അന്ന് കൊടുത്ത വാക്ക് പാലിക്കും... അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കാന്‍ ഫെബ്രുവരിയില്‍ ഇന്ത്യയിലേക്ക്; യുഎസ് ഇന്ത്യ തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതല്‍ ശക്തിപ്പെടുത്തും; ആവേശത്തോടെ അമേരിക്കന്‍ മലയാളികള്‍

പ്രസിഡന്റ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും തമ്മില്‍ നയതന്ത്ര ചര്‍ച്ചകള്‍ നടത്തിവരുന്നതായി ജനുവരി 16 ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിനെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായത്. അതാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്.
ഇന്ത്യ യു.എസ് ബന്ധത്തില്‍ പുതുചരിത്രം കുറിക്കുകയായിരുന്നു അമേരിക്കയില്‍ സംഘടിപ്പിച്ച ഹൗ ടു മോദി. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൂടി പങ്കെടുത്ത ഹ്യൂസ്റ്റന്‍ നഗരത്തിലെ 'ഹൗഡി മോദി' പരിപാടിയില്‍ മോദി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. അടുത്തകാലത്ത് നടന്ന തെരഞ്ഞെടുപ്പ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയാണ് കാണിക്കുന്നതെന്നും നിരവധി ഭാഷകളുള്ള ഇന്ത്യയുടെ ജനാധിപത്യത്തിന്റെ അടിത്തറ വൈവിധ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജമ്മുകശ്മീരില്‍ ഭീകരതക്കും വിഘടനവാദത്തിനും പാതയൊരുക്കിയ ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്തുകളഞ്ഞത് പ്രത്യേക നേട്ടമായി എടുത്തുപറഞ്ഞ മോദി അതിന് അനുമതി നല്‍കിയ പാര്‍ലമന്റെ് അംഗങ്ങള്‍ക്ക് നന്ദി പറയുന്നതായി അറിയിച്ചു.
ഹ്യൂസ്റ്റനിലെ എന്‍.ആര്‍.ജി സ്‌റ്റേഡിയത്തില്‍ ആദ്യമെത്തിയത് മോദിയാണ്. പിന്നീടെത്തിയ ട്രംപിനെ പ്രത്യേക വ്യക്തിയെന്ന് വിശേഷിപ്പിച്ചാണ് മോദി സംസാരിച്ചുതുടങ്ങിയത്. മോദി യു.എസിന്റെ ഏറ്റവും വിശ്വസ്തനായ സുഹൃത്താണെന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞയാഴ്ച 69 വയസ് തികഞ്ഞ മോദിക്ക് ജന്മദിനാശംസ നേരുകയും ചെയ്തു. ഇരുരാജ്യങ്ങളെയും അഭിവൃദ്ധിപ്പെടുത്താന്‍ തങ്ങള്‍ ശ്രമിക്കുമെന്നും അതിര്‍ത്തി സുരക്ഷ ഇന്ത്യക്കും യു.എസിനും ഒരുപോലെ പ്രധാനമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എന്നിവര്‍ വേദി പങ്കിട്ട ഹ്യൂസ്റ്റനിലെ എന്‍.ആര്‍.ജി സ്‌റ്റേഡിയത്തിനു പുറത്ത് കശ്മീര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നടന്നുവരുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ നടന്ന പ്രതിഷേധപ്രകടനവുമായി ആയിരങ്ങള്‍. മഹാത്മ ഗാന്ധിയുടെ വേഷമിട്ടും പ്ലക്കാര്‍ഡുകളേന്തിയും ഇന്ത്യന്‍ പതാകയേന്തിയും ഇന്ത്യന്‍അമേരിക്കന്‍ സമൂഹം പ്രതിഷേധത്തിനെത്തി.
അതേസമയം ഹൗഡി മോദി വേദിയില്‍ ഡോണള്‍ഡ് ട്രംപിനായി പ്രധാനമന്ത്രി വോട്ടഭ്യര്‍ഥിച്ചത് ഏറെ വിവാദമായി. ഹൗഡി മോദി പരിപാടിയില്‍ ട്രംപിനെ സമീപത്തു നിര്‍ത്തിക്കൊണ്ടാണു മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതിന് മോദി നന്ദി പറയുകയും ചെയ്തു.
ലോകത്തിലെ എറ്റവും പ്രസിദ്ധനായ രാഷ്ട്രീയക്കാരനാണു ട്രംപ്. അദ്ദേഹത്തെ ഇവിടേക്കു സ്വാഗതം ചെയ്യാനായതില്‍ അഭിമാനവും സന്തോഷവുമുണ്ട്. ട്രംപിന്റെ നേതൃപാടവത്തെ ആദരിക്കുന്നു. ഇക്കാലയളവില്‍ രണ്ടു രാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദം പുതിയ ഉയരങ്ങളിലെത്തി. ട്രംപ് ഊര്‍ജസ്വലനും നല്ല സുഹൃത്തുമാണ്. അമേരിക്കയെ വീണ്ടും മഹത്തായ നിലയിലെത്തിക്കുക എന്നതില്‍ ട്രംപ് പ്രതിജ്ഞാബദ്ധനാണ്. ഒരു തവണകൂടി ട്രംപ് സര്‍ക്കാര്‍ എന്നാണ് മോദി പറഞ്ഞത്. അന്ന് ട്രംപിന്റെ വാഗ്ദാനമായിരുന്നു ഇന്ത്യാ സന്ദര്‍ശനം. ആ വാക്കാണ് ട്രം പ് പാലിച്ചത്.
"
https://www.facebook.com/Malayalivartha
























