ചീഫ് കാബിനറ്റ് സെക്രട്ടറിയായ യോഷിഹിദെ സുഗ ജപ്പാന്‍ പ്രധാനമന്ത്രിയാകും

ചീഫ് കാബിനറ്റ് സെക്രട്ടറിയും ആബെ ഷിന്‍സോയുടെ വിശ്വസ്തനുമായ യോഷിഹിദെ സുഗ (71) ജപ്പാന്‍ പ്രധാനമന്ത്രിയാകും.
ആരോഗ്യകാരണങ്ങളാല്‍ സ്ഥാനമൊഴിയുന്ന ആബെയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍ഡിപി) നടത്തിയ നേതൃ തിരഞ്ഞെടുപ്പില്‍ സുഗ വന്‍ഭൂരിപക്ഷം നേടി.
സുഗ 534-ല്‍ 377 വോട്ട് നേടി. മുന്‍മന്ത്രിമാര്‍ കൂടിയായ എതിര്‍ സ്ഥാനാര്‍ഥികള്‍ ഷിഗെരു ഇഷിബ (68 വോട്ട്), ഫുമിയോ കിഷിദ (89) എന്നിവര്‍ പിന്നിലായി.
എല്‍ഡിപിയുടെ പാര്‍ലമെന്റ് അംഗങ്ങളും പ്രാദേശിക പ്രതിനിധികളുമാണ് വോട്ട് ചെയ്തത്. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത് നാളെയാണ്.
https://www.facebook.com/Malayalivartha