വടക്കു പടിഞ്ഞാറന്‍ സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയില്‍ സര്‍ക്കാരും വിമതരും തമ്മില്‍ തുടരുന്ന രൂക്ഷമായ ഏറ്റുമുട്ടലിനിടെ സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 29 തുര്‍ക്കിഷ് സൈനികര്‍ കൊല്ലപ്പെട്ടു

വടക്കു പടിഞ്ഞാറന്‍ സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയില്‍ സര്‍ക്കാരും വിമതരും തമ്മില്‍ തുടരുന്ന രൂക്ഷമായ ഏറ്റുമുട്ടലിനിടെ സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 29 തുര്‍ക്കിഷ് സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുര്‍ക്കി അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ സിറിയ ഇതിനോട് പ്രതികരിച്ചിട്ടില്ല. സഖ്യകക്ഷിയായ റഷ്യയുടെ സഹായത്തോടെ തുര്‍ക്കിയുടെ പിന്തുണയുള്ള വിമതര്‍ക്കെതിരെ ഇഡ്ലിബില്‍ ബാഷര്‍ അല്‍ അസദിന്റെ സൈന്യം ശക്തമായ ആക്രമണം നടത്തുന്നത്.
ഈ മാസം ആദ്യം ഇഡ്ലിബില്‍ സിറിയന്‍ സൈന്യം നടത്തിയ ഓപ്പറേഷനില്‍ 13 തുര്‍ക്കിഷ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ സിറിയയ്ക്ക് മുന്നറിയിപ്പുമായി തുര്‍ക്കി രംഗത്തെത്തുകയും ചെയ്തിരുന്നു.
f
https://www.facebook.com/Malayalivartha

























