അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ക്ക് നേരെ സൈന്യത്തിന്റെ കനത്ത ആക്രമണം... അപ്രതീക്ഷിതമായ സൈനിക നടപടിയില്‍ 51 ഓളം പോരാളികള്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ക്ക് നേരെ സൈന്യത്തിന്റെ കനത്ത ആക്രമണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് അഫ്ഗാനിസ്ഥാനിലെ കരസേനയും വ്യോമസേനയും ചേര്‍ന്ന് താലിബാനെതിരെ കടുത്ത ആക്രമണമഴിച്ചു വിട്ടത്. അപ്രതീക്ഷിതമായ സൈനിക നടപടിയില്‍ 51 ഓളം പോരാളികള്‍ കൊല്ലപ്പെട്ടു. ഒന്‍പത് പ്രവിശ്യകളിലായി 13 സൈനിക ആക്രമണങ്ങളും 12 വ്യോമാക്രമണങ്ങളും സൈന്യം നടത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.51 തീവ്രവാദികളുടെ മരണം സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ആക്രമണത്തിനിടെ 13 പേര്‍ക്കു പരിക്കേറ്റതായും ആറ് പേരെ അറസ്റ്റ് ചെയ്തതായും ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. അതേസമയം,വ്യോമാക്രമണത്തില്‍ മൂന്ന് സ്ത്രീകളും നാല് കുട്ടികളും മരിച്ചതായി ബാല്‍ക്ക് പ്രവിശ്യയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha
























