Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

പ്രവാസികൾക്ക് കൂടുതൽ സംരക്ഷണം ലഭിക്കുമെന്ന് വിലയിരുത്തൽ, കുവൈറ്റിൽ കർശന വ്യവസ്ഥകളോടെ പുതിയ റെസിഡൻസി നിയമം, അമീറിന്റെ ഉത്തരവ് ഉടൻ ഉണ്ടായേക്കും...!!!

18 NOVEMBER 2024 11:05 PM IST
മലയാളി വാര്‍ത്ത

കുവൈറ്റിൽ കർശന വ്യവസ്ഥകളോടെ പുതിയ റെസിഡൻസി നിയമം കൊണ്ടുവരാനൊരുങ്ങുന്നു എന്ന വാർത്ത പുറത്തുവന്നിരുന്നു. കുവൈറ്റ് മന്ത്രിസഭ കഴിഞ്ഞ ദിവസമാണ് അംഗീകാരം നൽകിയത്. അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് അംഗീകരിക്കുന്നതോടെ പുതിയ നിയമം പ്രാബല്യത്തിൽ വരും. പ്രവാസികൾക്ക് വലിയ രീതിയിലുള്ള സംരക്ഷണം പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഉണ്ടാകുമെന്നാണ് കുവൈറ്റ് മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയ കരട് നിയമത്തിലെ വിലയിരുത്തൽ.

വിസ വ്യാപാരം ഇല്ലാതാക്കുക, തൊഴിലുടമയുടെ ദുരുപയോഗം പരിഹരിക്കുക, വിദേശ റസിഡൻസി, തൊഴിൽ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് കടുത്ത ശിക്ഷകൾ ചുമത്തുക എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം പുതിയ നിയമം നൽകുന്നു. എന്‍ട്രി വിസ, റെസിഡന്‍സ് പെര്‍മിറ്റ് എന്നിവയുമായി ബന്ധപ്പെട്ടും പ്രവാസിയുടെ റിക്രൂട്ട്മെന്റുമായും ബന്ധപ്പെട്ട് നടക്കുന്ന ചൂഷണങ്ങള്‍, വിസ കച്ചവടം, വിസ പുതുക്കുന്നതിന്റെ പേരില്‍ പണം ഈടാക്കല്‍ തുടങ്ങിയവ കര്‍ശനമായി തടയുന്നതാണ് പുതിയ കരട് നിയമം. മാത്രമല്ല, ശമ്പള കുടിശിക വരുത്തുന്നത് കുറ്റകരമാണെന്നും കരട് നിയമം പറയുന്നു.

കൂടാതെ രാജ്യത്ത് മനുഷ്യക്കടത്ത് തടയുന്നതിനും വിദേശികളുടെ താമസത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള നിർണായക നിയമമാണിത്. കുവൈറ്റിലേക്കുള്ള വിസ വ്യാപാരത്തിന് തടയിടുന്നതാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥ. റെസിഡൻസി പെർമിറ്റുകൾ, എൻട്രി വിസകൾ അനുവദിക്കുന്നതിനും വിസ പുതുക്കുന്നതിനും പകരമായി പേയ്‌മെന്റുകൾ വാഗ്ദാനം ചെയ്യുന്നതോ സ്വീകരിക്കുന്നതോ പോലുള്ള സാമ്പത്തിക ആനുകൂല്യങ്ങൾക്ക് വിദേശ റിക്രൂട്ട്‌മെന്റ് സംവിധാനത്തെ ഉപയോഗിക്കുന്നത് പുതിയ നിയമം തടയിടുന്നു.

തൊഴിൽ പെർമിറ്റിന്റെ പരിധിക്കപ്പുറമുള്ള ജോലികളിൽ ഏർപ്പെടാൻ തൊഴിലാളികളെ നിർബന്ധിക്കുന്നതിൽ നിന്ന് തൊഴിലുടമകളെ വിലക്കുന്നതാണ് പുതിയ നിയമത്തിലെ മറ്റൊരു സുപ്രധാന വ്യവസ്ഥ. കൂടാതെ, തൊഴിലാളികളുടെ വേതനം തടഞ്ഞുവെക്കുന്നതും ഇതുപ്രകാരം നിയമവിരുദ്ധമാകും. തൊഴിലുടമയുടെ തൊഴിലാളി വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ജീവനക്കാർക്ക് കൂടുതൽ സംരക്ഷണം നൽകുന്നു. ഇത് കൂടാതെ മനുഷ്യക്കടത്ത് തടയുന്നതിന്റെ ഭാഗമായി റിക്രൂട്ട്‌മെന്റ് ഏജൻസികളെ നിരന്തരമായ പരിശോധനകൾക്ക് വിധേയമാക്കും.

തൊഴിലാളികളുടെ പാസ്‌പോർട്ട് പിടിച്ചുവെക്കുന്ന തൊഴിലുടമകൾക്ക് ശക്തമായ പിഴകൾ പുതിയ നിയമം ശുപാർശ ചെയ്യുന്നു. തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ഫീസ് നിർത്തലാക്കൽ, ഗാർഹിക തൊഴിലാളി മേഖലയുടെ മേൽനോട്ടം വർധിപ്പിക്കൽ എന്നിവയും ഇതിന്റെ ഭാഗമായി നടപ്പിലാക്കും. വിസ തരപ്പെടുത്താമെന്ന പേരിൽ അനധികൃതമായി പണം വാങ്ങുന്നത് കടുത്ത നിയമലംഘനമാണ്. തൊഴിലുടമയ്‌ക്ക് കീഴിൽ അല്ലാതെ ജോലി ചെയ്യുന്നതും തസ്തികയ്ക്കു വിരുദ്ധമായി മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നതും വിലക്കി. അടിയന്തര സാഹചര്യങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് പ്രത്യേക അനുമതിയെടുക്കാം. സർക്കാർ ജീവനക്കാർ മറ്റിടങ്ങളിൽ ജോലി ചെയ്യുന്നതും വിലക്കിയിട്ടുണ്ട്.

അതുപോലെ സ്പോൺസർമാർ ചില ഉത്തരവാദിത്വങ്ങൾ പാലിക്കേണ്ടതുണ്ട്. ഒരു വിദേശ തൊഴിലാളിയുടെ വിസ അല്ലെങ്കിൽ താമസ കാലാവധി അവസാനിക്കുകയും അവർ രാജ്യം വിടാതിരിക്കുകയും ചെയ്താൽ സ്പോൺസർമാർ പുതിയ നിയമപ്രകാരം ആഭ്യന്തര മന്ത്രാലയത്തെ അക്കാര്യം അറിയിക്കേണ്ടതുണ്ട്. അനധികൃത താമസക്കാർ രാജ്യത്ത് വർധിച്ചുവരുന്നത് തടയുന്നതിനാണ് ഈ നടപടി.

ഇതുകൂടാതെ വിസ കാലാവധി കഴിഞ്ഞവർക്ക് ജോലിയും അഭയവും നൽകുന്നതും കടുത്ത നിയമലംഘനമായി കണക്കാക്കും. പുതിയ ഉത്തരവ് പ്രകാരം, പ്രവാസികൾക്ക് താമസം ഒരുക്കുകയും ജോലി നൽകുകയും ചെയ്യേണ്ടതും സ്പോൺസറാണ്. അവരുടെ റസിഡൻസ് വിസ സാധുവായാലും കാലഹരണപ്പെട്ടാലും സ്‌പോൺസർ അല്ലാത്തവർ പ്രവാസികൾക്ക് താമസമോ ജോലിയോ നൽകാൻ പാടില്ല.

കൂടാതെ, അനധികൃത താമസക്കാർക്ക് വസ്തുവകകൾ വാടകയ്ക്ക് കൊടുക്കുന്നതിൽനിന്ന് കെട്ടിട ഉടമകൾ വിട്ടുനിൽക്കണം. ഒപ്പം വിദേശികളെ നാടുകടത്തുമ്പോൾ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളും പുതുക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (2 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (4 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (4 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (5 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (5 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (5 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (6 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (7 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (7 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (7 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (8 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (8 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (9 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (10 hours ago)

Malayali Vartha Recommends