കൊറോണ വൈറസ് ബാധമൂലം മരണം 1,013 ആയി...തിങ്കളാഴ്ച മാത്രം ചൈനയില്‍ 103 പേര്‍ മരിച്ചു

കൊറോണ വൈറസ് ബാധമൂലം തിങ്കളാഴ്ച ചൈനയില്‍ 103 പേര്‍ മരിച്ചു. രോഗം ആദ്യം പൊട്ടിപ്പുറപ്പെട്ട ഹുബെയ് പ്രവിശ്യയിലാണ് എല്ലാ മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗം പൊട്ടിപ്പുറപ്പെട്ടശേഷം ഒറ്റദിവസം ഇത്രയും പേര്‍ മരിക്കുന്നത് ആദ്യമാണ്. ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം ഇതോടെ 1,013 ആയി. ഇവരില്‍ രണ്ടെണ്ണം ഒഴിച്ചുള്ള എല്ലാ മരണങ്ങളും ചൈനയിലാണ്.
ഫിലിപ്പീന്‍സിലും ഹോങ്കോംഗിലും ഓരോരുത്തര്‍ വീതമാണ് വൈറസ് ബാധ മൂലം മരിച്ചത്. ആഗോളതലത്തില്‍ ഇതുവരെ 42,500 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഹുബെയ് പ്രവിശ്യയില്‍ തിങ്കളാഴ്ച മാത്രം 2,097 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഹുബെയില്‍ മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 31,728 ആയി ഉയര്‍ന്നു. ഇതില്‍ 1,298 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ചൈനയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അല്പം അയവു വരുത്തി. ഏതാനും ഫാക്ടറികളില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. ഓഫീസുകളും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. വുഹാന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയ യാത്രാനിയന്ത്രണം തുടരുകയാണ്.
"
https://www.facebook.com/Malayalivartha
























