സജി ഏബ്രഹാമിന്റെ മകൻ ഷോൺ എസ്.ഏബ്രഹാം (21) കോവിഡ് 19 ബാധിച്ച് മരിച്ചു. ന്യൂയോർക്കിലെ എൽമണ്ടിൽ സ്ഥിര താമസക്കാരായിരുന്നു

അമേരിക്കയിൽ കൊവിഡ് 19 മരണ സംഖ്യ ഉയരുന്നു. 3,8000 ആളുുകളിൽ ഇതിനോടകം കൊവിഡ് ബാധ സ്ഥിരീകരിച്ചു. ന്യൂയോർക്കിൽ മരണ സംഖ്യ 3000ന് അടുത്തയായി. 8250 ആളുകൾ മരണ മടഞ്ഞു.
ന്യൂയോര്‍ക്കില്‍ രണ്ട് മലയാളികളാണ് മരിച്ചത്. തിരുവല്ല കടപ്ര സ്വദേശിയായ മലയാളി വിദ്യാര്‍ഥി ഷോണ്‍ എസ് എബ്രഹാം, തൊടുപുഴ സ്വദേശി തങ്കച്ചന്‍ എന്നിവരാണ് ന്യൂയോര്‍ക്കില്‍ മരിച്ചത്.
അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫോമയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ കടപ്ര വളഞ്ഞവട്ടം വലിയ പറമ്പിൽ തൈക്കടവിൽ സജി ഏബ്രഹാമിന്റെ മകൻ ഷോൺ എസ്.ഏബ്രഹാം (21) കോവിഡ് 19 ബാധിച്ച് മരിച്ചു. ന്യൂയോർക്കിലെ എൽമണ്ടിൽ സ്ഥിര താമസക്കാരായിരുന്നു. കൊമേഴ്സ് വിഭാഗം മൂന്നാം വർഷ വിദ്യാർഥിയായിരുന്നു ഷോൺ. ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു മരണം
നാലു ദിവസം മുൻപാണ് ഷോണിന് രോഗബാധ സ്ഥിരീകരിച്ചത്. മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി വടക്കേക്കര വീട്ടിൽ സോളി ഏബ്രഹാമാണ് മാതാവ്. സ്നേഹ, ഷാന എന്നിവർ സഹോദരിമാരാണ്. കഴിഞ്ഞ 25 വർഷക്കാലത്തോളമായി ഷോണിന്റെ കുടുംബം അമേരിക്കയിൽ സ്ഥിര താമസമാണ്. മൂന്നു വർഷം മുമ്പാണ് ഷോൺ അവസാനമായി നാട്ടിലെത്തിയത്. സംസ്കാരം ന്യൂയോർക്കിൽ നടക്കും. കുടുംബത്തിൽ മറ്റാർക്കും തന്നെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.
അതെ സമയം കോവിഡ് 19 ബാധിച്ച് യുഎസ്സിൽ രണ്ടു മലയാളികൾക്ക് കൂടി ജീവൻ നഷ്ടമായി. ന്യൂയോർക്ക് മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട് അതോറിറ്റി ഉദ്യോഗസ്ഥൻ മുട്ടം ഇഞ്ചനാട്ട് തങ്കച്ചൻ (51), ന്യൂയോർക്കിൽ തന്നെ വിദ്യാർഥിയായിരുന്ന തിരുവല്ല കടപ്ര വലിയ പറമ്പിൽ തൈക്കടവിൽ ഷോൺ എബ്രഹാം (21) എന്നിവരാണ് മരിച്ചത്. രോഗം ബാധിച്ചതിനെ തുടർന്ന് ഷോൺ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
തൊടുപുഴ മുട്ടം സ്വദേശിയാണ് തങ്കച്ചൻ. 28 വർഷമായി ന്യൂയോർക്ക് ക്വീൻസിലായിരുന്നു താമസം. തങ്കച്ചന്റെ ഭാര്യ ഏറ്റുമാനൂർ കാണക്കാരി കൊങ്ങാമ്പുഴ കാലായിൽ ഷീബ, മക്കൾ: മാത്യൂസ്, സിറിൽ. ഇവർ ന്യൂയോർക്കിലെ വീട്ടിൽ ക്വറന്റീനിലാണ്. രോഗലക്ഷണം ഉണ്ടെങ്കിൽ ആശുപത്രിയിലെത്താനാണ് നിർദേശം.അസുഖബാധിതനായി കഴിഞ്ഞ ഏതാനും ദിവസമായി ആശുപത്രിയിലായിരുന്നു. ഇതോടെ യുഎസ്സിൽ കോവിഡ് 19 ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം അന്തരിച്ച തോമസ് ഡേവിഡും ന്യൂയോർക്ക് മെട്രോപൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്നു.
കോട്ടയം കുറപ്പന്തറ സ്വദേശി ബീനയാണ് അയര്‍ലന്‍ഡില്‍ മരിച്ചത്. അയര്‍ലന്‍ഡില്‍ നഴ്സായിരുന്ന ഇവരുടെ കുടുംബം മരണവിവരം സ്ഥിരീകരിച്ചു. അർബുദ ബാധയെ തുടർന്ന് നേരത്തെ ചികിത്സയിൽ ആയിരുന്ന ബീനക്ക് രണ്ടുദിവസം മുമ്പാണ് രോഗം സ്ഥിരീകരിച്ചത്.
അതെ സമയം കൊറോണ വൈറസ് മഹാമാരിയുടെ 'ഏറ്റവും കഠിനമായ ആഴ്ച' വരാനിരിക്കുന്നതേയുള്ളുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.തന്റെ പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു, രാജ്യത്ത് മരണ സംഖ്യ ഉയരുമെന്നും അദ്ദേഹം പ്രവചിച്ചു.
കൊറോണ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ സംസ്ഥാനങ്ങള്‍ക്ക് പ്രതിരോധ സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും വിതരണം ചെയ്യുമെന്നും വേണ്ടിവന്നാല്‍ സൈനിക സഹായം നല്‍കുമെന്നും ട്രംപ് ഉറപ്പ് നല്‍കി.
അതേ സമയം തന്നെ തന്റെ മുന്നറിയിപ്പുകള്‍ക്ക് വിപരീതമായി ട്രംപ് സാമൂഹിക അകലം പാലിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഈസ്റ്റര്‍ ആഘോഷവേളയില്‍ ലഘൂകരിക്കാനും നിര്‍ദ്ദേശിച്ചു.
നമ്മള്‍ക്ക് വീണ്ടും നമ്മുടെ രാജ്യം തുറക്കേണ്ടതുണ്ട്, മാസങ്ങളോളം രാജ്യം അടച്ചിടാന്‍ നമ്മള്‍ ആഗ്രഹിക്കുന്നില്ല.' എന്നും ട്രംപ് വാര്‍ത്താലേഥകരെ അറിയിച്ചു.
അതേ സമയം രാജ്യത്ത് മൂന്ന് ലക്ഷത്തോളം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ലോകത്തിലെ ഏറ്റവും കൂടുതല്‍ കൊറോണ ബാധിതര്‍ ഉള്ള രാജ്യമായി അമേരിക്ക മാറി. ശനിയാഴ്ച വരെ 8500 പേരാണ് രാജ്യത്ത് കൊറോണ മൂലം മരണമടഞ്ഞത്.
https://www.facebook.com/Malayalivartha