മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഒരു സ്ഫോടകവസ്തു നിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 15 മരണം...

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഒരു സ്ഫോടകവസ്തു നിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 15 പേർ മരിച്ചു. കറ്റോൾ തെഹ്‌സിലിലെ റൗൾഗാവിലുള്ള ഖനന, വ്യാവസായിക സ്ഫോടകവസ്തു നിർമാതാക്കളായ എസ്‌ബിഎൽ എനർജി ലിമിറ്റഡ് ഫാക്ടറിയിൽ ഇന്ന് രാവിലെയാണ് സ്ഫോടനമുണ്ടായതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ .
കമ്പനിയുടെ ഡിറ്റണേറ്റർ പാക്കിംഗ് യൂണിറ്റിൽ രാവിലെ 7നും 7.15 നും ഇടയിലാണ് അപകടമുണ്ടായതെന്ന് എസ്‌ബിഎൽ എനർജി ലിമിറ്റഡ് പ്രതിനിധികൾ പറഞ്ഞു. സ്ഫോടനത്തിന് തൊട്ടുപിന്നാലെ പരിക്കേറ്റവരെ നാഗ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഉടൻ തന്നെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയേക്കും.
"
https://www.facebook.com/Malayalivartha

























