പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ ആക്രമണം കടുപ്പിച്ച് ഇറാന്‍...27 സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് യുഎഇ

ആയത്തുള്ള അലി ഖമേനിയുടെ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ ആക്രമണം കടുപ്പിച്ച് ഇറാന്‍. ഇസ്രയേല്‍, ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്‍ സൈന്യം ആക്രമണം നടത്തി. പശ്ചിമേഷ്യയിലെ അമേരിക്കയുടെ 27 സേനാ താവളങ്ങളിലേക്ക് ആക്രമണം നടത്തിയതായി വ്യക്തമാക്കി ഇറാന്‍ .
ദുബായില്‍ ഒരു മണിക്കൂറിനിടെ മൂന്നു സ്‌ഫോടനങ്ങളുണ്ടായി. ഖത്തറില്‍ 12 സ്‌ഫോടനങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ബഹ്‌റൈനില്‍ അപകടസൈറണ്‍ മുഴക്കിയിട്ടുണ്ട്. പുറത്തിറങ്ങുന്നവര്‍ സേനാ താവളങ്ങള്‍ക്ക് സമീപത്തു കൂടിയുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
ബഹറൈനില്‍ 9 ഡ്രോണുകള്‍ വര്‍ഷിച്ചു. ദോഹയിലും ശക്തമായ ആക്രമണമുണ്ടായി. ആളുകള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നും, എല്ലാവരും ജാഗ്രതയോടെ വീടുകളില്‍ തന്നെ കഴിയണമെന്ന് നിര്‍ദേശിച്ച് യുഎഇ അധികൃതര്‍.
ദുബായ് വിമാനത്താവളം ലക്ഷ്യമിട്ടും ആക്രമണമുണ്ടായി. സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ ഗള്‍ഫ് മേഖലയില്‍ കടുത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഖമേനിയുടെ വധത്തിന് പകരമായി, ഇസ്രയേലിനും യുഎസ് താവളങ്ങള്‍ക്കുമെതിരെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഓപ്പറേഷന്‍ ആരംഭിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇസ്രയേലിന്റെ സൈനീക ആസ്ഥാനം, ടെല്‍ അവീവിലെ ഇസ്രയേല്‍ പ്രതിരോധമന്ത്രാലയ ഓഫീസ് എന്നിവയും ഇറാന്‍ ലക്ഷ്യമിടുന്നുണ്ട്.
"
https://www.facebook.com/Malayalivartha
























