കഴുത്തില്‍ ടയര്‍ കുടുങ്ങിയ മുതലയ്‌ക്ക് രക്ഷകൻ എത്തി; മുന്നിലുള്ളത് കനത്ത വെല്ലുവിളി; എങ്കിലും പിടിക്കുമെന്ന് 'മോണ്‍സ്റ്റര്‍ ക്രോക് റാങ്ക്ളര്‍' എന്ന ഷോയുടെ അവതാരകൻ മാറ്റ് റൈർ

കഴുത്തില്‍ ടയര്‍ കുടുങ്ങി ശ്വാസമെടുക്കാന്‍ കഴിയാത്ത മുതലയ്ക്ക് രക്ഷകനായി. ഇന്തോനേഷ്യയിലെ മുതലയെ രക്ഷിക്കാൻ ആസ്ട്രേലിയയില്‍ നിന്നും മാറ്റ് റൈറ്റെത്തി. നാഷണല്‍ ജിയോഗ്രാഫിക്സ് ചാനലില്‍ 'മോണ്‍സ്റ്റര്‍ ക്രോക് റാങ്ക്ളര്‍' എന്ന ഷോയുടെ അവതാരകനാണ് മാറ്റ് റൈർ. വൻ മുന്നൊരുങ്ങളോടെയാണ് മുതലയെ രക്ഷിക്കാന്‍ ഇന്തോനേഷ്യയിലെ പാലുവിലെത്തിയിരിക്കുന്നത്. ബൈക്കിന്‍െറ ടയര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു കഴുത്തില്‍ കുടുങ്ങിയത്. എന്നാൽ ഈ ഇടയ്ക്ക് ആയിരുന്നു മുതല ശ്വാസമെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഇന്തോനേഷ്യന്‍ അധികൃതര്‍ ടയര്‍ നീക്കംചെയ്യുന്നവര്‍ക്ക് വമ്ബന്‍ പ്രതിഫലം വാഗ്ദാനം ചെയ്‌തിരുന്നു . എന്നാല്‍, സാധാരണക്കാര്‍ സാഹസത്തിന് മുതിരരുതെന്നും മുതല പിടുത്തക്കാരെയാണ് ക്ഷണിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
.ലോകത്ത് ലക്ഷക്കണക്കിന് പ്രേക്ഷകരുള്ള മാറ്റ് റൈറ്റ് ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ കഴിഞ്ഞ ദിവസം എത്തുകയായിരുന്നു. താറാവിനെ ഇരയാക്കിയ കെണി, ചൂണ്ട തുടങ്ങിയ സംവിധാനങ്ങളും മുതലയെ പിടികൂടാന്‍ തയാറാക്കിയിട്ടുണ്ട്. പിടികൂടിയ ശേഷം ടയര്‍ നീക്കംചെയ്യാനാണ് പദ്ധതിയിടുന്നത് .റിഹേഴ്സല്‍ എന്ന നിലക്ക് കഴിഞ്ഞ ദിവസം ചെറിയ മുതലയെ പിടികൂടിയിരുന്നു . എന്നാല്‍, ടയര്‍ കുരുങ്ങിയ വലിയ മുതലയെ പിടികൂടല്‍ കനത്ത വെല്ലുവിളിയാണ് എന്ന് അദ്ദേഹം പറയുന്നു . കാലാവസ്ഥ പ്രധാന തടസ്സമായി നിൽക്കുകയാണ്. കായലില്‍ ധാരാളം ഭക്ഷണം മുതലക്ക് കിട്ടുന്നുണ്ട് മുതല്യ്ക്ക് . അത് കൊണ്ടു തന്നെ വിശക്കുന്ന അവസ്ഥയിലായിരിക്കില്ലെന്നതാണ് മറ്റൊരു പ്രശ്നം. ഒന്നു രണ്ട് ദിവസംകൊണ്ട് പിടികൂടാന്‍ കഴിഞ്ഞില്ലെങ്കിലും പതുക്കെ മുതലയെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. ആസ്ട്രേലിയയില്നിന്നുതന്നെയുള്ള മുതല പിടുത്തക്കാരന്‍ ക്രിസ് വില്‍സണ്‍ കൂടെയുണ്ട്.
https://www.facebook.com/Malayalivartha
























