കൊവിഡ് 19; ഇന്ത്യക്കാർക്ക് ആശ്വാസമായി സൗദിയുടെ പുതിയ തീരുമാനം...നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മൂന്ന് മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാർക്ക് മോചനം..വിമാന സർവീസ് പുനഃരാരംഭിക്കുമ്പോൾ നാട്ടിലേക്ക് മടങ്ങാം

സൗദിയിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 17 ഇന്ത്യക്കാർക്ക് മോചനം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക പരിഗണനയിലാണ് ഇവർക്ക് ജാമ്യം ലഭിച്ചത്. ഫൈനൽ എക്സിറ്റ് ലഭിച്ച ഇവർക്ക് വിമാന സർവീസ് പുനഃരാരംഭിക്കുമ്പോൾ നാട്ടിലേക്ക് മടങ്ങാൻ കഴിയും.
അസീർ പ്രവിശ്യയിലെ അബഹ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മൂന്ന് മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാർക്ക് ഇന്ന് ജാമ്യം ലഭിച്ചു . കേരളം കൂടാതെ യുപി, ത്രിപുര, ബീഹാർ, മഹാരാഷ്ട്ര, കശ്മീർ, എന്നീ സംസ്ഥാനക്കാരായ ഇവർ വിവിധ നിയമ ലംഘനങ്ങളുടെ പേരിൽ പിടിക്കപ്പെട്ട് നാടുകടത്തൽ കേന്ദ്രത്തിൽ എത്തിപ്പെട്ടവരായിരുന്നു . കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക പരിഗണന ലഭിച്ചതിനാലാണ് ഇവർക്ക് ജാമ്യം ലഭിച്ചത് . അബഹ കമ്മ്യൂണിറ്റി വിഭാഗം അംഗങ്ങളായ അഷ്റഫ് കുറ്റിച്ചൽ, ബിജു കെ നായർ എന്നിവരുടെ ജാമ്യത്തിൽ ഫൈനൽ എക്സിറ്റിലാണിവരെ വിട്ടയച്ചത്. സുമനസുകളോടൊപ്പം കഴിയുന്ന ഇവർക്ക് ഇനി വിമാന സർവീസ് പുനരാരംഭിക്കുന്ന മുറക്ക് നാട്ടിലേക്ക് മടങ്ങാം.
അതേസമയം ലോകമൊട്ടാകെ കോവിഡ് വ്യാപനം അനിയന്ത്രിതമാകുകയാണ്. രോഗികളുടെ എണ്ണം എട്ടുലക്ഷമായി . . 39545 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. ഇന്ത്യയിൽ ഇതുവരെ 1397 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു. 35 പേര് ഇന്ത്യയിൽ രോഗബാധയേറ്റ് മരിച്ചു. കേരളത്തിൽ 241 പേർക്ക് രോഗബാധയേറ്റു. മരണം രണ്ടായി.
https://www.facebook.com/Malayalivartha

























