ഇപ്പോള്‍ ഉള്ളത് 'മഞ്ഞുമലയുടെ അറ്റം' മാത്രം; കൊറോണയെ കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ വിവരം നടുക്കുന്നത്

കൊറോണയെ കുറിച്ച് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ വിവരം ഞെട്ടിക്കുന്നത്. ചൈനയ്ക്ക് പുറത്ത് മറ്റു രാജ്യങ്ങളിലെ കൊറോണ വൈറസ് ബാധ സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ 'മഞ്ഞുമലയുടെ അറ്റം' മാത്രമാത്രമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രിയെസൂസ് പറഞ്ഞു.
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് ജീവൻ നഷ്ടമായത് 97 പേര്‍ക്കാണ്. ഇതോടെ ചൈനയില്‍ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 908 ആയിരിക്കുകയാണ് . വൈറസ് ബാധിച്ചവരുടെ എണ്ണം 40171 ആയതായി തിങ്കളാഴ്ച ചൈനീസ് അധികൃതര്‍ അറിയിച്ചു. ചൈനയിലേയ്ക്ക് യാത്ര ചെയ്തിട്ടില്ലാത്തവരില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചെറിയ എണ്ണം മാത്രമാണ് ഇതെങ്കിലും മറ്റു പല രാജ്യങ്ങളിലെയും സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ വലിയ തോതില്‍ വൈറസ് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇത് കാണിക്കുന്നതെന്നും , ടെഡ്രോസ് പറയുകയുണ്ടായി.
https://www.facebook.com/Malayalivartha
























