യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫെബ്രുവരി അവസാന ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും... ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് വൈറ്റ് ഹൗസ്

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫെബ്രുവരി അവസാന ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും. ഫെബ്രുവരി 24,25 തീയതികളിലാണ് ട്രംപ് സന്ദര്‍ശനം നടത്തുക. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് വൈറ്റ് ഹൗസ് ട്വിറ്ററില്‍ അറിയിച്ചു, ജനുവരിയില്‍ യുഎസ് സന്ദര്‍ശനം നടത്തിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.
ഇന്ത്യയും യുഎസും തമ്മില്‍ ഹ്രസ്വകാല വ്യാപാര കരാറിന് സാധ്യതയുണ്ടെന്ന് ഇരുരാജ്യങ്ങളും സൂചന നല്‍കുന്നു. ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനു പുറമെ പ്രതിരോധ സഹകരണം വര്‍ധിപ്പിക്കാനുള്ള കരാറിലും ഇരു പ്രധാനമന്ത്രിമാരും ഒപ്പ് വച്ചേക്കും. കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ട്രംപിനെ പങ്കെടുപ്പിക്കാന്‍ നേരത്തെ ശ്രമങ്ങളുണ്ടായിരുന്നു. ഇതിന് ഒരു വര്‍ഷത്തിനു ശേഷമാണ് യുഎസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് കളമൊരുങ്ങുന്നത്.
https://www.facebook.com/Malayalivartha
























