യുകെ1.1%, ദക്ഷിണ കൊറിയ 0.3%, ചൈന 0.2%. ബ്രസീൽ (-0.1%), മെക്സിക്കോ (-0.4%), റഷ്യ (-0.8%), ജപ്പാൻ (-0.9%), ദക്ഷിണാഫ്രിക്ക (-1.5%) തുടങ്ങിയ രാജ്യങ്ങൾ ഇക്കാലത്ത് സാമ്പത്തികമായി പിന്നാക്കം പോകുകയാണ് ചെയ്തത്. അവസാന പടത്തിലെ മൂന്നു മാസത്തെ ജിഡിപിയിൽ സൗദി സമ്പദ്‌വ്യവസ്ഥ 5.7 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ വാർഷികാടിസ്ഥാനത്തിൽ ഇത് 7 ശതമാനം ഉയർന്നു. 2012 ലെ ആദ്യപാദത്തിൽ 8.7 ശതമാനം വളർച്ച രേഖപ്പെടുത്തിയതിന് ശേഷം, ഒമ്പതര വർഷത്തിനിടെ ഏറ്റവും വേഗതയേറിയ വളർച്ചാ നിരക്കാണ് സൗദി ഇപ്പോൾ പ്രകടമാക്കുന്നത്.
https://www.facebook.com/Malayalivartha


























