ജീവൻ കൈയ്യിൽ പിടിച്ച് ഇന്ത്യകാരും; ജപ്പാനിലെ യോകോഹോമ തീരത്തു പിടിച്ചിട്ട ആഡംബര കപ്പൽ ഡയമണ്ട് പ്രിൻസസിലെ 66 യാത്രക്കാർക്കു കൂടി കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരണം

ജപ്പാനിലെ യോകോഹോമ തീരത്തു പിടിച്ചിട്ട ആഡംബര കപ്പൽ ഡയമണ്ട് പ്രിൻസസിലെ 66 യാത്രക്കാർക്കു കൂടി കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരണം. ഇതോടെ കപ്പലിലെ 136 യാത്രികർക്കാണ് വൈറസ് ബാധയേറ്റിരിക്കുന്നത്. ഇന്നലെ 70 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. 3711 യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതേ കപ്പലിൽ യാത്ര ചെയ്ത ഒരാൾക്ക് ഹോങ്കോങ്ങിൽ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കപ്പൽ യോകോഹോമ തീരത്തു തടയുകയായിരുന്നു.
കപ്പലിൽ 160 ഇന്ത്യൻ ജീവനക്കാരുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. തങ്ങൾ അതീവ ഗുരുതരമായ അവസ്ഥയിലാണെന്നും രക്ഷിക്കണമെന്നും അഭ്യർഥിക്കുന്ന വിഡിയോ ഇവരിലൊരാൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. യാത്രക്കാരിലും ഇന്ത്യക്കാരുണ്ടെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ട്വീറ്റ് ചെയ്തിരുന്നു. ഇവർക്ക് ആർക്കും വൈറസ് ബാധയേറ്റിട്ടില്ലെന്നും കാര്യങ്ങൾ സസൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ട്വീറ്റിൽ ജയ്ശങ്കർ വ്യക്തമാക്കി.
അതേസമയം, വൈറസ് ബാധ സ്ഥിരീകരിച്ച നിലയ്ക്ക് കപ്പലിലെ മുഴുവൻ യാത്രക്കാരെയും ജീവനക്കാരെയും പരിശോധിക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് ജപ്പാൻ ആരോഗ്യ മന്ത്രി കട്സുനോബു കാട്ടോ വ്യക്തമാക്കി. എല്ലാ പരിശോധനകളും പൂർത്തിയാക്കി ഫലം പുറത്തറിഞ്ഞശേഷമേ യാത്രക്കാരെ പുറത്തുവിടൂ.
കപ്പലിലുള്ളവരിൽ കൊറോണ വൈറസ് ബാധിച്ച 5 ജീവനക്കാർക്കും ഒരു യാത്രികനും ഗുരുതരമായ രോഗലക്ഷണങ്ങൾ ഇല്ലെന്ന് അധികൃതർ അറിയിച്ചു. ഇതിൽ നാലുപേർ ഫിലിപ്പീൻസ് സ്വദേശികളാണ് ഒരാൾ യുഎസ് പൗരനും മറ്റൊരാൾ യുക്രെയ്ൻ പൗരനുമാണ്.
അതേസമയം, ജപ്പാനിൽ ഇതുവരെ 160 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 10 പേരെ ചൈനയിലെ വുഹാനിൽനിന്ന് രക്ഷപ്പെടുത്തിക്കൊണ്ടുവന്നതാണ്. 16 വിനോദസഞ്ചാരികൾക്കും വിനോദസഞ്ചാര ബസിന്റെ ഡ്രൈവർക്കും കൊറോണ ബാധിച്ചിട്ടുണ്ട്.
ചൈനയ്ക്ക് പുറത്ത് മറ്റു രാജ്യങ്ങളിലെ കൊറോണ വൈറസ് ബാധ സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ 'മഞ്ഞുമലയുടെ അറ്റം' മാത്രമാത്രമായിരിക്കാന്‍ ഇടയുണ്ടെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രിയെസൂസ് പ്രതികരിച്ചു. ചൈനയിലേയ്ക്ക് യാത്ര ചെയ്തിട്ടില്ലാത്തവരിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചെറിയ എണ്ണം മാത്രമാണ് ഇതെങ്കിലും മറ്റു പല രാജ്യങ്ങളിലെയും സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ വലിയ തോതില്‍ വൈറസ് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇത് കാണിക്കുന്നത് എന്നും ടെഡ്രോസ് പറഞ്ഞു.
ചൈനയ്ക്കു പുറത്ത് 25 രാജ്യങ്ങളിലായി മുന്നൂറിലധികം കൊറോണ വൈറസ് ബാധയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ചൈനയ്ക്ക് പുറത്ത് രണ്ടു മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഹോങ് കോങ്ങിലും ഫിലപ്പീന്‍സിലും. നിലവില്‍ ചൈനയ്ക്കു പുറത്ത് വളരെ പതുക്കെയാണ് വൈറസിന്റെ വ്യാപനം കാണപ്പെടുന്നത്. എന്നാല്‍ ഇത് വേഗത കൈവരിച്ചുകൂടെന്നില്ലെന്നും ടെഡ്രോസ് മുന്നറിയിപ്പു നല്‍കുന്നു.
https://www.facebook.com/Malayalivartha
























