മാര്‍പ്പാപ്പയ്ക്ക് ജലദോഷവും ചുമയും..കൊറോണ സാഹചര്യത്തിൽ അതീവ ജാഗ്രത ..ബുധനാഴ്ച റോമിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ജനങ്ങളോടൊപ്പം ചെലവഴിച്ചതിനു പിന്നാലെയാണ് മാര്‍പ്പാപ്പ അസുഖ ബാധിതനായതെന്നാണ് റിപ്പോര്‍ട്ടുകള്‍......

ഇറ്റലിയില്‍ കൊറോണ വൈറസ് (കോവിഡ്-19) വ്യാപിക്കുന്നതിനിടെ റോമിലുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ജലദോഷവും ചുമയും പിടിപെട്ടു. ബുധനാഴ്ച റോമിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ജനങ്ങളോടൊപ്പം ചെലവഴിച്ചതിനു പിന്നാലെയാണ് മാര്‍പ്പാപ്പ അസുഖ ബാധിതനായതെന്നാണ് റിപ്പോര്‍ട്ടുകള്‍......
അസുഖമായതിനാല്‍ വ്യാഴാഴ്ച റോമില്‍ നിശ്ചയിച്ച പരിപാടിയില്‍ മാര്‍പ്പാപ്പ പങ്കെടുത്തില്ല.. അതേസമയം മാര്‍പ്പാപ്പയുടെ രോഗം സംബന്ധിച്ച വിവരങ്ങളൊന്നും വത്തിക്കന്‍ അറിയിച്ചിട്ടില്ല. കൊറോണ പരിശോധന നടത്തിയോ എന്ന കാര്യത്തിലും വത്തിക്കാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല
യൂറോപ്പിലേക്ക് കൊറോണ വ്യാപിച്ചതിനെത്തുടർന്നു ശക്തമായ നിരീക്ഷണം തുടരുകയാണ്. ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഇറ്റലിയിലാണ്. 650ലേറെ പേര്‍ക്ക് ഇതുവരെ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട് ,17 പേര്‍ കൊറോണ ബാധിച്ച് മരണപ്പെടുകയും ചെയ്തു.
അതേസമയം റോമില്‍ റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്ന് കൊറോണ രോഗികളും വൈറസ് ബാധയില്‍നിന്ന് മുക്തരായിട്ടുണ്ട്
https://www.facebook.com/Malayalivartha

























