ഹോട്ടലിൽ കിലോ മീറ്ററുകളോളം നടന്ന് ജോലിക്കെത്തിയിരുന്ന ജീവനക്കാരിക്ക് ഞെട്ടിക്കുന്ന സമ്മാനം നൽകി ദമ്പതികൾ; ഞെട്ടൽ മാറാതെ ജീവനക്കാരിയും

കിലോ മീറ്ററുകളോളം നടന്ന് ഹോട്ടലില്‍ ജോലിക്കെത്തിയ ജീവനക്കാരിക്ക് കസ്റ്റമേഴ്‌സിന്റെ വക കിടിലൻ സമ്മാനം.കാറാണ് സമ്മാനമായി നൽകിയത്. അമേരിക്കയിലെ ടെക്‌സാസില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലിലെ ജീവനക്കാരിയായ അഡ്രിയാന എഡ്വേര്‍ഡിനയ്ക്കാണ് ഈ ഭാഗ്യം കൈ വന്നത് . ഭക്ഷണം കഴിക്കാനെത്തിയ അപരിചിതരായ രണ്ട് പേര്‍ ചേര്‍ന്നായിരുന്നു കാറ് സമ്മാനമായി നൽകിയത്. എല്ലാ ദിവസവും 22 കിലോമീറ്റര്‍ നടന്നായിരുന്നു അഡ്രിയാന ഹോട്ടലില്‍ ജോലിക്കെത്തിയത്. ദിവസവും ഇത്രയും ദൂരം നടക്കേണ്ടി വരുന്നു എന്നതിനാൽ ഒരു കാറ് വാങ്ങിക്കാന്‍ അഡ്രിയാന തീരുമാനിച്ചിരുന്നു. അതിനിടയിലായിരുന്നു ഇവരെ ഞെട്ടിച്ച് കൊണ്ട് ഹോട്ടലിലെത്തിയ ദമ്പതികള്‍ കാറ് സമ്മാനം നൽകിയത് .
രാവിലത്തെ ഭക്ഷണം വിളമ്പുന്നതിനിടയിലായിരുന്നു ദമ്പതികള്‍ എഡ്രിയാനയുടെ ജീവിതത്തെക്കുറിച്ച് ചോദിച്ചറിഞ്ഞത്. ഒരു കാര്‍ വാങ്ങണമെന്ന ആഗ്രഹം തനിക്ക് ഉണ്ടായിരുന്നതായി എഡ്രിയാന പറഞ്ഞിരുന്നു. ഭക്ഷണം കഴിച്ച് തിരിച്ചു പോയ ദമ്ബതികള്‍ എഡ്രിയാനയ്ക്ക് 2011 മോഡല്‍ നിസ്സാന്‍ സെന്‍ഡ്ര കാറുമായിട്ടായിരുന്നു മടങ്ങി വന്നത്. കാറ് കണ്ടതോടെ എഡ്രിയാന ഞെട്ടി. സ്വപ്‌നം കാണുകയാണോ എന്ന് വരെ സംശയിച്ചുപോയതായി എഡ്രിയാന പറഞ്ഞു. എന്തായാലും കാര്‍ കിട്ടിയതോടെ അഞ്ച് മണിക്കൂര്‍ നേരത്തെ യാത്ര അര മണിക്കൂറായി ചുരുങ്ങിയതിന്റെ സന്തോഷത്തിലാണ് എഡ്രിയാന ഇപ്പോഴുള്ളത്.
https://www.facebook.com/Malayalivartha