ഗൾഫ് രാജ്യങ്ങളിൽ എവിടെയും മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന് റമദാൻ വ്രതം വ്യാഴാഴ്ച ആരംഭിക്കും.... ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിലെ അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ...

സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലാണ് വ്യാഴാഴ്ച റമദാൻ നോമ്പിന് തുടക്കമാവുന്നത്. ഒമാനിൽ നാളെ മാസപ്പിറവി ദൃശ്യമായാൽ അവിടെയും വ്യാഴാഴ്ചയായിരിക്കും റമദാന് തുടക്കമാവുന്നത്.
ചൊവ്വാഴ്ച സൗദി അറേബ്യയിൽ എവിടെയും റമദാൻ മാസപ്പിറവി ദൃശ്യമാകാത്തതുകൊണ്ട് റമദാൻ വ്രതാരംഭം വ്യാഴാഴ്ച ആയിരിക്കുമെന്ന് തുമൈർ, സുദൈർ എന്നീ പ്രധാന നിരീക്ഷണ കേന്ദ്രങ്ങളിലെ മാസപ്പിറവി സമിതി അറിയിച്ചു. റമദാന് മുമ്പുള്ള അറബി മാസമായ ശഅ്ബാൻ 30 പൂർത്തിയാക്കിയാണ് വ്യാഴാഴ്ച റമദാൻ മാസാരംഭം കുറിക്കുക. ചൊവ്വാഴ്ച സൂര്യാസ്തമയ ശേഷം മാസപ്പിറവി നിരീക്ഷിക്കണമെന്ന് നേരത്തെ സൗദി സുപ്രീം കോടതി അറിയിച്ചിരുന്നു.
നഗ്ന നേത്രങ്ങൾ കൊണ്ടോ ദൂരദർശനിയിലൂടെയോ മാസപ്പിറവി ദർശിച്ചാൽ വിവരം അടുത്തുള്ള കോടതിയെയോ അനുബന്ധ കേന്ദ്രങ്ങളെയോ അറിയിക്കാനായിരുന്നു നിർദ്ദേശം. അതനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എല്ലാവിധ സംവിധാനങ്ങളോടെയും മാസപ്പിറവി നിരീക്ഷണം നടത്താനുള്ള സൗകര്യം ചെയ്തിരുന്നെങ്കിലും എവിടെയും ഇന്ന് മാസപ്പിറവി ദൃശ്യമായില്ല.
മറ്റ് ഗൾഫ് രാജ്യങ്ങളിലും മാസപ്പിറവി നിരീക്ഷിക്കാൻ വിശ്വാസിക്കളോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഒമാനിൽ നാളെയാണ് ശഅ്ബാൻ 29 ആയി കണക്കാക്കുന്നത്. രാജ്യത്ത് നാളെ മാസപ്പിറവി നിരീക്ഷിക്കും. മാസപ്പിറവി ദൃശ്യമായാൽ വ്യാഴാഴ്ച മറ്റ് ഗൾഫ് രാജ്യങ്ങളോടൊപ്പം റമദാൻ വ്രതം ആരംഭിക്കുന്നു.നാളെ മാസപ്പിറവി ദൃശ്യമായില്ലെങ്കിൽ വെള്ളിയാഴ്ചയായിരിക്കും ഒമാനിലെ വ്രതാരംഭം.
മാനത്ത് അമ്പിളിക്കല തെളിയുന്നത് കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള മുസ്‌ലിം വിശ്വാസ സമൂഹം. ഖുർആൻ അവതരിച്ച പുണ്യ മാസമായ റമസാനിലേക്ക് ചുവടുവയ്ക്കാനുള്ള ഒരുക്കത്തിലാണ് ഇരു ഹറം ഉള്‍പ്പെടെയുള്ള രാജ്യത്തെ പള്ളികളും വിശ്വാസികളും.
മാസപ്പിറ നിരീക്ഷിക്കാന്‍ സൗദി സുപ്രിംകോടതി കഴിഞ്ഞദിവസം നിര്‍ദ്ദേശം നൽകിയിരുന്നു. ചൊവ്വാഴ്ച സൂര്യാസ്തമയത്തിന് ശേഷം നിരീക്ഷിച്ച് വിവരമറിയിക്കാനാണ് നിർദേശം . ശഅബാന്‍ ഇരുപത്തിയൊൻപത് പൂര്‍ത്തിയാകുന്ന ചൊവ്വാഴ്ച(21) മാസപ്പിറവി നിരീക്ഷിക്കുന്നതിനാണ് സുപ്രിം കോടതി നിര്‍ദ്ദേശം നല്‍കിയത്. നഗ്ന നേത്രങ്ങള്‍ കൊണ്ടോ ബൈനോകുലറിലൂടെയോ മാസപ്പിറവി കാണുന്നവർ തൊട്ടടുത്തുള്ള കോടതിയെ വിവരമറിയിക്കണം. സൂര്യാസ്തമയത്തിന് ഏകദേശം 9 മിനിറ്റ് മുൻപ് ചന്ദ്രന്‍ അസ്തമിക്കുന്നതിനാൽ ചൊവ്വാഴ്ച മാസപ്പിറവി ദര്‍ശിക്കാന്‍ സാധ്യത കുറവാണെന്നാണ് ഈ രംഗത്തുള്ളവര്‍ വിലയിരുത്തിയിരുന്നു. ഇന്നലെ(21) മാസപ്പിറവി കാണാത്തതിനാൽ നാളെ ശഅ്ബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച റമസാൻ വ്രതത്തിലേക്ക് കടക്കും.
റമസാനിലെ നോമ്പനുഷ്ഠിച്ചുള്ള പ്രാർഥനയ്ക്കും രാത്രി നമസ്‌കാരങ്ങൾക്കും എറെ പുണ്യമുണ്ടെന്നാണ് ഇസ്‌ലാമിക പ്രമാണം. അതുകൊണ്ട് തന്നെ ലോകമെങ്ങുമുള്ള മുസ്‌ലിംകളുടെ പുണ്യ കേന്ദ്രങ്ങളിലൊന്നായ മക്കയിൽ വൻ തിരക്കാണ് അനുഭവപ്പെടുക. ഇരു ഹറം ഉള്‍പ്പെടെയുള്ള പള്ളികളില്‍ വിപുലമായ സൗകര്യങ്ങളാണ് റമസാനിലേക്കായി ഒരുക്കിയിരിക്കുന്നത്. മദീനയിലെ പ്രവാചക പള്ളിയുടെ എല്ലാ കവാടങ്ങളും ഇത്തവണ തുറന്ന് നല്‍കും.
https://www.facebook.com/Malayalivartha