വീണ്ടും വധശിക്ഷ, സൗദിയിൽ പീഡന കേസിൽ പ്രതിയായ പൗരന്‍റെ വധശിക്ഷ നടപ്പാക്കി

സൗദിയിൽ പീഡന കേസിൽ പ്രതിയായ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഹ്മദ് ബിന്‍ സുനൈതാന്‍ ബിന്‍ ഹമദ് അല്‍റശൂദ് അല്‍നോംസിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്. കഴിഞ്ഞ ദിവസം അല്‍ഖസീമില്‍ ആണ് ശിക്ഷ വിധി നടപ്പാക്കിയത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിലും ഇയാള്‍ പ്രതിയായിരുന്നു.
അതേസമയം, മകനെ വെടിവെച്ചു കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ കഴിഞ്ഞ ദിവസം മക്ക പ്രവിശ്യയില്‍ നടപ്പാക്കി. മകന്‍ മുലഫിയെ കൊലപ്പെടുത്തിയ സൈദ് ബിന്‍ മന്‍സൂര്‍ ബിന്‍ ഫലാഹ് അല്‍സഅദിക്കിനെയാണ് ശിക്ഷയ്ക്ക് വിധേയനാക്കിയത്. മറ്റൊരു യുവതിയെയും അവരുടെ മകളെയും പ്രതി വെടിവെച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha