Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായുള്ള പാരമ്പര്യ വിളക്കുകൾക്ക് ഇന്ന് തുടക്കമാകും...​ഗുരുവായൂർ ഏകാദശി 21 ന്


‌‌‌ന്യൂസിലൻഡിനെതിരായ അഞ്ചാം ഏകദിനം... ഇന്ത്യ 209 റൺസിന് പുറത്ത്, ടോപ് സ്കോറർമാർ അക്സർ പട്ടേലും ഇഷാൻ കിഷനും


കൽപ്പാത്തി രഥോത്സവത്തിൽ ഒന്നാം തേരിന്റെ പ്രയാണത്തോടെ അഗ്രഹാരവീഥികൾ ഭക്തജനസാഗരമായി... ആയിരങ്ങൾ കൽപ്പാത്തിയിൽ, അഗ്രഹാരങ്ങൾ ഉത്സവ ലഹരിയിലായി


തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം....


സ്വ‍ർണം കവർന്ന സംഭവം... തിരുവനന്തപുരം ചാലയിൽ ജ്വല്ലറി ഉടമയുടെ പക്കൽ നിന്ന് സ്വ‍ർണം കവർന്ന സംഭവത്തിൽ പിടിയിലായ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി....വാഹനത്തിൽ നിന്ന് ഓടിരക്ഷപ്പെട്ട ചാല സ്വദേശിയ്ക്കായി തെരച്ചിൽ തുടരുന്നു

ആറ്റുകാല്‍ പൊങ്കാല, ആരോഗ്യ വകുപ്പ് സജ്ജം: മന്ത്രി വീണാ ജോര്‍ജ്

01 MARCH 2026 11:27 AM IST
മലയാളി വാര്‍ത്ത
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ക്രമീകരണങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങളൊരുക്കിയത്. പൊങ്കാല ദിവസം 10 പോയിന്റുകളില്‍ മെഡിക്കല്‍ ടീമും ആംബുലന്‍സുകളും സജ്ജമാക്കി. ഇത് കൂടാതെ പൊങ്കാല ദിവസം രാവിലെ 5 മണി മുതല്‍ പൊങ്കാല കഴിയുന്നത് വരെ 10 പോയിന്റുകളില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷന്‍ ഉള്‍പ്പെടെ 108 ആംബുലന്‍സുകളുടെ സേവനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പെട്ടെന്ന് വൈദ്യ സഹായം ലഭ്യമാക്കാന്‍ 4 ബൈക്ക് ഫസ്റ്റ് റെസ്‌പോണ്‍സ് ടീം, ഗൂര്‍ഖ ആംബുലന്‍സ്, ബൈക്ക് ഫീഡര്‍ ആംബുലന്‍സ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസിലും ആറ്റുകാല്‍ ക്ഷേത്ര പരിസരത്തും പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കളക്റ്ററേറ്റിലെ കണ്‍ട്രോള്‍ റൂമിലും ആരോഗ്യ പ്രവര്‍ത്തകരെ വിന്യസിച്ചിട്ടുണ്ട്.

അന്തരീക്ഷ താപനില വര്‍ധിക്കുന്ന സാഹചര്യത്തില്‍ 12 ആശുപത്രികളില്‍ ചൂട് സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിചരണം നല്‍കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, ഫോര്‍ട്ട് ആശുപത്രി, സിഎച്ച്‌സി പൂന്തുറ, സിഎച്ച്‌സി ഐരാണിമുട്ടം, എഫ്എച്ച്‌സി ജഗതി, എഫ്എച്ച്‌സി കരമന, യുപിഎച്ച്‌സികളായ ആറ്റുകാല്‍, ചാല, ചാക്ക, കളിപ്പാന്‍കുളം, പാല്‍ക്കുളങ്ങര, രാജാജി നഗര്‍ എന്നീ കേന്ദ്രങ്ങളിലാണ് പ്രത്യേക സൗകര്യങ്ങളൊരുക്കിയത്. ഇത് കൂടാതെ തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, ഫോര്‍ട്ട് ആശുപത്രി, സിഎച്ച്‌സി ഐരാണിമുട്ടം എന്നിവിടങ്ങളില്‍ 10 കിടക്കകള്‍ വീതം മാറ്റിവയ്ക്കും. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രത്യേക ക്രമീകരണവുമൊരുക്കി. സൂര്യാതപം, സൂര്യാഘാതം എന്നിവയുടെ ആഘാതം ലഘൂകരിക്കാന്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ കൂളര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ആറ്റുകാല്‍ മേഖലയിലെ സ്വകാര്യ ആശുപത്രികളുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്.

അന്തരീക്ഷ താപനില കൂടുതലായതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ചൂട് വര്‍ധിച്ചതിനാല്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നുന്നില്ലെങ്കില്‍ പോലും ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കുക. ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയവ ഉണ്ടായാല്‍ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവര്‍ ആരോഗ്യ വകുപ്പിന്റെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് സുരക്ഷിതവും ശുചിത്വപരവുമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാപകമായ നിരീക്ഷണ, നിയന്ത്രണ, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു വരുന്നു. അനദാനത്തിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. അന്നദാനവുമായി ബന്ധപ്പെട്ട് 187 രജിസ്‌ട്രേഷനുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആറ്റുകാലില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഫുഡ് സേഫ്റ്റി ഓണ്‍ വീല്‍സ് മൊബൈല്‍ ലബോറട്ടറിയും പ്രവര്‍ത്തിക്കുന്നുണ്ട്.

ആയുര്‍വേദ, ഹോമിയോപ്പതി വകുപ്പുകളുടെ മെഡിക്കല്‍ ക്യാമ്പുകളും സജ്ജമാണ്.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

· കട്ടികുറഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക
· നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുവാന്‍ തൊപ്പി, തുണി ഇവ കൊണ്ട് തല മറയ്ക്കുക
· ശുദ്ധജലമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം കുടിക്കുക
· തണ്ണിമത്തന്‍ പോലെ ജലാംശം കൂടുതലുള്ള പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് നിര്‍ജലീകരണം തടയും
· ശുദ്ധമായ ജലത്തില്‍ തയാറാക്കിയ ഐസ് മാത്രം പാനീയങ്ങളില്‍ ഉപയോഗിക്കുക
· ഇടയ്ക്ക് കൈകാലുകളും മുഖവും കഴുകുക
· ഇടയ്ക്കിടെ തണലത്ത് വിശ്രമിക്കുക
· കുട്ടികളെ തീയുടെ അടുത്ത് നിര്‍ത്തരുത്. ഇടയ്ക്കിടെ കുടിക്കാന്‍ വെള്ളം നല്‍കണം
· സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ മുടക്കം വരുത്താതെ കഴിക്കുക
· കഴിക്കുന്ന മരുന്നുകളുടെ വിവരങ്ങള്‍ കയ്യില്‍ കരുതണം

പൊള്ളല്‍ ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടത്

· തീ പിടിക്കുന്ന വിധത്തില്‍ അലസമായി വസ്ത്രങ്ങള്‍ ധരിക്കരുത്.
· ചുറ്റുമുള്ള അടുപ്പുകളില്‍ നിന്നും തീ പടരാതെ സൂക്ഷിക്കണം.
· അടുപ്പിനടുത്ത് പെട്ടെന്ന് തീപിടിക്കുന്ന സാധനങ്ങള്‍ വയ്ക്കരുത്
· തൊട്ടടുത്ത് ഒരു ബക്കറ്റ് വെള്ളം കരുതി വയ്ക്കണം
· വസ്ത്രങ്ങളില്‍ തീപിടിച്ചാല്‍ പരിഭ്രമിച്ച് ഓടരുത്. വെള്ളം ഉപയോഗിച്ച് ഉടന്‍ തീ അണയ്ക്കുക. അടുത്തുള്ള വോളണ്ടിയര്‍മാരുടെ സഹായം തേടുക.
· തീപൊള്ളലേറ്റാല്‍ പ്രഥമ ശുശ്രൂഷ ചെയ്യണം
· പൊള്ളലേറ്റ ഭാഗം വെള്ളം ഉപയോഗിച്ച് തണുപ്പിക്കണം
· വസ്ത്രമുള്ള ഭാഗമാണെങ്കില്‍ വസ്ത്രം നീക്കാന്‍ ശ്രമിക്കരുത്
· പൊള്ളലേറ്റ ഭാഗത്ത് അനാവശ്യ ക്രീമുകള്‍ ഉപയോഗിക്കരുത്
· ആവശ്യമെങ്കില്‍ ഡോക്ടറുടെ സേവനം തേടുക
· പൊങ്കാലയ്ക്ക് ശേഷം വെള്ളമുപയോഗിച്ച് തീ കെടുത്തണം

ഭക്ഷണം കരുതലോടെ

· ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകള്‍ വൃത്തിയായി കഴുകണം
· തുറന്നു വച്ചിരിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വാങ്ങി കഴിക്കരുത്.
· പഴങ്ങള്‍ നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക
· മാലിന്യങ്ങള്‍ വലിച്ചെറിയരുത്. നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ മാത്രം നിക്ഷേപിക്കുക "

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സംസ്ഥാന സർക്കാരിന്റെ കലണ്ടറിന് ഇത്തവണ റെക്കോഡ് വിൽപന...  (9 minutes ago)

മുഖ്യമന്ത്രിയെ രക്ഷിച്ചത് ചെന്നിത്തല സോണിയയുടെ ദൂത് അനുഗ്രഹമായി പാളിയത് വൻ പ്ലാൻ  (16 minutes ago)

ഹഡിൽ ഗ്ലോബൽ: കേരയുടെ അഗ്രിനെക്സ്റ്റ് പദ്ധതിയിലൂടെ 39 അഗ്രിടെക് സ്റ്റാർട്ടപ്പുകൾക്ക് മൂന്ന് കോടി രൂപ ധനസഹായം  (30 minutes ago)

കൊയിലാണ്ടി അകലാപ്പുഴയില്‍ ഹൗസ്‌ബോട്ടില്‍ നിന്ന് പുഴയിലേക്ക് വീണ് അഞ്ച് വയസുകാരന്‍ മരിച്ച സംഭവം... സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍  (37 minutes ago)

ഹമാസിന്റെ തലയ്ക്കടിച്ച് ഷിൻബെറ്റ് നടത്തിയ സത്യം..! മാളം തീയിട്ട് അബു യൂനിസിനെ കത്തിച്ച് IDF..!ബുദ്ധിരാക്ഷസൻ ചാരം  (48 minutes ago)

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പി ടി ഉഷയ്ക്ക് ആശ്വാസം... ഐഒഎ ജനറൽ കൗൺസിലിലേക്ക് ഐസ് ഹോക്കി അസോസിയേഷൻ സമർപ്പിച്ച പ്രതിനിധികളുടെ പട്ടികയ്ക്ക് അം​ഗീകാരം നൽകി വരണാധികാരി  (56 minutes ago)

ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായുള്ള പാരമ്പര്യ വിളക്കുകൾക്ക് ഇന്ന് തുടക്കമാകും...​ഗുരുവായൂർ ഏകാദശി 21 ന്  (1 hour ago)

‌‌‌ന്യൂസിലൻഡിനെതിരായ അഞ്ചാം ഏകദിനം... ഇന്ത്യ 209 റൺസിന് പുറത്ത്, ടോപ് സ്കോറർമാർ അക്സർ പട്ടേലും ഇഷാൻ കിഷനും  (1 hour ago)

പാലം മാറി കയറിയാൽ നിയമലംഘനം... രണ്ടാം പാലം 15ന് തുറക്കും, ഉദ്‌ഘാടനം മന്ത്രി പി കെ ബഷീർ നിർവഹിക്കും, മുഖ്യാതിഥി മന്ത്രി എം.ലിജു  (1 hour ago)

കൽപ്പാത്തി രഥോത്സവത്തിൽ ഒന്നാം തേരിന്റെ പ്രയാണത്തോടെ അഗ്രഹാരവീഥികൾ ഭക്തജനസാഗരമായി... ആയിരങ്ങൾ കൽപ്പാത്തിയിൽ, അഗ്രഹാരങ്ങൾ ഉത്സവ ലഹരിയിലായി  (1 hour ago)

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ വിപുലീകരിക്കാന്‍ വഴിയൊരുക്കി ഹഡില്‍ ഗ്ലോബല്‍-2026 ന് സമാപനം  (2 hours ago)

കയ്പമംഗലം എംഡിഎംഎ കേസ്... നൈജീരിയൻ പൗരന്മാരടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്  (2 hours ago)

സഹകരണ മേഖലയിലെ നിക്ഷേപകർക്ക് പൂർണ ഗ്യാരണ്ടി സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

ശബരിമല തീർത്ഥാടനം.... കെ.എസ്.ആർ.ടി.സി. ബസുകളിൽ പമ്പവരെയുള്ള ടിക്കറ്റ് കിട്ടണമെങ്കിൽ, ശബരിമല ദർശനത്തിനുവേണ്ടി വെർച്വൽ ക്യൂ ബുക്ക് ചെയ്തതിന്റെ രേഖ കാണിക്കണം... ഇല്ലെങ്കിൽ നിലയ്ക്കൽവരെയുള്ള ടിക്കറ്റ്  (3 hours ago)

  ന്യൂസിലൻഡിനെതിരായ അഞ്ചാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച...  (3 hours ago)

Malayali Vartha Recommends